Latest Updates
-
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭിണിയല്ല, പക്ഷേ ആര്‍ത്തവം വൈകുന്നു, കാരണങ്ങള്‍ ഇതെല്ലാമാവാം
സ്ത്രീകളില്‍ ആര്‍ത്തവം എന്നത് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആര്‍ത്തവ സമയം ഉണ്ടാവാം. ഓരോ സ്ത്രീകള്‍ക്കും ഓരോ തരത്തിലുള്ള ആരോഗ്യ പ്രതിസന്ധികളാണ് ആര്‍ത്തവത്തിന് മുന്‍പും ആര്‍ത്തവ സമയത്തും ഉണ്ടാവുന്നത്. ഇതില്‍ ഓരോരുത്തരും വ്യത്യസ്തരുമായിരിക്കും. എന്നാല്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ ആര്‍ത്തവത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കും. അതില്‍ തന്നെ ആര്‍ത്തവം ഇല്ലാതിരിക്കുകയോ വൈകുകയോ ചെയ്യാവുന്ന അവസ്ഥ വരെയുണ്ടാവാം.
സാധാരണ സ്ത്രീകളില്‍ 21 മുതല്‍ 35 വരെയുള്ള ദിവസങ്ങളിലാണ് ആര്‍ത്തവം സംഭവിക്കുന്നത്. ഈ സമയത്ത് അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തും. പലപ്പോഴും എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് നിങ്ങളില്‍ ആര്‍ത്തവമില്ലാത്ത അവസ്ഥയുണ്ടാവുന്നത് എന്ന് നോക്കാം. സ്ത്രീകളില്‍ ആര്‍ത്തവം വൈകുന്നതിന് പിന്നിലുള്ള ചില കാരണങ്ങള്‍ നോക്കാം.

അമിതമായ ബലഹീനത
പലപ്പോഴും അമിതമായ ബലഹീനത നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാണ്. എന്നാല്‍ അത് മാത്രമല്ല അത് വഴി നിങ്ങളുടെ രോഗപ്രതിരോധ ശേഷിയും കുറയുന്നു. ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അത് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളും ആര്‍ത്തവം വൈകുന്നതിനും കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കണം.
മാനസിക സമ്മര്‍ദ്ദം
നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പലപ്പോഴും ആര്‍ത്തവ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും കോര്‍ട്ടിസോള്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. അത് മാത്രമല്ല ഇത് വഴി പലപ്പോഴും ഈസ്ട്രജന്, പ്രൊജസ്റ്ററോണ്‍ എന്നിവയുടെ സന്തുലിതാവസ്ഥക്ക് തടസ്സം സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ ആര്‍ത്തവ ചക്രത്തില്‍ പ്രശ്നങ്ങളുണ്ടാക്കും.
ശരീരഭാരത്തിലെ മാറ്റങ്ങള്‍
ശരീരഭാരം വര്‍ദ്ധിക്കുന്നതും ആര്‍ത്തവത്തെ തകരാറിലാക്കുന്നു. പലപ്പോഴും ഇതിന്റെ ഫലമായി നിങ്ങളുടെ ആരോഗ്യം വെല്ലുവിളിയിലേക്ക് എത്തും. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് ഇത് കാരണമാകും. അതിന്റെ ഫലമായി ആര്‍ത്തവം പ്രശ്നത്തിലാവുകയും പലപ്പോഴും അത് അണ്ഡോത്പാദനത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. ഇത് വഴി ആര്‍ത്തവം പ്രശ്നത്തിലാവാം.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്)
പല സ്ത്രീകളിലും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് പിസിഓഎസ്. ഇത്തരം പ്രശ്നങ്ങള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്കും അത് വഴി ക്രമം തെറ്റിയ ആര്‍ത്തവത്തിനും കാരണമാകുന്നു. ഈ സമയം പുരുഷ ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുന്നതിലേക്കും നിങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം.
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍
പലപ്പോഴും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. എന്നാല്‍ ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് വഴി അത് ആര്‍ത്തവ പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നു. അത് വഴി പ്രതിസന്ധികള്‍ കൂടുതലാവുന്നതിന് യോഗം കാണും. പലപ്പോഴും ക്രമരഹിതമായ ആര്‍ത്തവത്തിനും ഇത് കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം.
കഠിനമായ ശാരീരിക പ്രവര്‍ത്തനം
ശാരീരിക പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ആരോഗ്യത്തെ ബാധിക്കുന്നു. അതില്‍ കഠിനമായ ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് പലപ്പോഴും ആര്‍ത്തവത്തില്‍ മാറ്റം വരുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതികഠിനമായ വ്യായാമം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത്തരം ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഫലമായി പലപ്പോഴും നിങ്ങളില്‍ ഈസ്ട്രജന് പോലുള്ള പ്രത്യുത്പാദന ഹോര്‍മോണുകളുടെ ഉത്പാദനത്തില്‍ ഊര്‍ജ്ജം കുറയുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ഇതെല്ലാം ശ്രദ്ധയോടെ കൈകാര്യം ചെയ്ത് അതിനെ പരിഹരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications