Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
പ്രലോഭനങ്ങളോട് സ്ത്രീയും പുരുഷനും വ്യത്യസ്തമായി പ്രതികരിക്കുന്നു
പ്രലോഭനങ്ങളോട് സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തമായ രീതിയിലാണ് പ്രതികരിക്കുന്നതെന്ന് പഠനം. ആകര്‍ഷകത്വമുള്ള ഒരു സ്ത്രീയെ കണ്ടുമുട്ടിയാല്‍ നിലവിലുള്ള പങ്കാളിയെ മറന്ന് പുതിയ ബന്ധം മെനയാന്‍ പുരുഷന്മാര്ക്ക് താല്പര്യമേറുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ സത്രീകളാവട്ടെ ഒരു സുന്ദരനെ കണ്ടുകഴിഞ്ഞാല്‍ അയാളോട് അടുക്കുന്നതിന് പകരം തന്റെ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണത്രേ ശ്രമിക്കുന്നത്.
ജേണല്‍ ഓഫ് പേഴ്സണാലിറ്റി ആന്റ് സോഷ്യല്‍ സൈക്കോളജിയുടെ ജൂലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം സുന്ദരിയായ മറ്റൊരു സ്ത്രീയുമായി ശൃംഗരിക്കുന്നത് നിലവിലുള്ള ബന്ധത്തിന് ഭീഷണിയായിത്തീരുമെന്ന് പുരുഷന്മാര് ഒരിക്കലും ഭയപ്പെടുന്നില്ല.
എന്നാല്‍ ഒരു അന്യപുരുഷന് കടന്നുവരുമ്പോള്‍ നിലവിലുള്ള ബന്ധത്തെ അത് ബാധിക്കാതിരിക്കാന്‍ സ്ത്രീകള്‍ കൂടുതലായി ശ്രദ്ധിക്കുന്നുണ്ട്. മോണ്‍ട്രിയലിലെ മക്ഗില്‍ സര്‍വ്വകലാശാലയിലെ ജോണ്‍ ഇ ലിഡന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് സ്ത്രീകളും പുരുഷനും പ്രലോഭനങ്ങളെ എങ്ങനെ സമീപിക്കുന്നുവെന്നകാര്യത്തെക്കുറിച്ച് പഠനം നടത്തിയത്.
പുരുഷന്മാര് ഇത്തരം പ്രലോഭനങ്ങളെ തടുത്തുനിര്‍ത്താന്‍ ശ്രമിക്കണമെന്നും പ്രലോഭനങ്ങള്‍ക്ക് വശംവദരാകുന്നത് നിലവിലുള്ള ബന്ധത്തെ തകര്‍ത്തേക്കാമെന്ന് പുരുഷന്മാര് മനസ്സിലാക്കണമെന്നും മജോണ്‍ പറയുന്നു.
പഠനത്തിന്റെ ഭാഗമായി 724 സ്ത്രീപുരുഷന്മാരില് നിന്നും ശേഖരിച്ച വിവരങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. ഗൗരവമേറിയ ബന്ധങ്ങളുള്ള കോളെജ് വിദ്യാര്‍ത്ഥികളായ പുരുഷന്മാരും സ്ത്രീകളും മറ്റൊരു സ്ത്രീയേയോ പുരുഷനേയോ കാണുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യവും ഗവേഷകര്‍ പഠനവിധേയമാക്കിയിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
