Latest Updates
-
നവരാത്രി ഒന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
പൂജ ആഘോഷങ്ങൾക്കിടയിൽ മഴ ഭീഷണി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു, ജാഗ്രത വേണം -
കേരളത്തിൽ ഇന്ന് ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത വേണം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവരാത്രി ഘടസ്ഥാപനം: പൂജയ്ക്ക് ഈ സമയം തെറ്റിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ആമസോൺ സെയിൽ: ₹399-ൽ താഴെ മികച്ച ബ്യൂട്ടി ഉൽപ്പന്നങ്ങൾ; വാങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ മറക്കരുത്! -
പരമ്പര ആര് പിടിക്കും? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന് ഇൻഡോറിൽ; അറിയേണ്ടതെല്ലാം -
വൈധൃതി യോഗം: ഒക്ടോബർ 11-ന് വലിയ സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കണോ? -
ജാക്വലിൻ ഫെർണാണ്ടസിന്റെ 7 ദിവസത്തെ ഫിറ്റ്നസ് റൂട്ടീൻ; തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു കിടിലൻ പ്ലാൻ! -
സൂര്യൻ ചിത്ര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ ഭാഗ്യകാലം, ഈ രാശിക്കാർക്ക് വൻ നേട്ടം!
സൗഹൃദം ചെലവേറിയ ബിസിനസോ?
ജീവിതത്തിലെ പലതരം ബാധ്യതകളും ഉത്തരവാദിത്തങ്ങളും കാരണമാണത്രേ മിക്കവര്‍ക്കും സൗഹൃദങ്ങള്‍ കളയേണ്ടിവരുന്നത്. ഡോട്ട് മൊബൈല്‍സ് എന്ന ടെലിക്കോം സൈറ്റാണ് ഇത്തരത്തിലൊരു സര്‍വ്വേ നടത്തിയത്. പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള ആയിരം ആളുകളിലാണ് സര്‍വ്വേ നടത്തിയത്.
സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതിനായി ബ്രിട്ടനില്‍ പ്രതിവര്‍ഷം 41.5 ബില്ല്യന്‍ പൗണ്ടാണത്രേ ചെലവഴിക്കപ്പെടുന്നത്. ഒരു ജീവിതകാലത്ത് ഒരു വ്യക്തി സൗഹൃദങ്ങള്‍ക്കായി ചെലവഴിക്കുന്നതാകട്ടെ 55,000 പൗണ്ടും. പിറന്നാള്‍ സമ്മാനം, കൂട്ടം ചേര്‍ന്നുള്ള ഭക്ഷണം, യാത്ര, ഫോണ്‍ ബില്എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഈ കണക്ക്.
ശരാശരി 24സുഹൃത്തുക്കളെങ്കിലുമുള്ള ഒരു ബ്രിട്ടീഷ് പൗരന് ഏതാണ്ട് 890 പൗണ്ടിനടുത്താണത്രേ പ്രതിവര്‍ഷം സൗഹൃദങ്ങള്‍ക്കായി ചെലവഴിക്കുന്നത്. കണക്കുകള്‍ ഇങ്ങനെയാണെങ്കിലും നാല്പത് വയസ്സ് കഴിയുന്നതോടെ മിക്കവരുടെയും സൗഹൃദവൃത്തത്തിന്റെ വിസ്തൃതി കുറയുന്നു. പക്ഷേ ഇവരുടെ ചെലവുകള്‍ കൂടുകയും ചെയ്യുന്നു.
ഇത്തരം ഓരോ വ്യക്തികളും സൗഹൃദങ്ങള്‍ക്ക് വേണ്ടിമാത്രം പ്രതിവര്‍ഷം 62 പൗണ്ട് ചെലവാക്കുന്നുണ്ട്. പഴയ കോളെജ് വിദ്യാഭ്യാസക്കാലത്തെ സൗഹൃദങ്ങളാണത്രേ ഇവരില്‍ മിക്കവരും തുടരുന്നത്. പുതിയ സൗഹൃദങ്ങള്‍ അതായത് ഒപ്പം ജോലിചെയ്യുന്നവരെയും മറ്റും സൗഹൃദവലയത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഇവര്‍ ഏറെ ശ്രദ്ധാലുക്കളാണ്.
കൗമാരപ്രായക്കാര്‍ ജീവിക്കുന്നതേ സൗഹൃദക്കൂട്ടത്തിനുള്ളിലാണെന്ന് പറയാം. പക്ഷേ അവര്‍ പലപ്പോഴും ബന്ധങ്ങളുടെ എണ്ണത്തില്‍ മാത്രമാണത്രേ കണ്ണുവെയ്ക്കുന്നത് അതില്‍ ആത്മാര്‍ത്ഥതയോ പ്രതിബന്ധതയോ ഇവര്‍ കാര്യമാക്കുന്നില്ല. സര്‍വ്വകലാശാലാ പഠനങ്ങള്ക്കിടയ്ക്കാണത്രേ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ സൗഹൃദങ്ങള്‍ ഉണ്ടാകുന്നത്.
സൗഹൃദങ്ങളെക്കുറിച്ച് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ- സൗഹൃദങ്ങള്‍ ഏറ്റവും ചെലവേറിയ ഒരു കാര്യമാണ്. വിദ്യാര്‍ത്ഥികളാണ് ഇതിനായി ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നത്. ചെറുപ്പത്തില്‍ വന്‍ സുഹൃദ് വലയം ഉണ്ടായിരുന്നവര്‍ മിക്കവര്‍ക്കും 25-40 വയസ്സിനിടയില്‍ ഈ ബന്ധങ്ങളില്‍ പലതും നഷ്ടപ്പെടുന്നു. പക്ഷേ അവര്‍ എപ്പോഴും നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
