Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
സ്ത്രീപുരുഷന്മാര് വ്യത്യസ്തമായി ചിന്തിക്കുന്നുവെന്ന് പഠനം
പുരുഷന്മാരും സ്ത്രീകളും തുല്യരല്ലെന്ന് പറഞ്ഞാല്‍ ചിലര്‍ക്കെങ്കിലും അത് സമ്മതിക്കാന്‍ പ്രയാസമായിരിക്കും. ആണും പെണ്ണും തുല്യരാണെന്ന് പറയുമ്പോഴും അടിസ്ഥാനപരമായി ഇരുകൂട്ടരും വ്യത്യസ്തരാണെന്ന കാര്യത്തിലും വ്യത്യസ്തമായാണ് ചിന്തിക്കുന്നതെന്നകാര്യത്തിലും തര്‍ക്കമില്ല.
ഇക്കാര്യം നേരാണെന്ന് തെളിയിക്കുന്നതാണ് അടുത്തിടെ നടന്ന ഒരു പഠനം. ഇരുകൂട്ടരുടെയം മസ്തിഷ്കത്തിന്റെ ജനതിതക ഘടനയിലുള്ള സൂക്ഷ്മമായ വ്യത്യാസങ്ങളാണ് സ്ത്രീ പുരുഷന്മാരെ വ്യത്യസ്തരാക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
സമാനമായ ചില ജീനുകളുണ്ടെങ്കിലും ഇരുകൂട്ടരിലും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന നൂറോളം ജീനുകളെ പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ചില ജീനുകള്‍ പുരുഷന്മാരില് കൂടുതലായി പ്രവര്‍ത്തിക്കുമ്പോള്‍ ചിലത് സ്ത്രീകളിലാണ് കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്.
ജീനുകളിലെ ഈ വ്യത്യസ്തതയാണ് ഇരുകൂട്ടരുടെയും പെരുമാറ്റ രീതികളിലും മാനസികമായ കഴിവുകളിലും വ്യത്യാസമുണ്ടാക്കുന്നത്. അനുകരണ ശീലം, ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കല്‍ ആക്രമണോല്ത്സുകത തുടങ്ങിയ കാര്യങ്ങളിലെല്ലാം സ്ത്രീപുരുഷന്മാര് വ്യത്യസ്തരാണ്.
പങ്കാളികളെ തേടുമ്പോള്‍ സൗന്ദര്യത്തിനും യൗവ്വനത്തിനുമാണ് പുരുഷന്മാര് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ സ്ത്രീകളെ കൂടുതലായി ആകര്‍ഷിക്കുന്നത് പുരുഷന്മാര്ക്ക് സമൂഹത്തിലുള്ള പദവിയാണെന്നും ഗവേഷകര്‍ പറയുന്നു.
ജീനുകളിലെ വ്യത്യസ്തയനുസരിച്ച് സ്ത്രീകളിലാണ് വിഷാദരോഗം, അല്‍ഷിമേഴ്സ് എന്നീ രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ കൂടുതലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പബ്ലിക് ലൈബ്രറി ഓഫ് സയന്‍സ് ജെനറ്റിക്സ് മാസികയിലാണ് ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
