Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സെക്സും ഇന്റര്‍നെറ്റും പുരുഷന് സന്തോഷം നല്കുന്നു
സെക്സ്, ഇന്റര്‍നെറ്റ് സര്‍ഫിങ് എന്നിവയിലാണ് പുരുഷന്മാര് ഏറ്റവും കൂടുതല്‍ സന്തോഷം കണ്ടെത്തുന്നതെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഇതേസമയം കുടുംബാംഗങ്ങളുമായി സമയം ചെലവിടുന്നതും വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നതുമാണത്രേ സ്ത്രീകളെ ഏറ്റവും സന്തോഷവതികളാക്കുന്ന കാര്യങ്ങള്‍.
ആസ്ത്രേലിയയിലെ ഹെറാള്‍ഡ് സണ്‍ എന്ന പത്രമാണ് ഇത്തരമൊരു സര്‍വ്വേ നടത്തിയത്.പുതിയ കാലഘട്ടത്തിലെ ഇഷ്ടാനിഷ്ടങ്ങളുടെ ക്രമം കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെയാണ് പത്രം സര്‍വ്വേ നടത്തിയത്.
പുരുഷന്മാരും സ്ത്രീകളും ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നതായി പൊതുവില്പ്പറഞ്ഞത് വിനോദവും, വിശ്രമമവുമാണ്. പുരുഷന്മാര്ക്ക് സന്തോഷം നല്കുന്നവയുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് സെക്സാണ്. ഇന്റര്‍നെറ്റ് സര്‍ഫിങ് പട്ടികയില്‍ മൂന്നാംസ്ഥാനത്താണ്.
സ്ത്രീകള്‍ക്കും ഇക്കാര്യങ്ങളെല്ലാം സന്തോഷം നല്കുന്നവതന്നെ. പക്ഷേ ഇവയേക്കാളും കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം ചെലവിടുക, മൃഗങ്ങളെ സംരക്ഷിക്കുക ഇതൊക്കെയാണ് സ്ത്രീകള്‍ സന്തോഷം കണ്ടെത്തുന്ന കാര്യങ്ങള്‍.
നല്ലഭക്ഷണം കഴിക്കുകയെന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരേപോലെ സന്തോഷം നല്കുന്ന കാര്യമാണ്. സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്മാരില് 14ശതമാനം പേര് ഷോപ്പിങില്‍ സന്തോഷം കണ്ടെത്തുന്നു. അതുപോലെതന്നെ 30ശതമാനം സ്ത്രീകളും ഷോപ്പിങില്‍ സന്തോഷം കണ്ടെത്തുന്നവരാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
