Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
യഥാര്‍ത്ഥ സ്നേഹം വേണമെന്ന് പുരുഷന്മാര്
പ്രണയത്തിന്റെ കാര്യത്തില്‍ പുരുഷന്മാര്ക്ക് എന്നും സമൂഹം നല്‍കുന്നത് കുറഞ്ഞ മാര്‍ക്കാണ്. പ്രണയിനികളോട് ആത്മാര്‍ത്ഥത സൂക്ഷിക്കില്ല, കടപ്പാടുകളും കടമകളും നിറവേറ്റില്ല, കഠിന ഹൃദയര്‍, സ്നേഹത്തേക്കാള്‍ ലൈംഗികതയ്ക്ക് പ്രാധാന്യം നല്കുന്നവര് എന്നിങ്ങനെ അവര്‍ക്കില്ലാത്ത ചീത്തപ്പേരില്ല.
പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയില്‍വീഴ്ത്തി ചതിച്ച് തടിതപ്പുന്നവരെന്ന പേരും സമൂഹം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ നടന്ന ഒരു സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത് പുരുഷനെന്നത് ഈ സങ്കല്‍പ്പങ്ങള്‍ക്കൊക്കെ വിപരീതമായ ഒരു യാഥാര്‍ത്ഥ്യമാണെന്നാണ്.
ആധുനിക ലോകത്തെ പുരുഷന്മാല് കൂടുംബ ബന്ധങ്ങള്‍ സ്നേഹബന്ധങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത 77 ശതമാനം പുരുഷന്മാരും പറഞ്ഞത് ഭാര്യയാക്കാന്വേണ്ട ഗുണങ്ങളുള്ള കാമുകിയെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ്. അതായത് പ്രണയങ്ങള്‍ വിവാഹത്തിലെത്തിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നുവെന്ന് ചുരുക്കം.
75ശതമാനം ആള്‍ക്കാരും തങ്ങളുടെ പ്രണയിനിയുമായി എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കുന്നവരാണ്. 69ശതമാനം പേര് സ്വന്തം പ്രണയിനിയെ ഒരു തരത്തിലും വഞ്ചിക്കില്ലെന്ന് ഉറച്ച തീരുമാനമെടുത്തവരാണ്. ഇതു മാത്രമാല്ല ചിലപ്പോഴെങ്കിലും സ്ത്രീകളെക്കാന് കൂടുതല്‍ വൈകാരികമായി ചിന്തിക്കുയും കരയുകയുമൊക്കെ ചെയ്യുന്നവരാണ് പുരുഷന്മാരെന്നും സര്‍വ്വേ ചൂണ്ടിക്കാണിയ്ക്കുന്നു.
സ്ത്രീകള്‍ക്ക് ശരാശരി പുരുഷന്മാരെക്കുറിച്ചുള്ള സങ്കല്‍പ്പമാണ് സര്‍വ്വേ ഫലങ്ങള്‍ അസ്ഥാനത്താക്കുന്നത്. പുത്തന്‍തലമുറയിലെ ആണ്‍കുട്ടികള്‍ പൂമ്പാറ്റ പൂക്കളിലേയ്ക്കെന്ന പോലെ കാമുകിമാരെ മാറ്റിമാറ്റി പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരാണെന്ന ധാരണ ശരിയല്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് വെബ് സൈറ്റ് എഡിറ്റര്‍ ജെയിംസ് ബാസില്‍ പറയുന്നു.
സര്‍വ്വേയില്‍ പങ്കെടുത്ത 56ശതമാനം പുരുഷന്മാരും കരുതുന്നത് ഒരു നല്ല ഭര്‍ത്താവും നല്ല പിതാവും ആകുന്നതിലൂടെ മാത്രമേ തങ്ങള്‍ പൂര്‍ണ്ണ പുരുഷനാകുന്നുള്ളു എന്നാണ്. ജീവിതത്തില്‍ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം മൂലം കരയേണ്ടിവന്നിട്ടുണ്ടെന്ന് സമ്മതിച്ചത് 75ശതമാനം പേരാണ്.
ആസ്കമെന് ഡോട്ട് കോം എന്ന വെബ് സൈറ്റാണ് ഇതുസംബന്ധിച്ച് ഓണ്‍ലൈന്‍ സര്‍വ്വേ നടത്തിയത്. അഞ്ചാഴ്ചത്തെ സമയമെടുത്താണ് ഈ ഓണ്‍ലൈന്‍ സര്‍വ്വേ പൂര്‍ത്തിയാക്കിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
