Latest Updates
-
ഗണേശോത്സവ തിരക്കിലും മേക്കപ്പ് മങ്ങില്ല, ദർശനത്തിന് പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശോത്സവത്തിന് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാതിൽ ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത് -
സെപ്റ്റംബർ 19-ന് ആകാശത്ത് വിസ്മയം: ശുക്രൻ ഏറ്റവും തിളക്കത്തിൽ, ഈ സമയത്ത് നോക്കാൻ മറക്കരുത്! -
വീട്ടിൽ ഐശ്വര്യം നിറയാൻ വാസ്തു ടിപ്സ്; പൂജാമുറിയും തുളസിയും വയ്ക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ഗണ്ഡമൂല കാലം ഇന്ന് രാത്രി തുടങ്ങുന്നു; ഈ ദിവസങ്ങളിൽ പ്രധാന ചടങ്ങുകൾ ഒഴിവാക്കണോ? -
വിശ്വകർമ്മ പൂജ 2026: ശുഭമുഹൂർത്തം എപ്പോൾ? ഓഫീസുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കന്യാ സംക്രാന്തി ഇന്ന്: ബുധാദിത്യ യോഗത്തിൽ ഭാഗ്യം തെളിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ഞാൻ ഡയറ്റിലാണ്! ഗണപതി പ്രസാദം വേണ്ടെന്ന് വെച്ച രൺബീർ കപൂർ; വൈറൽ വീഡിയോയ്ക്ക് പിന്നിലെന്ത്? -
ചൊവ്വ കർക്കടകത്തിലേക്ക്: സെപ്റ്റംബർ 18-ന് ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം?
സൗന്ദര്യത്തിനായി തരുണികള്‍ ഗുളികള്‍ക്ക് പിന്നാലെ
സൗന്ദര്യ സംരക്ഷണവും സൗന്ദര്യം വര്ദ്ധിപ്പിക്കലുമെല്ലാം സ്ത്രീകള്‍ക്ക് പറഞ്ഞതാണ്. അവരത് ഒരുവകാശം പോലെ നിരന്തരമായി ചെയ്യുന്നുമുണ്ട്.
സൗന്ദര്യമേ ജീവിതം എന്നും മനസ്സിലുറച്ച് തരുണീമണികള്‍ ഇതിനായി ചെലവാക്കുന്ന തുകയെത്രയാണെന്നറയേണ്ടെ ഒരു വര്‍ഷത്തില്‍ 30 മില്യന്‍ പൗണ്ട് അതായത് 2,481,525,128.21 രൂപ! ഞെട്ടേണ്ടതില്ല മാര്‍ക്കറ്റ് റിസര്ച്ചേസ് മിന്റല്‍ ആണ് ഇക്കാര്യം കണ്ടെത്താനായി ഒരു അന്വേഷണം നടത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ചെലവാക്കിപ്പോന്നിരുന്നതില് നിന്നും രണ്ടിരട്ടി കൂടുതലാണ് ഈ തുകയെന്ന് കേള്‍ക്കുമ്പോള്‍ ഹമ്പിടി കേമികളേ എന്നല്ലേ മനസ്സില്‍ തോന്നുന്നത്. ഇതില്‍ കൂടുതലും രൂപ സൗകുമാര്യം ഉണ്ടാക്കുന്നതിനും പ്രായത്തിനെ അകറ്റിനിര്‍ത്തുന്നതിനുമുള്ള വിവിധ സംരക്ഷണ രീതികള്ക്കായാണത്രേ അവര്‍ ചെലവാക്കുന്നത്. ഇന്റെ വലിയൊരു ഭാഗം സൗന്ദര്യ വര്‍ദ്ധനയ്ക്കായുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമായ ഗുളികള്‍ക്കാണ്.
കടല്‍ ജീവികളുടെയും മറ്റും ശരീരഭാഗങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ക്രീമുകളും ഹെയര്‍ കണ്ടീഷണറുകളും , സൗന്ദര്യ വര്‍ദ്ധക ഗുളികകളും മറ്റുമാണത്രേ ഇവര്‍ കൂടുതലായും ഉപയോഗിക്കുന്നത്. മിക്ക ഉല്‍പ്പന്നങ്ങളും ഇത്തരം വസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന പ്രത്യേക പരസ്യത്തോടുകൂടിയാണ്.
ഇത്തരം വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുവിപണി കീഴടക്കിക്കൊണ്ടിരിക്കുകയാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സൂപ്പര്‍ മോഡലായ നോമി കാംപ്ബെലിന്റെ ഇഷ്ട ബ്രാന്റായ ഇമിഡീന് പുറത്തിറക്കുന്ന ഗുളികകളാണത്രേ ഈ ശ്രേണിയില്‍ ഏറ്റവും പ്രിയമേറിയത്.
ഇത് ചര്‍മ്മത്തെ സുന്ദരമാക്കുമത്രേ. 180 ഗുളികള്‍ക്ക് 81.50 പൗണ്ട് അതായത് 6,743.76 രൂപയാണത്രേ വില. മത്സ്യത്തില്‍ നിന്നുള്ള പോഷണങ്ങളും വിറ്റാമിന്‍ സിയുമാണ് ഇതല് ചേര്‍ത്തിരിക്കുന്നതെന്നും ഇത് ചര്‍മ്മത്തെ സുന്ദരമാക്കുകയും ചുളിവുകള്‍ അകറ്റുകയും ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
2007ല്‍ ഈ ഗുളികകളുടെ വില്‍പ്പന 37 മില്ല്യന്‍ പൗണ്ട് വരെയും 2012ല്‍ 63 മില്യന്‍ പൗണ്ടിലെത്തുമെന്നുമാണ് മിന്റലിന്റെ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷേ പുകവലി ഉപേക്ഷിയ്ക്കുക നല്ലഭക്ഷണം കഴിയ്ക്കുക വെയിലേല്‍ക്കുന്ന കുറയ്ക്കുക എന്നീ കാര്യങ്ങളില്‍ കരുതലുണ്ടായാല്‍ ഈ ഗുളികയില്ലാതെ തന്നെ സ്ത്രീകള്‍ക്ക് സുന്ദരികളാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പുകവലിയ്ക്കുകയും മദ്യപിക്കുകയും വെയിലേല്ക്കുകയുമൊക്കെ ചെയ്തുകൊണ്ട് അഞ്ച് ആഴ്ചകള്‍ തുടര്‍ച്ചയായി ഈ ഗുളികകഴിച്ചാലും പണം പാഴാക്കുകയെന്നല്ലാതെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും ഇവര്‍ പറയുന്നു. ഏതാണ്ട് എല്ലാതരം സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്.
ഇന്നത്തെ സമൂഹം സ്വന്തം രൂപത്തെക്കുറിച്ച് വളരെയേറെ ചിന്തിയ്ക്കുന്നവരാണ്. അത് പരമാവധി മെച്ചപ്പെടുത്താനായി എല്ലാവരും കഴിയാവുന്ന വഴികളൊക്കെ തേടുന്നു. യഥാര്‍ത്ഥത്തില്‍ വേണ്ടത് നല്ല ജീവിതരീതി, ഭക്ഷണം, വേണ്ടത്ര ഉറക്കം, മാനസികോല്ലാസം, വ്യായാമം എന്നിവയാണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
