Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കിഡ്നിയുടെ ആരോഗ്യം മോശമാണോ? ശരീരത്തിലെ ഈ വേദനകളെ നിസ്സാരമാക്കരുത്
മനുഷ്യ ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിന് വേണ്ടിയാണ് കിഡ്നി ഉപയോഗിക്കുന്നത്. ഇത് ശരീരത്തിലെ മാലിന്യങ്ങളെ പൂര്‍ണമായും പുറന്തള്ളുന്നതിന് വേണ്ടി സഹായിക്കും. മൂത്ര വിസര്‍ജ്ജനത്തിന്റെ കാര്യത്തിലും കൃത്യമായി പ്രവര്‍ത്തിക്കുന്നതിന് കിഡ്നി സഹായിക്കും. വൃക്കകളുടെ ആരോഗ്യം ശ്രദ്ധയോടെ പരിപാലിക്കേണ്ടത് അനിവാര്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വൃക്കകളുടെ ആരോഗ്യം കൃത്യമായി പരിപാലിക്കേണ്ടത് നിസ്സാരമല്ല. എന്നാല്‍ വൃക്കകള്‍ ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണെങ്കിലും അതിന്റെ പ്രവര്‍ത്തനം കൃത്യമല്ലെങ്കില്‍ അത് ആരോഗ്യത്തെ പ്രശ്നത്തിലാക്കും. അത് മാത്രമല്ല ആരോഗ്യത്തോടെ ഇതിനെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കേണ്ടതാണ്.
രക്തത്തിലെ മാലിന്യങ്ങളും അധികമായി ഉണ്ടാവുന്ന ജലവും മൂത്രത്തിന്റെ രൂപത്തില്‍ പുറന്തള്ളുന്നതാണ് കിഡ്നിയുടെ പ്രധാന ധര്‍മ്മം. നിശബ്ദ ഘാതകന് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. രോഗാവസ്ഥയെ കൃത്യമായി മനസ്സിലാക്കിയില്ലെങ്കില്‍ പലപ്പോഴും അത് ഗുരുതരമായ ആരോഗ്യാവസ്ഥകളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതിന് മുന്നോടിയായി ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

വൃക്കരോഗം മനസ്സിലാക്കണം
ആരംഭ ഘട്ടത്തില്‍ തന്നെ വൃക്കരോഗം മനസ്സിലാക്കേണ്ടതാണ്. അതില്‍ പലപ്പോഴും ബുദ്ധിമുട്ടുകളോ വേദനയോ ഇല്ലെങ്കില്‍ പോലും രോഗനിര്‍ണയം നടത്തേണ്ടതാണ്. വൃക്ക തകരാറുകള്‍ക്ക് പലപ്പോഴും പ്രമേഹവും അമിത രക്തസമ്മര്‍ദ്ദവും പ്രധാന കാരണങ്ങളില്‍ ഒന്നാണ്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുമ്പോള്‍ പലപ്പോഴും ലക്ഷണങ്ങള്‍ ശരീരത്തില്‍ എളുപ്പത്തില്‍ പ്രകടമാവില്ല എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും അനാരോഗ്യകരമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവും. ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്.
വൃക്കകള്‍ തകരാറിലെങ്കില്‍
വൃക്കകള്‍ തകരാറിലെങ്കില്‍ അതിന്റെ ആദ്യ ലക്ഷണം പലപ്പോഴും മൂത്രത്തിലൂടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സാധിക്കുന്നില്ല എന്നതാണ്. അതാണ് വൃക്കകള്‍ പൂര്‍ണമായും തകരാറിലായി എന്നതിന്റെ ആദ്യ ലക്ഷണം. ഇതിന് പരിഹാരമെന്നോണം ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവെക്കല്‍ അനിവാര്യമാണ്. ഒരു വ്യക്തിക്ക് ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുന്നതിന് ഇത് സഹായിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. പ്രത്യേകിച്ച് പ്രമേഹമോ അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ഉള്ള വ്യക്തികളെങ്കില്‍ ശ്രദ്ധിക്കണം. ഇവര്‍ പതിവായി രക്തപരിശോധനകളും മൂത്ര പരിശോധനകളും നടത്തണം.
