Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
യുവാക്കളെക്കാള്‍ തൊഴില്‍ സംതൃപ്തി മധ്യവയസ്കര്‍ക്ക്!
അമേരിക്കക്കാരില്‍ കൂടുതല്‍പ്പേരും തൊഴില്‍ സംതൃപ്തി അനുഭവിക്കുന്നത് പ്രായം കൂടുന്നതിനനുസരിച്ചാണെന്ന് പഠനം.
1972നും 2006നുമിടയില്‍ നടത്തിയ അന്വേഷണത്തില്‍ 86 ശതമാനം ആളുകളും ജോലിയില്‍ സംതൃപ്തിയനുഭവിക്കുന്നവരാണെന്നാണ് വ്യക്തമാക്കിയത്. ചെയ്യുന്ന ജോലിയില്‍ പൂര്‍ണ്ണമായ സംതൃപ്തി കണ്ടെത്താന്‍ കഴിയാത്തവര്‍ വെറും നാലുശതമാനം മാത്രമാണ്.
65വയസ്സിന് മുകളിലുള്ള ആളുകളാണത്രേ ഏറ്റവും നന്നായി തൊഴില്‍സംതൃപ്തി അനുഭവിക്കുന്നവര്‍. ഇതേസമയം 29വയസ്സിനുതാഴെയുള്ളവരാകട്ടെ സ്വന്തം തൊഴിലില്‍ കാര്യമായ സംതൃപ്തി അനുഭവിക്കുന്നില്ല.
യഥാര്‍ത്ഥത്തില്‍ പ്രായം കൂടുന്നതിനനുസരിച്ചാണ് വ്യക്തികളില്‍ തൊഴില്‍ സംതൃപ്തിയുണ്ടാകുന്നത്- ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജനറല്‍ സോഷ്യല്‍ സര്‍വ്വേ വിഭാഗം മേധാവി ടോം ഡബ്ല്യൂ സ്മിത്ത് പറയുന്നു.
മുതിര്‍ന്നുവരുമ്പോള്‍ ആളുകള്‍ കരിയറില്‍ കൂടുതല്‍ പടവുകള്‍ കയറുകയും ഉയര്‍ന്ന പദവികള്‍ സ്വന്തമാക്കുകയും ചെയ്യുന്നു. സ്വന്തം കഴിവുകളും പ്രതിഭയും തെളിയിക്കാന്‍ ഇവര്‍ക്ക് കൂടുതല്‍ അവസരങ്ങളും കിട്ടുന്നു. എന്നാല്‍ തൊഴിലില്‍ സംതൃപ്തി കണ്ടെത്താന്‍ കഴിയാത്ത യുവജനങ്ങള്‍ മിക്കവരും ജോലിയില്‍ തുടക്കക്കാരായിരിക്കും. ഇവര്‍ക്ക് ഒട്ടേറെ തടസ്സങ്ങളും പ്രതിബന്ധങ്ങളും നേരിടാനുമുണ്ടാകും.
കുറഞ്ഞ ശന്പളവും കൂടുതല്‍ ജോലിയുമാണ് ഇവരില്‍ മിക്കവര്‍ക്കും മുഷിപ്പുണ്ടാക്കുന്നത്. മാത്രമല്ല മേലുദ്യോഗസ്ഥര്‍ നിശ്ചയിക്കുന്ന ജോലിയല്ലാതെ സ്വന്തമായ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ഈ ഘട്ടത്തില്‍ നന്നേ കുറവുമായിരിക്കും- സ്മിത്ത് ചൂണ്ടിക്കാട്ടുന്നു.
അധികാരവിതരണത്തില്‍ താഴെത്തട്ടില്‍ നില്‍ക്കുന്നവരും കുറഞ്ഞ പ്രതിഫലം വാങ്ങുന്നവരും കഴിവ് കൂടുതല്‍ പ്രദര്ശിപ്പിക്കേണ്ടാത്തതുമായ ജോലിചെയ്യുന്നവര്‍ക്ക് പൊതുവെ തൊഴില്‍ സംതൃപ്തി കുറവാണ്. എന്നാല്‍ പ്രായമേറിവരുകയും ഉന്നതപദവികളിലിരുന്ന ആകര്‍ഷകമായ പ്രതിഫലം വാങ്ങുകയും ചെയ്യുമ്പോള്‍ ഇവര്‍ തൊഴില്‍ സംതൃപ്തി കണ്ടെത്താന്‍ തുടങ്ങുന്നു- അദ്ദേഹം പറഞ്ഞു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
