Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചുംബിക്കൂ.... അവള് സുന്ദരിയാകും
പ്രണയത്തിന്റെ ഭാഗമാണ് ചുംബനം.... പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത വര്‍ധിപ്പിക്കാന്‍ ഇതിനുള്ള കഴിവിനെക്കുറിച്ച് പ്രത്യേകം പറയേണ്ടതുമില്ല. ചുംബനം പല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് നേരത്തേ നടന്ന പഠനങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഇപ്പോള്‍ ചുംബനത്തിനുള്ള മറ്റൊരു സിദ്ധികൂടി വെളിപ്പെട്ടിരിക്കുകയാണ്. എന്താണെന്നല്ലേ. ചുംബനം സൗന്ദര്യം കൂട്ടുമത്രേ.
കാമുകിയുടെ അല്ലെങ്കില്‍ ഭാര്യയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചുംബനം ഒരു നല്ല ഉപാധിയാണെന്ന് ഒരു സര്‍വ്വേയിലാണ് തെളിഞ്ഞത്. പങ്കാളിയുടെ ചുണ്ടുകള്‍ സ്നേഹത്തോടെ തങ്ങളെ സ്പര്‍ശിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ആത്മവിശ്വാസവും സുരക്ഷിതത്വവും തങ്ങള്ക്കനുഭവപ്പെടുന്നുണ്ടെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളെല്ലാം പറഞ്ഞത്.
ബ്രിട്ടനിലെ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ നിര്‍മ്മാതാക്കളായ ബ്ലിസ് ടെക്സ് ആണ് ഇത്തരത്തിലൊരു സര്‍വ്വേ നടത്തിയത്. ചുംബനത്തിനിടെ തങ്ങളുടെ സൗന്ദര്യം കൂടുന്നതായും ഇത് പങ്കാളി ആസ്വദിക്കുന്നതായും സ്ത്രീകള്‍ കരുതുന്നുണ്ടത്രേ. അതായത് ചുംബനത്തോടെ തങ്ങള്‍ കൂടുതല്‍ സുന്ദരികളാണെന്ന വിശ്വാസം സ്ത്രീകളില്‍ ഉറയ്ക്കുന്നു.
തങ്ങള്‍ കൂടുതല്‍ സുന്ദരിമാരാണെന്ന ചിന്ത സ്ത്രീകളില്‍ ഉണ്ടാക്കുന്ന രണ്ടാമത്തെ ഘടകം അടിവസ്ത്രമാണ്. പുതിയതും ഭംഗിയേറിയതും തങ്ങള്ക്കിണങ്ങുന്നതുമായ അടിവസ്ത്രം ധരിക്കുമ്പോള്‍ താന്‍ കൂടുതല്‍ സുന്ദരിയാണെന്ന തോന്നല്‍ സ്ത്രീകളില്‍ ഉണ്ടാകുന്നു. ഇതിനൊപ്പം ഇവരുടെ ആത്മവിശ്വാസവും വര്‍ധിക്കുന്നുണ്ട്.
സൗന്ദര്യം കൂടുന്നുവെന്ന് തോന്നിക്കുന്ന ഘടങ്ങളില്‍ ലൈംഗികബന്ധത്തിന് മൂന്നാം സ്ഥാനം മാത്രമാണ് സ്ത്രീകള്‍ നല്‍കുന്നത്. സൗന്ദര്യം കൂട്ടുന്നുവെന്ന ചിന്തയെ സ്വാധീനിക്കുന്ന നാലാമത്തെ ഘടകം പുരുഷന് നല്കുന്ന പരിഗണനയാണ്. കൂടുതല്‍ സ്നേഹം, പരിലാളന, പരിഗണന എന്നിവ കിട്ടുമ്പോള്‍ സൗന്ദര്യം വര്‍ധിക്കുന്നുവെന്ന തോന്നലുണ്ടാകുന്നുവെന്നും സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ വ്യക്തമാക്കി.
ഇതില്‍ അഞ്ചാം സ്ഥാനം കുളിയ്ക്കും ആറാം സ്ഥാനം ഷോപ്പിംഗിനുമാണ് ഇവര്‍ നല്‍കുന്നത്. ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ തങ്ങള്‍ സുന്ദരിയാകുന്നുവെന്ന് കരുതുന്നവരും കുറവല്ല. പക്ഷേ ഇത് എട്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്. വ്യായാമത്തിനാകട്ടെ വെറും ഒന്‍പതാം സ്ഥാനമാണ് ഇവര്‍ നല്‍കിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications