Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
വട്ടമുഖമാണോ? എങ്കില്‍ ചൂടന്‍ തന്നെ
ആളുകളെക്കണ്ടാല്‍ അവരുടെ സ്വഭാവം നമുക്ക് എത്രത്തോളം മനസ്സിലാക്കാന്‍ കഴിയും. ചിലര്‍ കാഴ്ചയ്ക്ക് പാവത്താന്മാരാണെങ്കിലും അവരുമായി ഇടപഴകിക്കഴിയുമ്പോള്‍ മാത്രമേ ഇവരുടെ ചൂടന്‍ സ്വഭാവം മനസ്സിലാക്കാന്‍ കഴിയുകയുള്ളു. ചിലരാവട്ടെ കാഴ്ചയ്ക്ക് അഹങ്കാരികളും ധിക്കാരികളുമായി തോന്നിക്കുമെങ്കിലും പലപ്പോഴും പാവത്താന്മാരായിരിക്കും.
പുരുഷന്റെ മുഖം നോക്കി സ്വഭാവം പറയാന്‍ കഴിയുമെന്നാണ് ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്തിയ ഗവേഷകര്‍ അവകാശപ്പെടുന്നത്. അതായത് പെട്ടെന്ന് ദേഷ്യം വരുകയും ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാതെ വരുകയുമൊക്കെ ചെയ്യുന്നവരാണെങ്കില്‍ അവരുടെ മുഖത്തുതന്നെ അതിന്റെ സൂചനയുണ്ടാകുമത്രേ. ഇത്തരക്കാരുടെ മുഖം നല്ല വൃത്താകൃതിയിലാരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഒന്റാറിയോയിലെ ബ്രോക്ക് യൂണിവേഴ്സിറ്റിയിലെ ഷെറില്‍ മക് കോര്‍മിക്, ജസിറ്റിന് കരേ എന്നിവരാണ് ഇതിനെത്തുറിച്ച് പഠനം നടത്തിയത്. വട്ടമുഖമുള്ളവരില് സെക്സ് ഹോര്‍മോണായ ടെസ്റ്റാസ്റ്റെറോണിന്റെ അളവ് കൂടുതലായിരിക്കുമത്രേ. അല്ലെങ്കില്‍ ടെസ്റ്റാസ്റ്റെറോണിന്റെ അളവാണ് പുരുഷന്മാരുടെ മുഖത്തിന്റെ ആകൃതി നിര്‍ണ്ണയിക്കുന്നതെന്നും പറയാം. ടെസ്റ്റാസ്റ്ററോണ് കൂടുതലുള്ളവര്‍ അഗ്രസ്സീവ് അതായത് പെട്ടെന്ന് ദേഷ്യം വരുകയും ആക്രമണസ്വഭാവം കാണിക്കുകയും ചെയ്യുന്നവരായിരിക്കും.
അപ്പോള്‍ സ്വാഭാവികമായും വട്ടമുഖമുള്ളവര്‍ക്ക് ഈ പ്രത്യേകതകള്‍ കാണും. 90 സ്പോര്‍ട്സ് താരങ്ങളിലാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇവരില്‍ വട്ടമുഖമുള്ളവര്കളിക്കളത്തില് കൂടുതല്‍ ആക്രമണോത്സുകതയും അസഹിഷ്ണുതയും കാണിക്കുന്നവരാണത്രേ.
എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ മുഖത്തിന്റെ ആകൃതിയും സ്വഭാവവും തമ്മില്‍ ബന്ധിപ്പിക്കാനാവില്ലെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഒരു പുരുഷന് വട്ടമുഖമാണെങ്കില്‍ ഒട്ടുംസംശയിക്കേണ്ട ആശാന്റെ കയ്യിലിരിപ്പ് അത്രനല്ലതല്ലെന്ന് ഉറപ്പിച്ചോളൂ എന്നാണ് അവര്‍ പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
ഉയരം കുറഞ്ഞ പുരുഷന്മാര് അസൂയാലുക്കള്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
