For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാരിലെ സ്വവര്‍ഗരതി

By Staff
|

ലൈംഗികപ്രക്രിയ ഒന്നുതന്നെയാണെങ്കിലും ലൈംഗിക സങ്കല്പത്തിലുണ്ടാവുന്ന മാറ്റമാണ് ഒരാളെ സ്വവര്‍ഗരതിക്കാരനാക്കുന്നത്. ഇത്തരം ബന്ധങ്ങള്‍ പരിപൂര്‍ണ ലൈംഗികസുഖം നല്‍കുന്നുണ്ടെന്നാണ് സ്വവര്‍ഗപ്രേമികളുടെ അഭിപ്രായം.

എതിര്‍ലിംഗത്തിലെ ആളോട് തോന്നേണ്ട ലൈംഗിക വികാരങ്ങള്‍ അതേ അളവില്‍ ഒട്ടും കുറയാതെ സ്വന്തം ലിംഗത്തിലുളളവരോട് തോന്നുന്ന പ്രതിഭാസമാണ് സ്വവര്‍ഗ പ്രേമം. ഈ ബന്ധം അതിരുവിട്ട് ലൈംഗികബന്ധത്തിലേയ്ക്ക് നീങ്ങുന്പോള്‍ അതിനെ സ്വവര്‍ഗരതിയെന്ന് വിശേഷിപ്പിക്കുന്നു.

ഈ വികാരത്തിന് പിന്നിലെ ശാസ്ത്രീയവശം കണ്ടെത്താന്‍ കഴിഞ്ഞ 40 വര്‍ഷമായി ഗവേഷകസംഘം പരിശ്രമിക്കുന്നവെങ്കിലും നിരാശയാണ് ഫലം. കണ്ടെത്തിയ കാര്യങ്ങളാവട്ടെ ഭാഗികമോ അതില്‍ താഴെയോ ഉള്ള സത്യം മാത്രവും.

രണ്ടു പുരുഷന്മാര്‍ തമ്മില്‍, അല്ലെങ്കില്‍ മുതിര്‍ന്ന പുരുഷനും ചെറുപ്രായമുള്ള ആണ്‍കുട്ടിയും തമ്മില്‍ സൗഹൃദമുണ്ടാവുകയും അത് ലൈംഗികതലത്തിലേയ്ക്ക് എത്തുകയും ചെയ്യുന്പോള്‍ സ്വവര്‍ഗരതി ഉടലെടുക്കുന്നു. കൗമാരപ്രായക്കാരിലാണ് സ്വവര്‍ഗരതിക്കാര്‍ കൂടുതലായുളളത്.

homo

ഒരു പ്രായം കഴിയുന്നതോടെ ഭൂരിപക്ഷം പേരും ഈ സ്വഭാവം ഉപേക്ഷിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ ചിലര്‍ ഇത് തുടരുന്നു. കുറച്ചുപേര്‍ വിവാഹത്തോടെ ഇത് ഉപേക്ഷിക്കുന്നു.

സ്വവര്‍ഗരതിയിലൂടെ മാത്രം സന്തോഷം കണ്ടെത്തുന്നവരില്‍ ഇത് പിന്നീട് മാനസിക സംഘര്‍ഷത്തിനും മറ്റും ഇടയാക്കുന്നു. ഒരു ഘട്ടമെത്തുമ്പോള്‍ തന്റെ ഇണ മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതാണ് ഇവരില്‍ ഭൂരിപക്ഷത്തിന്റെയും മാനസികസംഘര്‍ഷത്തിന് കാരണം.

English summary

Malayalam Health Studies News- Homosexuality in men /പുരുഷന്‍മാര്‍ തമ്മില്‍ പ്രണയിക്കുന്പോള്‍

Homosexuality is not a mental illness but is a healthy lifestyle.
X
Desktop Bottom Promotion