Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പ്രായംകൂടുമ്പോള്‍ സെക്സ് ആസ്വാദ്യകരമാകുന്നുവെന്ന് പഠനം
ലൈംഗികത നല്ലപ്രായത്തില്‍ ആസ്വദിക്കണമെന്നും പ്രായം കൂടുംതോറും ഇതാസ്വദിക്കാനുള്ള കഴിവ് കുറയുമെന്നുമാണ് പൊതുവേ പറഞ്ഞുവരുന്നത്. പ്രായമായ ദമ്പതിമാരുടെ ലൈംഗികജീവിതം സന്തോഷകരമായിരിക്കില്ലെന്നും പറയാറുണ്ട്. എന്നാല്‍ ഇത്തരം വിശ്വാസങ്ങളെയൊക്കെ അപ്രസക്തമാക്കുന്നതാണ് ഈയിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍.
പുതിയ പഠന പ്രകാരം ലൈംഗികതയെന്നത് വൈനും സൗഹൃദവും പോലെയാണ്. അതായത് പഴക്കം കൂടുന്നതിനനസുരിച്ച് വൈനിന് വീര്യം കൂടുന്നതുപോലെ, വര്‍ഷങ്ങള്‍ കഴിയുന്നതിനനുസരിച്ച് സൗഹൃദം ദൃഢതരമാകുന്നതുപോലെ പ്രായം കൂടുന്നതിനനസിരിച്ച് ലൈംഗികതയും ആസ്വാദ്യകരമാകുന്നുവെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്വീഡനിലെ ഗോട്ടന്‍ബര്‍ഗ് സര്‍വ്വകലാശാലയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. പഠനഫലം ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഏഴുപത് വയസ്സായവര്ക്കിടയില് സജീവമായ ലൈംഗിക ജീവിതം നിലനില്ക്കുകയും ഇവര്‍ കൂടുതല്‍ തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ഈ പ്രായത്തിലുള്ള സ്ത്രീകളാവട്ടെ മുമ്പത്തേക്കാളേറെ തങ്ങളുടെ ലൈംഗികജീവിത്തതില് സംതൃപ്തരുമാണത്രേ. സമൂഹത്തിന്റെ നാല് തുറകളില്‍ നിന്നുള്ള എഴുപത് വയസ്സായ ആളുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരെ 1971-72, 1976-77,1992-03, 200-01 എന്നീ കാലഘട്ടങ്ങളിലായി ഇന്റര്‍വ്യൂ ചെയ്തു.
ഇങ്ങനെ 1500 പേരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ലൈംഗിക പ്രശ്നങ്ങള്‍, ലൈംഗിക സംതൃപ്തി, വിവാഹ ജീവിതം എന്നീ കാര്യങ്ങള്‍ സംബന്ധമായ വിവരങ്ങളാണ് ഇവരില്‍ നിന്നും ശേഖരിച്ചത്. മുപ്പത് വര്‍ഷത്തിനിടയില്‍ തങ്ങള്‍ ലൈംഗിബന്ധത്തിലേര്പ്പെടുന്നത് കൂടിയിട്ടുണ്ടെന്നാണ് സ്ത്രീകളും പുരുഷന്മാരും വ്യക്തമാക്കിയത്.
വിവാഹിതരായ പുരുഷന്മാരില് 52 ശതമാനം മുതല്‍ 68ശതമാനം വരെയാളുകള്‍ ലൈംഗിബന്ധത്തില്‍ മുമ്പത്തേതിലും പുരോഗതിയുണ്ടായതായി വെളിപ്പെടുത്തി. സ്ത്രീകളാകട്ടെ 38ശതമാനം മുതല്‍ 56ശതമാനം വരെ ലൈംഗിക ജീവിതത്തില്‍ പുരോഗതിയുണ്ടായതായി സമ്മതിച്ചു. അവിവാഹിതരായ പുരുഷന്മാരില് 30മതുല്‍ 54ശതമാനംവരെയാളുകളും അവിവാഹിതകളില്‍ 0.8 മുതല്‍ 12ശതമാനം വരെയാളുകളും ലൈംഗിക ജീവിതത്തില്‍ നല്ലമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാക്കിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
