Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
തലവേദന നിസ്സാരമല്ല: ഈ അഞ്ചെണ്ണത്തില്‍ നിങ്ങളുടേത് തിരിച്ചറിഞ്ഞ് ചികിത്സ വേണം
ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് തലവേദന. പലപ്പോഴും പല വേദനകളും ശരീരത്തിന് പുറമേയാണെങ്കില് തലവേദന എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലരിലും അമര്‍ഷവും ആശങ്കയും ഒരുപോലെ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ എല്ലാ തലവേദനകളും ഒരുപോലെയല്ല എന്നതാണ് പലരും ചിന്തിക്കേണ്ട കാര്യം. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഇത്തരം തലവേദനകള്‍ അല്പം ശ്രദ്ധിക്കണം. തലവേദനക്ക് ഒരിക്കലും പ്രായമില്ല. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തലവേദനയുടെ ഇരകളാണ്.
പലപ്പോഴും പാരമ്പര്യമായി പലരിലും തലവേദനയുണ്ടാവാം. ചിലരില്‍ സമ്മര്‍ദ്ദം മൂലവും അതുപോലെ തന്നെ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ മൂലവും തലവേദന ഉണ്ടാവാം. മൈഗ്രേയ്ന് ആണ് ഇത്തരത്തില്‍ ഏറ്റവും സഹിക്കാന്‍ കഴിയാത്ത വേദനകളില്‍ ഒന്ന്. ശരിയായ ചികിത്സയാണ് എന്തുകൊണ്ടും നല്ലത്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശരിയായ ചികിത്സയ്ക്ക് തലവേദനയുടെ തരംതിരിവ് അനിവാര്യമാണ്. ഈ ആറ് തലവേദനകളില്‍ ഏതൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.

മൈഗ്രേയ്ന്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മൈഗ്രേയ്ന് ഒരു വില്ലന്‍ തന്നെയാണ്. പലരിലും തലയുടെ ഒരു വശത്ത് 4-72 മണിക്കൂര്‍ നീളുന്ന കഠിനമായ തലവേദനയാണ്. അത് മാത്രമല്ല ഇവരില്‍ പലപ്പോഴും സ്പന്ദിക്കുന്ന വേദനയാണ് ഉണ്ടാവുന്നത്. ഓക്കാനം, ഛര്‍ദ്ദി, പ്രകാശം, ശബ്ദം, മണം എന്നിവയോടുള്ള അമിത സംവേദനക്ഷമതയും ഇതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ചിലതാണ്. ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
ക്ലസ്റ്റര്‍ തലവേദന
ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ക്ലസ്റ്റര്‍ തലവേദന. ഇത് വളരെ പെട്ടെന്ന് സംഭവിച്ച് കണ്ണുകള്‍ക്ക് ചുറ്റും കഠിനമായ പുകച്ചിലും അസ്വസ്ഥതകളും വര്‍ദ്ധിപ്പിക്കുന്നു. അത് കൂടാതെ 15 മിനിറ്റ് മുതല്‍ 3 മണിക്കൂര്‍ വരെ നീളുന്ന തലവേദനയായിരിക്കും ഇത്. അത് മാത്രമല്ല ഇത്തരം തലവേദനകള്‍ നിങ്ങളില്കണ്ണ് നിറയുക, മൂക്കൊലിപ്പ്, കണ്പോളകള് തൂങ്ങുക എന്നീ ലക്ഷണങ്ങള്‍ കൂടി പ്രകടമാക്കുന്നു.

പെട്ടെന്നുണ്ടാവുന്ന തലവേദന
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പെട്ടെന്നുണ്ടാവുന്ന തലവേദന അല്പം ശ്രദ്ധിക്കണം. ഇത് ഇടിമിന്നല്‍ പോലുള്ള തലവേദനയായാണ് മാറുന്നത്. അത് മാത്രമല്ല ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ തീവ്രത വര്‍ദ്ധിക്കുകയും അതിന് ശേഷം ഒരു മണിക്കൂറില്‍ അധികം നീണ്ട് നില്‍ക്കുകയും ചെയ്യുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് തുടക്കം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
സൈനസ് തലവേദന
സൈനസ് തലവേദന നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. സൈനസ് തലവേദന കവിള്, നെറ്റി, മൂക്കിന്റെ പാലം എന്നിവിടങ്ങളില്‍ ആഴത്തിലുള്ള വേദനയാണ് ഉണ്ടാക്കുന്നത്. അത് മാത്രമല്ല പലപ്പോഴും നിങ്ങള്‍ക്ക് കുനിയുമ്പോള്‍ ഈ വേദന വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ മൂക്കടപ്പ്, മുഖത്ത് സമ്മര്‍ദ്ദം, പനി എന്നിവയും സൈനസ് തലവേദനയോടൊപ്പം സാധാരണമായി സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
റീബൗണ്ട് തലവേദന
പലപ്പോഴും മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് റീബൗണ്ട് തലവേദനയ്ക്ക് കാരണമാകാം. ഇത് ദിവസമോ അല്ലെങ്കില്‍ രാവിലെ ഉണരുമ്പോഴോ ആരംഭിക്കുന്ന തരത്തിലുള്ളതാണ്. ഇവരില്‍ സ്ഥിരമായി മരുന്ന് കഴിക്കേണ്ട അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. മരുന്നുകള്‍ നിര്‍ത്തുമ്പോള്‍ ഇത്തരം വേദന വീണ്ടും വര്‍ദ്ധിക്കുന്നു. ഇതില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഒരു തലവേദനയും നിസ്സാരമാക്കരുത് എന്നതാണ്. അത് മാത്രമല്ല ഇത്തരം വേദനകള്‍ വര്‍ദ്ധിക്കുമ്പോള്‍ അതിനെ വെച്ചിരിക്കാതെ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും നേരത്തേയുള്ള രോഗ നിര്‍ണയം ഗുരുതരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
