Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വിറയ്ക്കാതെ ഇടറാതെ കാര്യം പറയൂ.....
മൂന്നാം ഘട്ടം: ഇത് സംഗതി തുറന്നുപറയേണ്ട ഘട്ടമാണ് അവളുടെ കണ്ണുകളില്‍ നോക്കി വേണം നിങ്ങളുടെ ഹൃദയം തുറക്കാന്‍. അതിനിടെ വിറയ്ക്കുകയോ വാക്കുകള്‍ വിഴുങ്ങുകയോ ചെയ്യരുത്. നിങ്ങളുടെ സ്നേഹം പോലെ ദൃഢമായ ഭാവത്തോടെ അവളുടെ വ്യക്തിത്വത്തിലെ നല്ലകാര്യങ്ങള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ടകാര്യങ്ങളെക്കുറിച്ച് പറയുക. പറയുന്നത് സത്യസന്ധമായകാര്യങ്ങളായിരിക്കണം. വെറുതെ വിശ്വസിപ്പിക്കാന്‍ വേണ്ടി പറയുന്നതാകരുത്.
നാലാം ഘട്ടം: സംസാരത്തിനിടെ അവളോടൊപ്പമായിരിക്കുന്ന അവസരത്തില്‍ നിങ്ങളെത്രമാത്രം സന്തോഷിക്കുന്നുവെന്നകാര്യം അവളോട് പറയുക. അവള്‍ക്ക് നിങ്ങളുടെ മനസ്സില്‍ എത്രത്തോളം സ്ഥാനമുണ്ടെന്ന് മനസ്സിലാക്കുന്ന വിധത്തിലായിരിക്കണം കാര്യം പറയേണ്ടത്. പരിചയമുള്ള പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ കൈകള്‍ നിങ്ങളുടെ കയ്യിലെടുക്കാം, അല്ലെങ്കില്‍ മെല്ലെ വിരലുകളില്‍ തൊട്ടുകൊണ്ട് സംസാരിക്കാം. വലിയ പരിചയമില്ലാത്ത വ്യക്തിയാണെങ്കില്‍ ഈ പരീക്ഷണത്തിന് മുതിരരുത്.
അഞ്ചാം ഘട്ടം: ഇത് അവസാനത്തെ ഘട്ടമാണ്. ഈ ഘട്ടത്തോടെ നിങ്ങള്‍ക്ക് അവളോട് പ്രണയമാണെന്ന് അവള് മനസ്സിലാക്കിയിരിക്കണം. ഇതിനായി 'ഞാന്‍ നിന്നെ പ്രണയിച്ച് തുടങ്ങിയിരിക്കുന്നു'വെന്നോ 'നിന്നെ പ്രണയിക്കുകയാണെന്നകാര്യം ഞാനിപ്പോഴാണ് തിരിച്ചറിയുന്നതെ'ന്നോ 'നീയെന്റെ ജീവിത്തിന്റെ ഭാഗമായിരിക്കുന്നു'വെന്നോ അല്ലെങ്കില്‍ ഏറ്റവും ലളിതമായി 'ഞാന്‍ നിന്നെ പ്രണയിക്കുന്നു'വെന്നോ പറയാം.
എന്തായാലും കാര്യം പറയുന്നത് നന്നേ പ്രണയാര്‍ദ്രമായിത്തന്നെ വേണം. മോശമായ ഭാഷയിലോ ആംഗ്യങ്ങളിലൂടെയോ മനസ്സ് തുറക്കാന്‍ ശ്രമിക്കരുത്. മുകളില്‍പ്പറഞ്ഞ വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ മധുരതരമായ ഒരു പുഞ്ചിരിയോടെ അവള് നിങ്ങളുടെ പ്രണയത്തെ അംഗീകരിക്കും, തീര്‍ച്ച.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
