Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
പൊറോട്ട കഴിച്ച ശേഷം പലരും ചെയ്യുന്ന 5 തെറ്റുകൾ
ഒട്ടുമിക്ക മലയാളികൾക്കും ഇഷ്ടപ്പെട്ട ഒരു ആഹാരമാണ് പൊറോട്ട. നല്ല ബീഫിന്റെ കൂടെ പൊറോട്ട കഴിക്കാൻ താൽപര്യപ്പെടുന്ന നിരവധി ആളുകളുണ്ട്. ചിലർ ഒരു പൊറോട്ട കഴിക്കുന്നവരായിരിക്കും. എന്നാൽ, മറ്റു ചിലർ മൂന്നും നാലും പൊറോട്ടവരെ കഴിക്കും.

പതിവായി ജോലിക്ക് പോകുന്നവരാണെങ്കിൽ വൈകീട്ട് സ്ഥിരമായി പൊറോട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവരും ഉണ്ട്. ഒരു നേരം പൊറോട്ട കഴിച്ചാൽ പലരും ചെയ്യാതിരിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ചായ കുടിക്കാതിരിക്കുക
പൊറോട്ട കഴിച്ച അല്ലെങ്കിൽ പൊറോട്ട കഴിക്കുന്നതിന്റെ കൂടെ ചായ, അല്ലെങ്കിൽ കാപ്പി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാപ്പി, അല്ലെങ്കിൽ ചായ യിൽ ടാന്നിൻ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പ്രധാന കാരണമാണ്. പ്രത്യേകിച്ച് വയർ ചീർക്കൽ, വയറുവേദന, അസിഡിറ്റി പ്രശ്നങ്ങൾ, ഓക്കാനം വരൽ എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുപോലെ, മലബന്ധപ്രശ്നങ്ങൾ വരാനും സാധ്യത വളരെ കൂടുലാണ്.
കിടക്കുക
ചിലർ ഉച്ചയ്ക്ക് പൊറോട്ട വയറു നിറയെ കഴിച്ചതിനുശേഷം കുറച്ചു നേരം കിടക്കുന്നത് കാണാം. എന്നാൽ, ഇത്തരത്തിൽ കിടക്കുന്നത് ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാണ്. അസിഡിറ്റിപോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിന് ഇത് ഒരു കാരണമാണ്. മലബന്ധ പ്രശ്നത്തിലേയ്ക്കും ഇത് നയിക്കാം.

പച്ചക്കറികൾ കഴിക്കാതിരുന്നാൽ
പൊറോട്ട തയ്യാറാക്കുന്ന മൈദയിൽ നാരുകൾ വളരെ കുറവാണ്. അതിനാൽ തന്നെ, ദഹിക്കാൻ വളരെയധികം സമയമാണ് ഇത് എടുക്കുന്നത്. അതിനാൽ, പൊറോട്ട വേഗത്തിൽ ദഹിക്കുന്നതിനും, ദഹന പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും നാരുകൾ അടങ്ങിയ ആഹാരം ഒപ്പം കഴിക്കുന്നത് അനിവാര്യമാണ്. ഇതിനായി സാലഡ്, അല്ലെങ്കിൽ പച്ചക്കറികൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. പഴങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കാം. കാരണം, പഴങ്ങൾ കഴിക്കുമ്പോൾ ഇവ വേഗത്തിൽ ദഹിക്കുകയും ഒപ്പം, രക്തത്തിലേയ്ക്ക് പഞ്ചസ്സാരയുടെ അളവ് വളരെ വേഗത്തിൽ വർദ്ധിക്കുന്നതിനും ഇത് കാരണമാകുന്നു.
ഗ്യാപ്പ്
പൊറോട്ട കഴിക്കുമ്പോൾ എല്ലാ ദിവസവും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കാം. എല്ലാ ദിവസവും പൊറോട്ട കഴിക്കുന്നത് അമിതവണ്ണത്തിലേയ്ക്ക നയിക്കും. കാരണം, ഇന്ന് പൊറോട്ട തയ്യാറാക്കാൻ ഉപയോഗിക്കുന്നത് വനസ്പതിയാണ്. ഇത് ആരോഗ്യത്തിന് നല്ലതല്ല. ഹൃദ്രോഗങ്ങൾ വർദ്ധിപ്പിക്കും. കരളിന്റെ ആരോഗ്യത്തിനും നല്ലതല്ല. കൂടാതെ, നല്ലവിശപ്പുള്ള സമയത്ത് പൊറോട്ട കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വിശപ്പ് കുറയ്ക്കുമെങ്കിലും പോഷകക്കുറവ് ഉണ്ടാകുന്നതിനും ദഹന പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനും കാരണമാകുന്നു. വളരെ പരിമിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുന്നതും നല്ലതാണ്.
നടക്കാതിരിക്കുന്നത്
പലരും ആഹാരം കഴിച്ചുകഴിഞ്ഞാൽ അധികം നടക്കാറില്ല. എന്നാൽ പൊറോട്ട കഴിക്കുന്ന ദിവസങ്ങളിൽ കുറച്ച് നേരം നടക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. കുറഞ്ഞത് ഒരു 10 മിനിറ്റെങ്കിലും നടക്കാൻ ശ്രമിക്കുക. ഇത് ദഹനം കൃത്യമാക്കാൻ സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൊറോട്ട കഴിച്ചതിന് ശേഷം ഒരു ഡീറ്റോക്സ് ഡ്രിങ്ക് കുടിക്കുന്നത് നല്ലതാണ്. ഇത് ദഹനത്തിന് നല്ലതാണ്. അതുപോലെ, ശരീരത്തിൽ അമിതമാഴി കൊഴുപ്പടിയാതിരിക്കാനും ഇത് സഹായിക്കും. അതുപോലെ, പെരുഞ്ചീരകം കഴിക്കുന്നത് വളരെ നല്ലതാണ്. ഇതും ദഹനം കൃത്യമാക്കാൻ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications