Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

സ്വവര്‍ഗരതി അപകടമാവുന്നതെപ്പോള്‍?

പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗരതിയില്‍ ഒരാള്‍ ദാതാവും പങ്കാളി സ്വീകര്‍ത്താവും ആയിരിക്കും. ദാതാവായ വ്യക്തി സാധാരണപുരുഷന്മാരെപ്പോലെ ലൈംഗികബന്ധത്തില്‍ മേല്‍ക്കോയ്മ കാട്ടുകയും ഇണയെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്യും.

സ്വീകര്‍ത്താവായ പുരുഷനാവട്ടെ ഇത്തരം ലൈംഗികബന്ധത്തില്‍ സ്ത്രീസഹജമായ സ്വഭാവങ്ങളാണ് പ്രകടിപ്പിക്കുക. സ്നേഹിക്കപ്പെടാനും തലോടല്‍ ലഭിക്കാനുമുള്ള വെമ്പല്‍ ഈ പങ്കാളിയുടെ സ്വഭാവമായിരിക്കും.

എയ്‌ഡ്‌സ്‌ ആണ് സ്വവര്‍ഗരതിക്കാരുടെ മുഖ്യഭീഷണി. ഇക്കൂട്ടരില്‍ കൂടുതല്‍ വൈവിധ്യം തേടുന്നവര്‍ പ്രകൃതിവിരുദ്ധ ലൈംഗികമാര്‍ഗമായ ഗുദഭോഗത്തിലേര്‍പ്പെടുന്നതാണ് എയ്‌ഡ്‌സ്‌ ക്ഷണിച്ചുവരുത്തുന്നത്.

ചിലര്‍ കടുത്ത മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാകാം. കൂട്ടുകെട്ടിനിടയില്‍ സിറിഞ്ചുകളും മറ്റും അണുനാശനം ചെയ്യാതെ ഉപയോഗിക്കുന്നതും രോഗത്തെ ക്ഷണിച്ചുവരുത്തുന്നു. ഇതിനുംപുറമെ ഒട്ടേറെ മാനസികരോഗങ്ങള്‍ക്കും സ്വവര്‍ഗരതിക്കാര്‍ അടിമയാവുന്നു.

മുതിര്‍ന്നവര്‍ ലൈംഗികമായി ഉപയോഗിക്കുന്നത്, ചെറിയ ആണ്‍കുട്ടികളില്‍ കടുത്ത മാനസികസമ്മര്‍ദ്ദം ഉണ്ടാക്കും. കുട്ടികളില്‍ ലൈംഗികതയെപ്പറ്റി തെറ്റായ കാഴ്ചപ്പാട് ഉണ്ടാക്കാനും ഇതിടയാക്കും. ക്രമേണ ആ കുട്ടി സ്വവര്‍ഗരതി ആസ്വദിച്ചുതുടങ്ങും. ഭാവിയില്‍ ശരിയായ ലൈംഗികവീക്ഷണം ഉണ്ടാകുന്നതില്‍ ഇവര്‍ പരാജയപ്പെടും.

എന്നാല്‍, വളര്‍ച്ചയുടെ അടുത്തഘട്ടങ്ങളില്‍ കൂട്ടുകാര്‍, ചുറ്റുപാടുകള്‍, സിനിമ തുടങ്ങിയ മാധ്യമങ്ങള്‍ എന്നിവയിലൂടെ കുട്ടി ലൈംഗികകാര്യങ്ങള്‍ മനസ്സിലാക്കുകയും സ്വവര്‍ഗരതി യഥാര്‍ഥലൈംഗികതയല്ലെന്ന് കണ്ടെത്തുകയും ചെയ്യും. ഇത് സ്വാഭാവികമായ ഒരു പരിണാമമാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+