Latest Updates
-
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ?
ശരീരം തണുപ്പിക്കുന്ന നാടന്‍ പാനീയങ്ങള്‍; വേനല്‍ കാലത്ത് ആരോഗ്യം വാടാതിരിക്കാന്‍ ഇവ പതിവാക്കൂ
Summer: വേനല്‍മഴ ചൂടിന് ആശ്വസം നല്‍കിയെങ്കിലും ഇനിവരുന്ന ദിവസങ്ങളില്‍ ചൂട് വര്‍ദ്ധിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. കേരളത്തിലെ പല ജില്ലകളിലും അള്‍ട്രാവയ്ലറ്റ് രശ്മികളുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഉച്ച സമയത്ത് പരുറത്തേയ്ക്കിറങ്ങുന്നത് നിര്‍ജലീകരണം മുതല്‍ അനവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നു.

നമ്മള് ദാഹിക്കുമ്പോള്‍ പലപ്പോഴും തണുത്ത വെള്ളം വാങ്ങിക്കുടിക്കാറുണ്ട്. എന്നാല്‍, ഇത്തരം പാനീയങ്ങള്‍ ആരോഗ്യത്തിന് നല്ലതല്ല. പ്രത്യേകിച്ച്, മധുരം അമിതമായി ചേര്‍ത്ത് ശീതികരിച്ച് ലഭിക്കുന്ന പാനീയങ്ങള്‍ ആരോഗ്യം സാവധാനത്തില്‍ നശിപ്പിക്കും. കൂടാതെ, ദാഹം വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്കും, ശരീരത്തില്‍ നിർജ്ജലീകരണം അമിതമാകുന്നതിലേയ്ക്കും ഈ പാനീയങ്ങള്‍ നയിക്കുന്നു. ഈ പ്രശ്നങ്ങളില്ലാതെ, വീട്ടില്‍ തന്നെ തയ്യാറാക്കി കുടിക്കാവുന്ന ചില പ്രകൃതിദത്ത പാനീയങ്ങളുണ്ട്. പ്രകൃതിദത്തമായി തണുപ്പുള്ള ഈ പാനീയങ്ങള്‍ ശരീരത്തിലെ ചൂട് കുറയ്ക്കുകയും, വേനല്‍ ചൂടില്‍ നിന്നും ആശ്വാസം നല്‍കുകയും ചെയ്യും. ഇവ ഏതെല്ലാമെന്ന് നോക്കാം.
പച്ചമാങ്ങ ജ്യൂസ്
വേനല്‍ക്കാലമായാല്‍ സുലഭമായി ലഭിക്കുന്ന പഴമാണ് മാമ്പഴം. പഴുത്താല്‍ മാത്രമല്ല, പച്ചയ്ക്കും കഴിക്കാന്‍ രുചികരമാണ് മാങ്ങ. മാങ്ങകൊണ്ട് പലതരം വിഭവങ്ങള്‍ നമ്മള് ഓരോരുത്തരും തയ്യാറാക്കാറുണ്ട്. ചിലര്‍ അച്ചാറിടും. ചിലര്‍ ഉപ്പിലിടും. ചിലര്‍ കറിയും വെയ്ക്കും. എന്നാല്‍, ഈ മാങ്ങ ദാഹം അകറ്റാനും ശരീരത്തിന് കുളിര് നല്‍കാനും സഹായിക്കുന്നതാണ്. നല്ല ചൂട് വെയിലത്ത് നിന്നും വീടിന്റെ അകത്തേയ്ക്ക് കയറില്‍ ശരീരം തുണപ്പിക്കാന് പച്ച മാങ്ങകൊണ്ട് തയ്യാറാക്കുന്ന ഈ ജ്യൂസ് ബെസ്റ്റാണ്.
