Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ വെള്ളങ്ങള് ദിവസേന കുടിച്ചാല്‍ കരളില്‍ അടിഞ്ഞ കൊഴുപ്പെല്ലാം ഉരുകും, കരള്‍ രോഗങ്ങള്‍ കുറയ്ക്കാം
Reverse Liver disease: കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കുടുന്നതിന്റെ ഫലമായി രൂപപ്പെടുന്നതാണ് ഫാറ്റിലിവര്‍. പൊതുവേ, സ്വയം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള അവയവും കൂടിയാണ് കരള്‍. എന്നാല്‍, ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് കരളിന്റെ സ്വയം ശുദ്ധീകരിക്കാനുള്ള ശേഷി കുറയുന്നു. ഇത് ലിവര്‍ സിറോസീസിലേയ്ക്കും, പിന്നീട് ഫാറ്റി ലിവര്‍ എന്ന രോഗാവസ്ഥയിലേയ്ക്കും നയിക്കുന്നു. ഈ പ്രശ്നങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കാന്‍ കരളിനെ ശുദ്ധീകരിക്കേണ്ടത് വളരെ അനിവാര്യമാണ്. അത്തരത്തില്‍ കരളില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യുകയും, കരളിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്ന ചില പാനീയങ്ങളുണ്ട്. ഇവ പതിവാക്കുന്നത് കരള്‍ വീക്കം കുറയ്ക്കാന്‍ സഹായിക്കും. ഈ പാനീയങ്ങള്‍ എതെല്ലാമെന്ന് നോക്കാം.

ഇഞ്ചി ചായ
ഇഞ്ചിയില്‍ ജിഞ്ചറോള്‍ എന്ന ഘടകം അടങ്ങിയിരിക്കുന്നു. കൂടാതെ, ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ, ഇഞ്ചിയില്‍ ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഈ ഘടകങ്ങളെല്ലാം തന്നെ ശരീരത്തിലെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിച്ചാല്‍ ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. കൊഴുപ്പ് കുറയുന്നത് ശരീരഭാരം കുറയ്ക്കാനും, കരളില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ ഉരുക്കി കളയാനും സഹായിക്കുന്നതാണ്.
കട്ടന്‍ കാപ്പി
പൊതുവില്‍ ശരീര ഭാരം കുറയ്ക്കാന്‍ കട്ടന്‍ കാപ്പി കുടിക്കുന്നത് പലര്‍ക്കും ശീലമാണ്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് അതുപോലെ, ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ എന്നിവ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ, മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ശരീരത്തെ ഡീറ്റോക്സ് ചെയ്യാനും കട്ടന്‍കാപ്പി വളരെയധികം സഹായിക്കുന്നതാണ്. അതിനാല്‍ പതിവായി കട്ടന്‍ കാപ്പി കുടിക്കുന്നത് ശരീരത്തിലെ അമിതമായിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒപ്പം കരളില്‍ നിന്നും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കുന്നു.
കറ്റാര്‍വാഴ ജ്യൂസ്
കറ്റാര്‍വാഴയില്‍ ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന വിറ്റമിന്‍ എ, വിറ്റമിന്‍ സി, വിറ്റമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഫ്രീ റാഡിക്കല്‍സ് മൂലം ഉണ്ടാകുന്ന ദോഷങ്ങളില്‍ നിന്നും കരളിനെ സംരക്ഷിക്കുന്നതാണ്. അതുപോലെ, ശരീരം ശുദ്ധീകരിക്കാന്‍ കറ്റാര്‍വാഴ സഹായിക്കുന്നു. കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്. കൂടാതെ, ശരീരത്തില്‍ നിന്നും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും കറ്റാര്‍വാഴ ജ്യൂസ് സഹായിക്കുന്നു. അതുപോലെ, കരളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാനും കറ്റാര്‍വാഴ സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കിവേണം ഏത് പാനീയം കുടിക്കണം എന്ന് തീരുമാനിക്കാൻ. ചിലർക്ക് ചില ചേരുവകൾ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ളവർ ആ ചേരുവകൾ ഒഴിവാക്കുക. അതുപോലെ, ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ അഭിപ്രായം തേടുന്നതും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
