Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വിവാഹം ഇനിയും വൈകിയ്ക്കണോ?
പഞ്ചാത്യ നാടുകളിലും ഇന്ത്യയിലെ മെട്രോനഗരങ്ങളിലും മറ്റും വിവാഹമെന്ന സാമൂഹിക രീതി പതിയെ കുറഞ്ഞുവരുകയാണെന്നാണ് ഈയിടെ നടന്ന പല പഠനങ്ങളും സൂചിപ്പിക്കുന്നത്. പകരം ഡേറ്റിംഗ്, ലിവിംഗ് ടുഗതര്‍ തുടങ്ങിയ പുതിയ രീതികളിലാണ് സ്ത്രീ-പുരുഷ ബന്ധങ്ങള്‍ മുന്നോട്ടുപോകുന്നത്.
എന്നാല്‍ വിവാഹത്തെ പാടേതള്ളിക്കളയേണ്ടതില്ലെന്നാണ് ഈയിടെ നടന്ന ചില ശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആരോഗ്യവും ദീര്‍ഘായുസ്സും പ്രദാനം ചെയ്യാന്‍ വിവാഹത്തിന് കഴിയുമത്രേ. അമേരിക്കന്‍ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
വിവാഹിതരായ പുരുഷന്മാര് അമിത മദ്യപാനം, പുകവലി തുടങ്ങിയവയില്‍ നിന്നും വിട്ടുനില്‍ക്കുകയും ഊര്ജ്വസ്വലരായിരിക്കുകയും ചെയ്യുമത്രേ. തടി അല്പം കൂടുമെങ്കിലും അവിവാഹിതര്‍, വിവാഹമോചനം നേടിയവര്‍, ഭാര്യമരിച്ചവര് എന്നിവരേക്കാള്‍ വിവാഹജീവിതം നയിക്കുന്നവര്‍ പൊതുവേ ആരോഗ്യവാന്മാരായിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
അവിവാഹിതരെയും വിഭാര്യയെയും അപേക്ഷിച്ച് വിവാഹ ജീവിതം നയിക്കുന്നവരില്‍ പുകവലിക്ക് നന്നേ കുറവുകാണുന്നുണ്ടത്രേ. വിവാഹിതരിലെ പുകവലിക്കാന്‍ അഞ്ചിലൊന്നാണെങ്കില്‍ വിവാഹം കഴിയ്ക്കാതെ ഒരു സ്ത്രീയ്ക്കൊപ്പം കഴിയുന്നവരിലെ പുകവലിക്കാരുടെ നിരക്ക് പത്തില്‍ നാല് എന്ന നിലയിലാണ്.
വിവാഹമോചനം നേടിയശേഷം രണ്ടാമത് നിയമപരമായി വിവാഹം കഴിയ്ക്കാതെ പങ്കാളിയ്ക്കൊപ്പം കഴിയുന്നവരിലാകട്ടെ പുകവലിയുടെ തോത് വിവാഹിതരേക്കാള്‍ ഇരട്ടിയാണ്. വിവാഹം ചെയ്യാതെ പങ്കാളിയോടൊപ്പം ഒരുമിച്ച് ജീവിക്കുന്നവരില്‍ ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലാണെന്നും ഗവേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
വിവാഹിതര്‍ക്ക് സാമൂഹികമായും സാമ്പത്തികമായും കൂടുതല്പന്തുണയും പരിഗണനയും ലഭിക്കുന്ന് കൊണ്ടാവാം അവരുടെ ജീവിതത്തില്‍ ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ കുറഞ്ഞിരിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാല്‍ വിവാഹം ചെയ്യാതെ പങ്കാളിയ്ക്കൊപ്പം ജീവിക്കുന്നവരുടെ കാര്യത്തില്‍ ഈ രണ്ടുകാര്യങ്ങളും വളരെ കുറവായിരിക്കും. ഇത് പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