ഈ ജ്യൂസ് തയ്യാറാക്കുന്നതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേയ്ക്ക് രണ്ട് പച്ചമാങ്ങ തൊലി കളഞ്ഞ് ചേര്‍ക്കുക. ഇതിലേയ്ക്ക് ഒറു ചെറിയ കഷ്ണം ഇഞ്ചി, കുറച്ച് കറിവേപ്പില, ആവശ്യമെങ്കില്‍ കാന്താരി മുളക് കുറച്ച്, കല്ലുപ്പ് എന്നിവ ചേര്‍ത്ത് അരയ്ക്കുക. അതിനുശേഷം ഇതിലേയ്ക്ക് കുറച്ച് വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേയ്ക്ക് അരിച്ച് മാറ്റി, ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കുടിക്കാവുന്നതാണ്. ദാഹം മാറ്റം. ശരീരം തണുപ്പിക്കുകയും ചെയ്യും. വേണമെങ്കില്‍ ഈ പച്ചമാങ്ങ മിക്സിലേയ്ക്ക് കുറച്ച് മോരും ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്.
സംഭാരം
ദാഹം ശമിപ്പിക്കാനും, ശരീരത്തിലെ ചൂട് കുറയ്ക്കാനും സംഭാരം നല്ലതാണ്. ശരീരത്തെ ശരിയായ വിധത്തില്‍ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും ദഹനം നടക്കാനും സംഭാരം സഹായിക്കുന്നു. കൂടാതെ, സംഭാരത്തില് വെള്ളത്തിന്റെ അശംശവും ഇലക്ട്രോലൈറ്റുകളുടെ സാന്നിധ്യവും കൂടുതലാണ്. അതിനാല്‍ നിര്‍ജ്ജലീകരണം വളരെ വേഗത്തില്‍ കുറയ്ക്കാന്‍ സംഭാരം സഹായിക്കുന്നതാണ്.
വേനല്‍ കാലത്ത് ശരീരം തണുപ്പിക്കുന്നതിനായി സംഭാരം പലവിധത്തില്‍ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. ഇതിനായി മോരിലേയ്ക്ക് പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് അരച്ച് ചേര്‍ത്ത് മിക്സ് ചെയ്ത് കുടിക്കുന്നത് നല്ലതാണ്. അതുപോലെ, മുഴുവന്‍ മല്ലി, ജീരകം, കറിവേപ്പില എന്നിവ ചേര്‍ത്ത് ചതച്ചെടുക്കുക. ഇത് മോരില്‍ ചേര്‍ത്ത്, കല്ലുപ്പിട്ട് കുടിക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്.
നറുനീണ്ടി
നറനീണ്ടി എന്നും നന്നാറി എന്നും ഇവ അറിപ്പെടുന്നു. ശരീരത്തെ വളരെ വേഗത്തില്‍ തണുപ്പിക്കാന്‍ നറനീണ്ടി നല്ലതാണ്. പലവിധത്തില്‍ നറുനീണ്ടി ചേര്‍ത്ത് കുടിക്കാം. നറുനീണ്ടി സിറപ്പ് ഒരു ഗ്ലാസ്സില്‍ ആവശ്യത്തിന് ചേര്‍ക്കുക. ഇതിലേയ്ക്ക് ചിയ സീഡ്സ് കുറച്ചും, ഒരു നാരങ്ങ നീരും കുറച്ച് വെള്ളവും ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇതല്ലെങ്കില്‍ നല്ല തണുത്ത പാലില്‍ നറുനീണ്ടി സിറപ്പ് ചേര്‍ത്ത് കുടിക്കുന്നതും ദാഹം അകറ്റാന്‍ നല്ലതാണ്.
കരിക്കിന് വെള്ളം
ശരീരം തണുപ്പിക്കാന്‍ കരിക്കിന് വെള്ളം നല്ലതാണ്. കരിക്കില്‍ ധാരാളം ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, ശരീരത്തില്‍ നിര്‍ജ്ജലീകരണം തടയുന്നു. ശരീരത്തിലെ ചൂട് കുറയ്ക്കാനും ദാഹം അകറ്റാനും കരിക്കിന് വെള്ളം സഹായിക്കുന്നതാണ്. വേനല്‍കാലത്ത് ഏറ്റവും അത്യുത്തമമാണ് കരിക്കിന് വെള്ളം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











