Latest Updates
-
പൂജ ആഘോഷങ്ങൾക്കിടയിൽ മഴ ഭീഷണി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു, ജാഗ്രത വേണം -
കേരളത്തിൽ ഇന്ന് ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത വേണം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവരാത്രി ഘടസ്ഥാപനം: പൂജയ്ക്ക് ഈ സമയം തെറ്റിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ആമസോൺ സെയിൽ: ₹399-ൽ താഴെ മികച്ച ബ്യൂട്ടി ഉൽപ്പന്നങ്ങൾ; വാങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ മറക്കരുത്! -
പരമ്പര ആര് പിടിക്കും? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന് ഇൻഡോറിൽ; അറിയേണ്ടതെല്ലാം -
വൈധൃതി യോഗം: ഒക്ടോബർ 11-ന് വലിയ സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കണോ? -
ജാക്വലിൻ ഫെർണാണ്ടസിന്റെ 7 ദിവസത്തെ ഫിറ്റ്നസ് റൂട്ടീൻ; തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു കിടിലൻ പ്ലാൻ! -
സൂര്യൻ ചിത്ര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ ഭാഗ്യകാലം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
നവരാത്രി ദിനത്തിൽ അപൂർവ്വ ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി ഈ സമയത്ത് വാങ്ങുന്ന സാധനങ്ങൾക്ക് ഇരട്ടി ഫലം!
16ല്‍ 35 സുഹൃത്തുക്കള്‍ 40ല്‍ 13 സുഹൃത്തുക്കള്‍
വ്യക്തികള്‍ക്ക് പ്രായം കൂടുംതോറും അവര്‍ ഏകാകികളായിത്തീരുകയെന്നത് വളരെ സാധാരണമായി സംഭവിക്കുന്ന കാര്യമാണ്.
പ്രായം കൂടുന്നതിനനുസരിച്ച് പുതിയ ബന്ധങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും മനുഷ്യര്‍ എന്തുകൊണ്ട് ഒറ്റപ്പെടുന്നുവെന്നതിന് വളരെ പ്രധാനപ്പെട്ട ഒരു കാരണമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രായം കൂടും തോറും സൗഹൃദ ബന്ധങ്ങള്‍ നഷ്ടപ്പെടുന്നതുകൊണ്ടാണത്രേ വ്യക്തികളിങ്ങനെ ഏകാന്തവാസത്തിന് അടിമപ്പെടുന്നത്.
സൗഹൃദബന്ധങ്ങളെക്കുറിച്ചറിയാന് ബ്രിട്ടനില്‍ നടന്ന ഒരു സര്‍വ്വേയില്‍ ഇതുസംബന്ധിച്ച ഒട്ടേറെ കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടനിലെ ശരാശരി ജനതയില്‍ ഓരോ വ്യക്തികള്‍ക്കും പ്രായമാകുന്നതിനനുസരിച്ച് പത്തുമാസത്തിലൊരിക്കല് ഒരു സുഹൃത്തെന്ന കണക്കില്‍ നഷ്ടപ്പെടുന്നുണ്ടത്രേ.
16 വയസ്സില്‍ 34 സുഹൃത്തുക്കളുണ്ടായിരുന്ന ഒരു വ്യക്തിയ്ക്ക് 40 വയസ്സാവുന്പോള് ഏകദേശം 13 സുഹൃത്തുക്കള്‍ മാത്രമേ നിലനില്‍ക്കൂവെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനിടെ ബാക്കിയുളളവരെ പലരീതിയില്‍ നഷ്ടപ്പെടുന്നു.
കുട്ടികള്‍ വളര്‍ന്ന് യൗവ്വനയുക്തരാകുകയും വിവാഹം കുടുംബം എന്നിങ്ങനെ പലകാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യുന്നതിനും ഇടയിലാണ് പല സൗഹൃദങ്ങളും നഷ്ടപ്പെടുന്നത്. വ്യക്തികളുടെ ഇരുപതിനാലാമത്തെ വയസ്സാണത്രേ സൗഹൃദങ്ങളുടെ സുവര്‍ണ്ണകാലം. ഇതുകഴിയുമ്പോള്‍ മിക്കതും തണുക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
