Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പുരുഷന് നോട്ടം സ്ത്രീയുടെ സൗന്ദര്യത്തില്‍ത്തന്നെ
മനപ്പൊരുത്തമാണ് പങ്കാളികളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നിട്ടുനില്ക്കുന്നതെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം.
എന്നാല്‍ പുതിയതായി വന്നൊരു പഠനം ഇക്കാര്യം തിരുത്തുന്നു. പുതിയ പഠനപ്രകാരം പ്രാചീനയുഗത്തിലേതെന്ന് പറയാവുന്ന തരത്തിലുള്ള കാര്യങ്ങളാണ് പങ്കാളികളെ തിരഞ്ഞെടുക്കുന്നതില്‍ ഈ ആധുനികകാലത്തും ഓരോരുത്തരും പരിഗണിയ്ക്കുന്നത്.
സൗന്ദര്യത്തിനും പണത്തിനും ഞങ്ങള്‍ ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്ന് ആണയിടുമ്പോഴും ആധുനിക സമൂഹം ഇതിനുതന്നെയാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് പഠനം നടത്തിയ ഇന്ത്യാന യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ പീറ്റര്‍ ടോഡും സഹഗവേഷകരും പറയുന്നത്.
പുരുഷന്മാര് തന്റെ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ലത്രേ. സ്ത്രീകളാകട്ടെ പുരുഷന്മാരുടെ സൗന്ദര്യത്തേക്കാളെറെ അവരുടെ പണത്തിലും അവരില്‍ നിന്നും കിട്ടാവുന്ന സുരക്ഷിതത്വത്തിലും പ്രതിബദ്ധതയിലുമാണത്രേ നോട്ടമിടുന്നത്.
അതായത് നല്ല സുന്ദരികളായ സ്ത്രീകള്‍ക്ക് കൂടുതല്‍ പണമുള്ള പുരുഷനെ ലഭിക്കുന്നതിന് പിന്നിലെ കാരണവും ഇതാണെന്നാണ് ടോഡ് പറയുന്നത്. കാണാന്‍ എത്രമോശമായാലും പണവും തന്റേടവും പുരുഷന്റെ പ്ലസ് പോയിന്റുകളാകുന്നു.
എന്നാല്‍ സൗന്ദര്യം കുറഞ്ഞ സ്ത്രീകളാകട്ടെ പുരുഷന്റെ തിരഞ്ഞെടുപ്പില്‍ പിന്തള്ളപ്പെടുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഡേറ്റിംഗിന്റെ കാര്യത്തിലും സ്ത്രീകളുടെ സൗന്ദര്യത്തിനാണ് പുരുഷന്മാര് മുന്‍തൂക്കം നല്‍കുന്നത്- ടോഡ് വിശദീകരിച്ചു.
ഒരു സ്പീഡ് ഡേറ്റിംഗ് സെഷനില്‍ പങ്കെടുത്ത 46 മുതിര്‍ന്ന വ്യക്തികളില്‍ നിന്നാണ് ടോഡും കൂട്ടരും വിശകലനത്തിന് വേണ്ട വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ ഏതാണ്ട് എല്ലാ പുരുഷന്മാരും ശാരീരികമായ സൗന്ദര്യത്തിനും ആരോഗ്യമുള്ള ശരീരത്തിനും തന്നെയാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് വെളിപ്പെടുത്തി. സ്ത്രീകളാണെങ്കില്‍ പണത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കുന്നുവെന്നും പറഞ്ഞു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
