Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷന്മാരിലെ സ്വവര്‍ഗരതി
ലൈംഗികപ്രക്രിയ ഒന്നുതന്നെയാണെങ്കിലും ലൈംഗിക സങ്കല്പത്തിലുണ്ടാവുന്ന മാറ്റമാണ് ഒരാളെ സ്വവര്ഗരതിക്കാരനാക്കുന്നത്. ഇത്തരം ബന്ധങ്ങള്‍ പരിപൂര്‍ണ ലൈംഗികസുഖം നല്‍കുന്നുണ്ടെന്നാണ് സ്വവര്‍ഗപ്രേമികളുടെ അഭിപ്രായം.
എതിര്‍ലിംഗത്തിലെ ആളോട് തോന്നേണ്ട ലൈംഗിക വികാരങ്ങള്‍ അതേ അളവില്‍ ഒട്ടും കുറയാതെ സ്വന്തം ലിംഗത്തിലുളളവരോട് തോന്നുന്ന പ്രതിഭാസമാണ് സ്വവര്‍ഗ പ്രേമം. ഈ ബന്ധം അതിരുവിട്ട് ലൈംഗികബന്ധത്തിലേയ്ക്ക് നീങ്ങുന്പോള്‍ അതിനെ സ്വവര്‍ഗരതിയെന്ന് വിശേഷിപ്പിക്കുന്നു.
ഈ വികാരത്തിന് പിന്നിലെ ശാസ്ത്രീയവശം കണ്ടെത്താന്‍ കഴിഞ്ഞ 40 വര്‍ഷമായി ഗവേഷകസംഘം പരിശ്രമിക്കുന്നവെങ്കിലും നിരാശയാണ് ഫലം. കണ്ടെത്തിയ കാര്യങ്ങളാവട്ടെ ഭാഗികമോ അതില്‍ താഴെയോ ഉള്ള സത്യം മാത്രവും.
രണ്ടു പുരുഷന്മാര് തമ്മില്‍, അല്ലെങ്കില്‍ മുതിര്‍ന്ന പുരുഷനും ചെറുപ്രായമുള്ള ആണ്‍കുട്ടിയും തമ്മില്‍ സൗഹൃദമുണ്ടാവുകയും അത് ലൈംഗികതലത്തിലേയ്ക്ക് എത്തുകയും ചെയ്യുന്പോള്‍ സ്വവര്‍ഗരതി ഉടലെടുക്കുന്നു. കൗമാരപ്രായക്കാരിലാണ് സ്വവര്‍ഗരതിക്കാര്‍ കൂടുതലായുളളത്.

ഒരു പ്രായം കഴിയുന്നതോടെ ഭൂരിപക്ഷം പേരും ഈ സ്വഭാവം ഉപേക്ഷിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ ചിലര്‍ ഇത് തുടരുന്നു. കുറച്ചുപേര്‍ വിവാഹത്തോടെ ഇത് ഉപേക്ഷിക്കുന്നു.
സ്വവര്‍ഗരതിയിലൂടെ മാത്രം സന്തോഷം കണ്ടെത്തുന്നവരില്‍ ഇത് പിന്നീട് മാനസിക സംഘര്‍ഷത്തിനും മറ്റും ഇടയാക്കുന്നു. ഒരു ഘട്ടമെത്തുമ്പോള്‍ തന്റെ ഇണ മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതാണ് ഇവരില്‍ ഭൂരിപക്ഷത്തിന്റെയും മാനസികസംഘര്‍ഷത്തിന് കാരണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
