Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആണ്‍കുട്ടികള്‍ക്ക് വേണ്ടത് വനിതാ പരിശീലകര്‍
അധ്യാപകരേക്കാള്‍ ആണ്‍കുട്ടികള്‍ക്ക് അനുയോജ്യം അധ്യാപികമാരാണെന്ന് പഠനറിപ്പോര്‍ട്ട്. ആണ്‍കുട്ടികളുടെ പഠനനിലവാരത്തില്‍ കാതലായ പുരോഗതിയുണ്ടാക്കാന്‍ അധ്യാപികമാര്‍ക്ക് സാധിയ്ക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് ആള്ബര്ട്ടയിലെ വിദ്യാഭ്യാസ വിഭാഗം പ്രൊഫസര്‍ ഹെര്‍ബ് കറ്റ്സ് ആണ് ആണ്കുട്ടികള്ക്കിടയില് ഇത്തരത്തിലൊരു പഠനം നടത്തിയത്. മൂന്നും നാലും ക്ലാസ്സുകളിലുള്ള 175 ആണ്‍കുട്ടികളെയാണ് കറ്റ്സ് നിരീക്ഷണത്തിന് വിധേയരാക്കിയത്.
ഇതില്‍ മിക്കവരും വായിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവരായിരുന്നു. ഇവരെ രണ്ടുപേര്‍ വീതമുള്ള സംഘങ്ങളാക്കി ഒരു റിസര്‍ച്ച് അസിസ്റ്റന്റിന് കീഴില്‍ വായനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനായി വിട്ടു.
ആഴ്ചയില്‍ മുപ്പത് മിനിറ്റ് വച്ച് പത്താഴ്ചയോളം പരിശീലനം നീണ്ടു. ഇതില്‍ സ്ത്രീകളുടെ കീഴില്‍ പരിശീലനം നേടിയവരെല്ലാം പത്താഴ്ചകൊണ്ട് അത്ഭുതകരമായ രീതിയിലാണത്രേ വായിക്കാനുള്ള തങ്ങളുടെ കഴിവ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ പുരുഷന്മാര്ക്ക് കീഴില്‍ പരിശീലനം നേടിയവരിലെ പുരോഗതി താരതമ്യേന കുറവായിരുന്നു.
ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളുകളില്‍ അധ്യാപകന്മാരെ മാത്രം നിയമിക്കുന്ന രീതി പിന്തുടരുന്ന സ്കൂളുകളിലെല്ലാം ഇനി മാറിചിന്തിക്കാന്‍ തയ്യാറാകണമെന്ന് തന്റെ പഠനഫലങ്ങള്‍ ചൂണ്ടിക്കാട്ടി കറ്റ്സ് ആവശ്യപ്പെടുന്നു. വിവിധ രാജ്യങ്ങളിലെ പഠനരീതികളും സ്കൂള്‍ നിയമങ്ങളും ഇതിനായി പൊളിച്ചെഴുതേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആദ്യമായി വിദ്യാലയങ്ങളിലെത്തുന്നത് വളരെ ചെറിയ അറിവുമായാണ്. എന്നാല്‍ മൂന്നാം ക്ലാസ് കഴിയുന്നതോടെ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ പലപ്പോഴും വായനപോലുള്ള കാര്യങ്ങളില്‍ കൂടുതല്‍ പുരോഗതി പ്രാപിക്കുന്നു. എന്നാല്‍ ഇതിനുള്ള കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല- കറ്റ്സ് പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
