Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
കിടപ്പറയില് വൈകിയെത്തുന്നത് ചൈനക്കാര്
ബീജിംഗ്: ലോകത്ത് ഏറ്റവും വൈകിയുറങ്ങുന്നത് ചൈനീസ് ജനതയാണെന്ന് സര്വ്വേ റിപ്പോര്ട്ട്.
പത്തുവര്ഷത്തെ അവരുടെ നിദ്രാസമയവുമായി താരതമ്യപ്പെടുത്തുമ്പോള് ഇപ്പോള് ഇവര് കിടക്കറയില് പ്രവേശിക്കുന്നത് കൂടുതല് വൈകിയാണത്രേ.
വൈകിയാണ് ഉറങ്ങാന് കിടക്കുന്നതെങ്കിലും ഇവരുടെ ഉറക്കസമയത്തിന്റെ ദൈര്ഘ്യത്തില് മാറ്റംവന്നിട്ടില്ലെന്നും സര്വ്വേ റിപ്പോര്ട്ടില് പറയുന്നു.
എല്ലാപ്രായത്തിലും മേഖലകളിലുമുള്ള 2,000ആളുകള്ക്കിടയിലാണ് സര്വ്വേ നടത്തിയത്. ഇതില് 25നും 45നും ഇടയില് പ്രായമുള്ളവര് കഴിഞ്ഞ പത്തുവര്ഷത്തേതില് നിന്നും വ്യത്യസ്തമായി നാല്പത് മിനിറ്റോളം വൈകിയാണത്രേ ഇപ്പോള് ഉറങ്ങാന് തുടങ്ങുന്നത്.
റെന്മിന് യൂണിവേഴ്സിറ്റിയിലെ ലിഷര് ഇകണോമി റിസര്ച്ച് സെന്ററാണ് ഇത്തരത്തിലൊരു സര്വ്വേ നടത്തിയത്. ചൈനക്കാര് വൈകിയുറങ്ങാനുള്ള പ്രധാനകാരണങ്ങളും സര്വ്വേ റിപ്പോര്ട്ടില് വ്യക്തമാക്കിയിട്ടുണ്ട്. ടെലിവിഷന് കാണുക, അധികസമയം ജോലിചെയ്യുക, വിദ്യാഭ്യാസത്തിന് കൂടുതല് പ്രാധാന്യം നല്കുക, ഇന്റര്നെറ്റ് ഉപയോഗം എന്നീ കാരണങ്ങളാണ് ചൈനക്കാരെ വൈകി ഉറങ്ങുന്നവരാക്കുന്നത്.
എങ്കിലും ഇവര് പ്രതിദിനം എട്ടുമണിക്കൂറും നാല്പത്തിഒന്ന് മിനിറ്റും ഉറങ്ങുന്നവരാണെന്നും സര്വ്വേയില് കണ്ടെത്തി. ഗാര്ഹിക ജോലികള്ക്കുംമറ്റുമായി കൂടുതല് യന്ത്രവല്കൃത ഉപകരണങ്ങള് ഉപയോഗിക്കുന്നതുകൊണ്ടാണത്രേ വൈകി ഉറങ്ങിയാലും ഇവര്ക്ക് വേണ്ടത്രസമയം ഉറക്കത്തിനായി ചെലവാക്കാന് കഴിയുന്നത്.
കൂടുതല്പ്പേരും കാലത്ത് ഒന്പത് മണിക്കുമാത്രമേ സ്വന്തം ജോലികളില് വ്യാപൃതരാകാന് തുടങ്ങുന്നുള്ളു. പത്തുവര്ഷം മുമ്പ് എട്ടുമണിയ്ക്കായിരുന്നു മിക്കവരും ജോലികള് ആരംഭിച്ചിരുന്നത്.
നല്ല ആരോഗ്യത്തെയും ജോലിചെയ്യാനുള്ള കഴിവിനെയും സജ്ജമാക്കുന്നതില് സുഖനിദ്രയ്ക്ക് കാര്യമായ പങ്കുണ്ടെന്ന് കഴിഞ്ഞ ഇരുപത് വര്ഷങ്ങളായി ഉറക്കത്തെക്കുറിച്ച് പഠനം നടത്തുന്ന റെന്മിന് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര് വാങ് ക്യാന് പറയുന്നു.
വൈകിയാണ് ഉറങ്ങാന് കിടക്കുന്നതെങ്കിലും ദിവസവും ഒരേ സമയദൈര്ഘ്യം അതായത് ആറോ ഏഴോ മണിക്കൂര് ഉറക്കത്തിനായി മാറ്റിവെയ്ക്കണം. ഇങ്ങനെയാകുമ്പോള് വൈകിയുള്ള ഉറക്കം ആരോഗ്യത്തെ ബാധിക്കുകയില്ല-അദ്ദേഹം പറയുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
