Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ലിവ്-ഇന്‍: പങ്കാളിയ്ക്ക് പരിഗണന കൂടുതല്‍!
ലിവ്-ഇന്‍ ബന്ധങ്ങളില്‍ പുരുഷന്മാര് കൂടുതലായി ഗാര്‍ഹിക ചുമതലകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നുണ്ടത്രേ. ഇത്തരക്കാര്‍ വിവാഹബന്ധങ്ങളില്‍ ഭര്‍ത്താവ് ചെയ്യുന്നതിലുമേറെ വീട്ടു ജോലികള്‍ ചെയ്യുന്നുണ്ട്.
അമേരിക്കയിലെ ജോര്‍ജ് മാസണ് യൂണിവേഴ്സിറ്റിയിലെ സോഷ്യോളജിസ്റ്റുകളാണ് ഇത്തരമൊരു പഠനം നടത്തിയത്. പഠനത്തിനായി 28 രാജ്യങ്ങളില്‍നിന്നുള്ള 17,000 ആളുകളില്‍ നിന്നാണ് ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചത്.
വിവാഹബന്ധത്തിലുള്ളതിലുമേറെ പരസ്പര പരിഗണനനല്കുന്നതാണ് ലിവ്-ഇന്‍ ബന്ധങ്ങളിലെ തൊഴില്‍ വിഭജനമെന്നതാണ് പഠനത്തില്‍ കണ്ടെത്തിയ പ്രധാന പ്രത്യേകത. വിവാഹമെന്ന സാമൂഹ്യ വ്യവസ്ഥയുടെ അംഗീകാരം കുറഞ്ഞുവരുന്നതായും പഠനത്തില്‍ പറയുന്നു.
വിവാഹമെന്നത് പരമ്പരാഗത രീതികളിലൂന്നിയതാണ്. അതുകൊണ്ടുതന്നെ വിവാഹബന്ധങ്ങളില്‍ മുന്‍കാലങ്ങളിലേതുപോലെതന്നെ പുരുഷനാണ് മേല്‍ക്കോയ്മ. പരസ്പര ബഹുമാനം പുലര്‍ത്തുന്നുവെന്ന് പറയുന്ന ദമ്പതികള്ക്കിടയില്പ്പോലും ഈ അവസ്ഥ കാണാന്‍ കഴിയും.
മിക്കവര്‍ക്കിടയിലും ഗാര്‍ഹിക തൊഴില്‍ വിഭജനം പ്രശ്നങ്ങള്‍ക്ക് ചിലപ്പോള്‍ ബന്ധം വേര്‍പെടുത്തുന്നതിന് വരെ കാരണമാകാറുണ്ട്. എന്നാല്‍ ലിവ്-ഇന്‍ ബന്ധങ്ങളില്‍ ഇത്തരമൊരു പ്രശ്നം ഉടലെടുക്കുന്നത് വളരെ കുറച്ചുമാത്രമാണ്.
ഇത്തരം ബന്ധങ്ങളിലാണ് യഥാര്‍ത്ഥത്തില്‍ പങ്കാളികള്‍ പരസ്പരം ഒരേ പരിഗണന നല്‍കുന്നത്- റിപ്പോര്‍ട്ടില്‍ പറയുന്നു. ദി ജേണല്‍ ഓഫ് ഫാമിലി ഇഷ്യൂസിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
