Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ഉറക്കമില്ലായ്മ ചെറുപ്പക്കാരില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു: പഠനം
ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യക്കാരായ ചെറുപ്പക്കാരില്‍ വര്‍ദ്ധിച്ച ക്യാന്‍സര്‍ സാധ്യതക്കുള്ള കാരണമായി പറയുന്നത് പലപ്പോഴും ഉറക്കമില്ലായ്മയാണ്. ഈ അടുത്ത് നടത്തിയ പഠനമാണ് പലപ്പോഴും ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്.
പ്രത്യേകിച്ച് ഉറക്കക്കുറവ് ഉയര്‍ന്ന കാന്‍സര്‍ സാധ്യതയുമായി കൂടുതലായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനത്തിലാണ് രാത്രി ആറ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്ന ചെറുപ്പക്കാരില്‍ ക്യാന്‍സര്‍ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് പറയുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പഠനഫലം ഇപ്രകാരം
ഐസിഎംആര്‍ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 18-30 വയസ് പ്രായമുള്ള 10,000-ലധികം പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. ഈ പഠനഫലമായി എടുത്തവരില്‍ 40% പേരും ദിവസവും ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ മതിയായ വിശ്രമം ലഭിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവരില്‍ ഉറക്കക്കുറവുണ്ടാക്കുന്നത് മൂലമുണ്ടാവുന്ന ക്യാന്‍സര്‍ സാധ്യത 20% കൂടുതലാണ് എന്നാണ് പറയുന്നത്.
വിദഗ്ധാഭിപ്രായം
ഐസിഎംആറിലെ പ്രധാന ഗവേഷകനായ ഡോ. രമേഷ് കുമാറിന്റെ അടിസ്ഥാനത്തില്‍ ഈ കണ്ടെത്തലുകള്‍ ഭയപ്പെടുത്തുന്നതാണ് എന്നതാണ്. അതുകൊണ്ട് തന്നെ ചെറുപ്പക്കാരില്‍ ഉറക്കം അനിവാര്യമാണ് എന്നതാണ് സത്യം. മോശം ഉറക്കം ശരീരത്തിന്റെ സ്വാഭാവിക സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും സെല്ലുലാര്‍ കേടുപാടുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. പലപ്പോഴും ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
പരിഹാരങ്ങള്‍
ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ കൃത്യമായി മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി ശ്രദ്ധിക്കണം. കൃത്യമായ ഉറക്ക ഷെഡ്യൂള്‍ ഉണ്ടാക്കിയെടുക്കണം. ഉറങ്ങുന്നതിനുമുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വിശ്രമിക്കുന്നതിനുള്ള സാഹചര്യം ബെഡ്റൂമില്‍ ഉണ്ടാക്കിയെടുക്കുക. മാത്രമല്ല ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.
ആരോഗ്യവും ഉറക്കമില്ലായ്മയും
ആരോഗ്യവും ഉറക്കമില്ലായ്മയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും മൊത്തത്തിലുള്ള ആരോഗ്യത്തെ ഉറക്കമില്ലായ്മ വളരെ ഗുരുതരമായി ബാധിക്കുന്നു. അപകട സാധ്യതയുള്ള അവസ്ഥയില്‍ നാം വളരെയധികം കരുതലോടെ മുന്നോട്ട് നീങ്ങേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ ആരോഗ്യത്തെ വളരെയധികം ശ്രദ്ധിക്കണം. ഉറക്കക്കുറവ് പരിഹരിക്കുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
