Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അവിവാഹിതരുടെ ആരോഗ്യം മെച്ചപ്പെടുന്നു
വിവാഹ ജീവിതം നയിക്കുന്നവര്‍ ആരോഗ്യകാര്യത്തില്‍ അവിവാഹിതരേക്കാള്‍ മുന്നിലാണെന്നും ആരോഗ്യം നന്നായി സൂക്ഷിക്കാന്‍ വിവാഹജീവിതം സഹായിക്കുമെന്നും മറ്റുമുള്ള കാര്യങ്ങളാണ് ഇതുസംബന്ധിച്ചു നടന്ന സര്‍വ്വേകളിലും പഠനങ്ങളിലും വ്യക്തമായത്.
മിക്കവയിലും വിവാഹിതരേക്കാള്‍ അവിവാഹിതരുടെ ആരോഗ്യാവസ്ഥ മോശമാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ പുതിയതായി പുറത്തുവന്ന ഒരു പഠനറിപ്പോര്‍ട്ട് തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇപ്പോള്‍ അവിവാഹിതരും ആരോഗ്യത്തിന്റെ കാര്യത്തില്‍ പിന്നലല്ലത്രേ. വിവാഹിതരില്‍ മിക്കവര്‍ക്കും നല്ല ആരോഗ്യസ്ഥിതിയുണ്ടെന്നതിന് മാറ്റമില്ല. എന്നാല്‍ ആരോഗ്യകാര്യത്തില്‍ ഈ ഇരുകൂട്ടരും തമ്മിലുള്ള വ്യത്യാസത്തിന്റെ തോത് കുറഞ്ഞുവരുകയാണ്. ഇതിനര്‍ത്ഥം അവിവാഹിതരുടെ ആരോഗ്യാവസ്ഥ നല്ലരീതിയിലേയ്ക്ക് എത്തുന്നുവെന്നുതന്നെ.
മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഹൂയി ല്യൂവും ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ദെര്‍ബ ഉംബേര്സണും നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. 1972-2002 കാലഘട്ടത്തിനിടയിലുള്ള നാഷണല്‍ ഹെല്‍ത് ഇന്റര്‍വ്യൂ സര്‍വ്വേ ഫലങ്ങളാണ് പഠനത്തിനായി സംഘം അവലംബിച്ചത്.
പഠനത്തില്‍ സ്ത്രീ, പുരുഷന്, കറുത്തവര്‍, വെളുത്തവര്‍ എന്നീ വിഭാഗങ്ങളിലുള്ള അവിവാഹിതരുടെയെല്ലാം ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായാണ് കണ്ടെത്തിയത്. ഇതേസമയം വിവാഹിതര്‍ തങ്ങളുടെ നല്ല ആരോഗ്യസ്ഥിതി നിലനിര്‍ത്തിയതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ പങ്കാളി മരിച്ചവര്‍, വിവാഹമോചനം നേടയവര് എന്നീ വിഭാഗക്കാരുടെ ആരോഗ്യസ്ഥിതി ഇക്കാലത്തിനിടയില്‍ മോശമായ സ്ഥിതിയിലായിരിക്കുകയാണ് ചെയ്തതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
