Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
കിഡ്നിയുടെ ആരോഗ്യത്തിന് അനിവാര്യം ഈ പാനീയങ്ങള്‍: കാരണം ഇതെല്ലാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് വൃക്കകളുടെ ആരോഗ്യം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമല്ലെങ്കില്‍ അത് ശരീരത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കും. ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന പല അവസ്ഥകളും നിങ്ങളുടെ ജീവിത ശൈലി മാറ്റങ്ങള്‍ കൊണ്ട് തന്നെ സംഭവിക്കും. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും കിഡ്നിയുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന ചില ശീലങ്ങളുണ്ട്.
പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് കിഡ്നിയുടെ ആരോഗ്യം തന്നെയാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വെള്ളമല്ലാതെ ചില പാനീയങ്ങള്‍ ശീലമാക്കേണ്ടതാണ്. അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കൂടാതെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വൃക്കകളുടെ പ്രവര്‍ത്തനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വൃക്കകലുടെ പ്രവര്‍ത്തനം എന്നത് അനിവാര്യമായ ഒന്നാണ്. ഇളനീര് ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. കാരണം പലപ്പോഴും ഇലക്ട്രോലൈറ്റുകളുടെ സ്വാഭാവിക ഉറവിടമാണ് ഇളനീര്. അത് മാത്രമല്ല ഇത് മൂത്രത്തെ ശുദ്ധീകരിക്കുന്നതിനും അമിതമായ സോഡിയത്തെ മൂത്രത്തിലൂടെ പുറത്തേക്ക് തള്ളുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ ടോക്സിന് പുറന്തള്ളുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഇളനീര് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇളനീര് മികച്ചതാണ്.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ മികച്ചതാണ്. ഇത് കിഡ്നികളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും. ഫ്രീറാഡിക്കലുകള്‍ മൂലമുണ്ടാവുന്ന പ്രശ്നങ്ങളില്‍ നിന്ന് വൃക്കകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇത് മികച്ചതാണ്. കൂടാതെ മൂത്രാശയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നതാണ് ഗ്രീന്‍ ടീ എന്നതില്‍ സംശയം വേണ്ട. കിഡ്നിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് ഗ്രീന്‍ ടീ അനിവാര്യമാണ്.

ബാര്‍ലി വെള്ളം
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതാണ് ബാര്‍ലി വെള്ളം. ഇത് മൂത്രത്തെ ശുദ്ധീകരിക്കുകയും വൃക്കയില്‍ നിന്ന് അണുബാധകളെ തടയുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്ന ഈ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും. ഇത് പലപ്പോഴും അണുബാധകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ്. സ്ഥിരമായി ബാര്‍ലി വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്.
ക്രാന്‍ബെറി ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ക്രാന്‍ബെറി ജ്യൂസ് മികച്ചതാണ്. ഇത് മൂത്രസഞ്ചിയിലും വൃക്കകളിലും ഉണ്ടാവുന്ന ബാക്ടീരിയല്‍ അണുബാധകള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. അത് കൂടാതെ വൃക്കകളുടെ ആരോഗ്യം മികച്ചതാണ് എന്ന കാര്യത്തില്‍ സംശം വേണ്ട. സ്ഥിരമായി കുടിക്കുന്നത് നല്ലതാണ് എന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
കുക്കുമ്പര്‍
സ്ഥിരമായി കുക്കുമ്പര്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും അത് നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കും. കൂടാതെ ശരീരത്തിലെ വിഷാംശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കും. അത് വഴി നിങ്ങള്‍ക്ക് കിഡ്നിയുടെ ആരോഗ്യത്തെ മികച്ചതാക്കും. കൂടാതെ കിഡ്നിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ഇഞ്ചി
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചി. ഇത് സ്ഥിരമായി ഇഞ്ചിച്ചായയോ അല്ലെങ്കില്‍ ഇഞ്ചി വെള്ളമോ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വൃക്കയിലെ അണുബാധകള്‍ക്കും വീക്കവും കുറയ്ക്കുന്നതിന് സഹായിക്കും. സ്ഥിരമായി ഹെര്‍ബല്‍ ചായ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മറ്റ് ഗുണങ്ങളും നല്കുന്നു.
കറ്റാര്‍വാഴ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കറ്റാര്‍വാഴ എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ എല്ലാ ടോക്സിനേയും പുറന്തള്ളുന്നതിന് സഹായിക്കും. ഇത് വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കും. ഇത് മൂത്രം ശുദ്ധീകരിക്കുന്നതിനും വൃക്കയിലെ കല്ലുകള്‍ കുറയ്ക്കുന്നതിനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