വേദന നിസ്സാരല്ല
ശരീരത്തിന്റെ പല ഭാഗത്ത് വേദനയുണ്ടാവുന്നു, പലപ്പോഴും വൃക്ക രോഗങ്ങള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. വൃക്കയിലെ കല്ലുകള്‍, അണുബാധകള്‍, മുഴകള്‍ എന്നിവയുണ്ടാക്കും. ഇത് പ്രധാന പ്രശ്നങ്ങള്‍ തന്നെയായി കണക്കാക്കണം. അത് മാത്രമല്ല നിങ്ങള്‍ക്ക് വൃക്ക തകരാറുണ്ടെങ്കില്‍ ഒരിക്കലും ഇവ വൃക്കയുടെ സ്ഥാനത്ത് തന്നെ വേദനയുണ്ടാക്കണം എന്നില്ല. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും വേദന അനുഭവപ്പെടുന്നു. അതിനെ പലപ്പോഴും 'റഫേര്‍ഡ് പെയിന്‍' എന്നാണ് പറയുന്നത്. ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത്.

മൂത്രനാളിയിലെ തടസ്സവും വേദനയും
മൂത്ര നാളിയിലെ തടസ്സവും വേദനയും വളരെയധികം ശ്രദ്ധിക്കണം. ഇവരില്‍ പലപ്പോഴും പുറം ഭാഗത്തു നിന്ന് അടിവയര്‍, തുടകള്‍, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കഠിനമായ വേദന ഉണ്ടാവും. ഇതിനെ 'യൂറിറ്റെറല് കോളിക്' എന്നാണ് പറയുന്നത്. അത് മാത്രമല്ല വൃക്കകള്‍ പ്രവര്‍ത്തന ക്ഷമമല്ലെങ്കില്‍ പലപ്പോഴും നടുവിന്റെ താഴ്ഭാഗത്തായാണ് വേദന അനുഭവപ്പെടുന്നത്. ഇത് മസിലിന്റെ വേദനയായി കണക്കാക്കുന്നതാണ് രോഗാവസ്ഥ മനസ്സിലാക്കാന്‍ പ്രതിസന്ധിയുണ്ടാക്കുന്നത്. അതുകൂടാതെ പലപ്പോഴും പനി, മൂത്രത്തിലെ മാറ്റങ്ങള്‍ എന്നിവയുണ്ടെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടേണ്ടതാണ്.
വയറു വേദന നിസ്സാരമാക്കരുത്
പല കാരണങ്ങള്‍ കൊണ്ടും വയറു വേദനയുണ്ടാവാം. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നതിന് മുന്‍പായി എന്താണ് ഇതിന്റെ കാരണങ്ങള്‍ എന്ന് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ചിലരില്‍ വൃക്കകളുടെ അണുബാധയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണമോ ആയിരിക്കാം. ഇത് ചില അവസ്ഥകളില്‍ ഗുരുതരമാക്കുകയും ഹൃദയത്തിന് ചുറ്റും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഇതെല്ലാം നെഞ്ച് വേദനക്കും കാരണമാകും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. പ്രമേഹമുള്ളവരില്‍ കാലുകളിലെ വേദന, നീറ്റല്‍, നീര്‍ക്കെട്ട് എന്നിവയും വൃക്കരോഗത്തിന്റെ ലക്ഷണങ്ങളായേക്കാം. ആദ്യ ഘട്ടത്തില്‍ ഒരിക്കലും പ്രമേഹ രോഗം വേദനയുണ്ടാക്കുകയില്ല. എന്നാല്‍ വേദനയോടെ അസ്വസ്ഥതകള്‍ ആരംഭിച്ചാല്‍ ഒരിക്കലും അതിനെ നിസ്സാരമാക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
