Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഹൈപ്പോതലാമസില്‍ ഉറവെടുക്കും സ്വവര്‍ഗപ്രേമം
മനുഷ്യന്റെ തലച്ചോറിലെ ഒരു പ്രധാനഭാഗമായ ഹൈപ്പോതലാമസ്. ഇതിലുണ്ടാവുന്ന ഘടനാപരമായുണ്ടാകുന്ന മാറ്റങ്ങളാണ് ഒരാളെ സ്വവര്ഗപ്രേമിയാക്കുന്നത് എന്നാണ് പൊതുവേ പറഞ്ഞുവരുന്നത്.
1991ല്‍ സാന്‍ഡിയാഗോയിലെ സാല്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സ്റ്റഡീസില്‍ നടന്ന പಠനങ്ങള്‍ ഈ നിഗമനത്തിന് കുറച്ചൊക്കെ ബലംനല്കുന്നുണ്ട്. സ്വവര്‍ഗരതിക്കാരുടെയും അല്ലാത്തവരുടെയും തലച്ചോറുകള്‍ തമ്മില്‍ താരതമ്യം നടത്തിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചത്.
സ്വവര്‍ഗരതിക്കാരുടെയും സ്ത്രീകളുടെയും ഹൈപ്പോതലാമസിലെ ഒരു കൂട്ടം ന്യൂറോണുകള്‍ക്ക് സാധാരണ ലൈംഗികസ്വഭാവമുള്ള പുരുഷന്മാരുടേതിനേക്കാള് പാതിവലിപ്പമേ ഉള്ളൂവെന്ന് ന്യൂറോസയന്റിസ്റ്റായ ഇവര്‍ കണ്ടെത്തി.
ഇതിന് പുറമേ ഇടതുകയ്യമാര് സ്വവര്ഗരതിക്കാരായിരിക്കുമെന്നും അഭിപ്രായമുണ്ട്. പരീക്ഷണങ്ങള്‍ ഇവ പൂര്‍ണമായും തള്ളിക്കളയുന്നില്ല. സ്വവര്‍ഗരതിക്കാരായ പുരുഷന്മാരില് 31 ശതമാനം ഇടതുകയ്യന്മാരാണ്.
സ്ത്രീകളുടെ കാര്യമെടുത്താലും മറച്ചല്ല സ്ഥിതി. സ്വവര്‍ഗപ്രേമികളായ സ്ത്രീകളില്‍ 91 ശതമാനം ഇടതുകൈയുപയോഗിച്ച് കാര്യങ്ങള്‍ ചെയ്യുന്നവരാണ്. തലച്ചോറിന്റെ പ്രവര്‍ത്തനവും സ്വവര്‍ഗരതിയും തമ്മില്‍ ബന്ധുമുണ്ടാവാമെന്നാണ് ഇത് തെളിയിക്കുന്നത്.
പൊതുവെ ഇടതുകൈയന്മാര്ക്ക് ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുണ്ട്. ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യത കൂടുതല്‍, ജനനസമയത്തെ ഭാരക്കുറവ്, ഓട്ടിസം, സ്കീസോഫ്രേനിയ തുടങ്ങിയ പ്രശ്നങ്ങള്‍ ഇവരില്‍ കൂടുതലായി കാണപ്പെടുന്നു. ഇതുമായി സ്വവര്‍ഗരതിക്കുള്ള ബന്ധം കണ്ടെത്തിയിട്ടില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
