Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മാറിടവലിപ്പം കൂടുതലാണോ? സൂക്ഷിക്കണം, ഈ ആരോഗ്യ പ്രശ്നങ്ങൾ കൂടപ്പിറപ്പാകും!
മാറിടത്തിന്റെ വലിപ്പം എങ്ങനെ കൂട്ടാം എന്ന് ചിന്തിച്ച് നടക്കുന്ന നിരവധി പെൺകുട്ടികൾ നമുക്കിടയിലുണ്ട്. എന്നാൽ, ഇതേ മാറിട വലിപ്പം കാരണം, പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവരും നിരവധിയാണ്. പലർക്കും, ഇത് മാറിടത്തിന്റെ വലുപ്പക്കൂടുതൽ മൂലമാണ് ഈ ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളത് എന്ന് പോലും മനസ്സിലാകാറില്ല. ശാരീരികമായി മാത്രമല്ല, മാനസിക പ്രശ്നങ്ങൾക്കു വരെ അമിതമായിട്ടുള്ള മാറിട വലിപ്പം കാരണമാകുന്നുണ്ട്.

മാറിട വലിപ്പം കൂടിയാൽ അത് ഒരു സ്ത്രീയെ ഏതെല്ലാം വിധത്തിൽ ബാധിക്കും? എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുക? മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമോ? ഇതിന് പരിഹാരം എന്താണ്? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ഇതാ.
വേദനകൾ
മാറിട വലിപ്പം അമിതമായിട്ടുള്ള സ്ത്രീകളിൽ പുറം, കഴുത്ത്, തോൾ എന്നിവിടങ്ങളിൽ വേദനകൾ അനുഭവപ്പെടുന്നത് സർവ്വസാധാരണമാണ്. കാരണം, മാറിടത്തിന്റെ വലിപ്പം വർദ്ധിക്കുമ്പോൾ അത് കഴുത്ത്, തോൾ, പുറം എന്നീ ഭാഗങ്ങളിലെ പേശികളിലേയ്ക്ക് അമിതമായി മർദ്ദം രൂപപ്പെടുത്തുന്നു. ഇത് വേദനകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ വേദനകൾ അനുഭവിക്കുമ്പോൾ അതിൽ നിന്നും ആശ്വാസം ലഭിക്കാൻ നെഞ്ച് വളച്ച് നടക്കുകയും, ഇത് ശരീരഘടന തന്നെ മാറ്റുന്നതിനും കാരണമാണ്.
മാറിടത്തിൽ വേദന
അതിമായി മാറിടവലിപ്പം ഉള്ള സ്ത്രീകളിൽ, മാറിടത്തിൽ കൊഴുപ്പിന്റെ അംശവും അതുപോലെ തന്നെ ഗ്ലാൻഡുലർ ടിഷ്യുവിന്റെ അളവും കൂടുതലായിരിക്കും. അതിനാൽ, ആർത്തവ ദിവസങ്ങളിലും മറ്റും അമിതമായി ബ്രസ്റ്റ് പെയ്ൻ ഉണ്ടാകുന്നതിന് ഇത് ഒരു കാരണമാകുന്നു.
അലർജി പ്രശ്നങ്ങൾ
മാറിടത്തിന് ചുറ്റും ചൊറിച്ചിൽ, കുരുക്കൾ നിറയുക, പുകച്ചിൽ എന്നിങ്ങനെയുള്ള പലവിധ അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണാണ്. കാരണം, മാറിടത്തിന് വലിപ്പം കൂടുമ്പോൾ, അവിടെ വിയർപ്പ് അടിഞ്ഞ് കൂടിയിരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് പലവിധത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്കും കാരണമാണ്. ചിലപ്പോൾ ഫംഗൽ ഇൻഫക്ഷനിലേയ്ക്ക് വരെ ഇത് നയിച്ചേക്കാം.
ശ്വാസ തടസ്സം
വ്യായാമം ചെയ്യുമ്പോൾ അതുപോലെ തന്നെ ഉറങ്ങാൻ കിടക്കുമ്പോഴെല്ലാം ശ്വാസതടസ്സം ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. കാരണം, അമിതമായി മാറിട വലിപ്പം ഉണ്ടെങ്കിൽ ഇത് വാരിയെല്ലുകളെയും, നെഞ്ചിനെയും ഞെരുക്കുന്നു. ഇത് സ്ത്രീകളിൽ ശ്വാസ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.
ഞരമ്പുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ
കഴുത്ത്, തോൾ, പുറം എന്നീ ഭാഗത്തെ ഞരമ്പുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മാറിട വലിപ്പം വർദ്ധിക്കുമ്പോൾ ഈ ഭാഗത്തെ ഞരമ്പുകളെ കംപ്രസ്സ് ചെയ്യുകയും, പ്രത്യേകിച്ച് കൈകളിലേയ്ക്കുള്ള ഞരമ്പുകളെ കംപ്രസ്സ് ചെയ്ത് വെയ്ക്കുന്നതിനാൽ, കൈ വേദന അമിതമായിരിക്കും. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ കൈകൾ അനക്കാൻ സാധിക്കാത്ത വിധത്തിലുള്ള ആരോഗ്യ പ്രശ്നത്തിലേയ്ക്ക് ഇത് നയിച്ചേക്കാം.
മാനസിക പ്രശ്നങ്ങൾ
അമിതമായി മാറിട വലിപ്പം ഉണ്ടെങ്കിൽ അത് പലവിധത്തിൽ സ്ത്രീകളെ മാനസികമായി ബാധിക്കുന്നുണ്ട്. കാരണം, മറ്റുള്ളവർ തുറിച്ച് നോക്കുന്നതും, ഏത് വസ്ത്രം ധരിച്ചാലും അഭംഗി അനുഭവപ്പെടുന്നതും പല സ്ത്രീകളെയും മാനസികമായി തളർത്താറുണ്ട്.
ശ്രദ്ധിക്കേണ്ടത്
അമിതമായി മാറിടമുള്ളവർ, കൃത്യമായ അളവിലുള്ള ബ്രാ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് കഴുത്ത് വേദന, പുറം വേദന എന്നിവയിൽ നിന്നും കുറച്ച് ആശ്വാസം നൽകുന്നതിന് സഹായിക്കും. അതുപോലെ തന്നെ നല്ലപോലെ വ്യായാമം ചെയ്യുന്നത് നല്ലതായിരിക്കും. ഇത് പേശികൾ ബലപ്പെടുത്താൻ സഹായിക്കും. ഇതും വേദന കുറയ്ക്കാൻ സഹായിക്കുന്നതാണ്. ശരീരഭാരം എല്ലായ്പ്പോഴും നിയന്ത്രിച്ച് നിർത്താൻ ശ്രദ്ധിക്കണം. അതുപോലെ, മാറിടത്തിന്റെ വലിപ്പം നല്ലപോലെ കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു ഡോക്ടറെ കണ്ട് സർജറിയെക്കുറിച്ച് അന്വേഷിക്കാവുന്നതാണ്.
Disclaimer : ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോൾഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
