Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഇക്കാര്യങ്ങളറിഞ്ഞാൽ ഇനിയൊരിക്കലും പുട്ടിന്റെ കൂടെ ഈ സാധനങ്ങൾ കിഴിക്കുകയേ ഇല്ല!
രാവിലെ തന്നെ പുട്ട് കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? നല്ല കടലക്കറി കൂട്ടി, അല്ലെങ്കിൽ പഴവും പപ്പടവും കൂട്ടി, വയറുനിറയെ പുട്ട് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനിമുതൽ പുട്ട് കഴിക്കും മുൻപ് കുറച്ച് കാര്യങ്ങൾ മനസ്സിൽ ഓർക്കുന്നത് നല്ലതായിരിക്കും.

ആ കര്യങ്ങൾ എന്താണെന്നല്ലേ? കുറച്ചധികം ഉണ്ട്. മലയാളിത്തനിമയുള്ള ആഹാരമാണ് പുട്ട് എങ്കിലും, നമ്മൾ മലയാളികൾ പുട്ട് കഴിക്കുന്ന രീതിയിൽ ചില പ്രശ്നങ്ങളുണ്ട്. അവ തിരുത്തിയില്ലെങ്കിൽ ആരോഗ്യം എപ്പോൾ വേണമെങ്കിലും പണിതരാം. അവ എന്താണെന്ന് വായിക്കാം.
പുട്ടും ചായയും കാപ്പിയും
പുട്ട് കഴിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ചായ കുടിക്കാറുണ്ടോ? ചിലർ പുട്ടിൽ ചായ ഒഴിച്ച് കഴിക്കുന്നവരും ഉണ്ട്. എന്നാൽ, ഇത് എത്രത്തോളം നല്ലതാണ്? ഒരിക്കലും ഭക്ഷണം കഴിക്കുമ്പോൾ ചായ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചിലർ ആഹാരം കഴിച്ചു കഴിഞ്ഞ് ഉടനെ തന്നെ ഒരു ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്നത് കാണാം. ഇതും നല്ലതല്ല.
ചായയിലും കാപ്പിയിലും പോളിഫെനോൾസ്, ടാന്നിൻ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ, നമ്മൾ ആഹാരത്തിന്റെ കൂടെ ചായ കുടിക്കുമ്പോൾ, ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു. അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതുപോലെ, നമ്മൾ കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങൾ കൃത്യമായി നമ്മുടെ ശരീരത്തിൽ എത്താതിരിക്കുന്നതിനും ഇത് ഒരു കാരണമാകുന്നു. പ്രത്യേകിച്ച് അയേൺ ശരീരത്തിൽ എത്തുന്നത് തടയുന്നു. ഇവ കൂടാതെ, അമിതമായിട്ടുള്ള തലവേദന, നിർജലീകരണം, മനസികസമ്മർദ്ദം എന്നിവയെല്ലാം അനുഭവിക്കാനും ഇത് വഴിയൊരുക്കും.

പുട്ടും പഴവും
പലർക്കും ഇഷ്ടമുള്ള കോമ്പിനേഷനാണ് പുട്ടും പഴവും. ചിലർ നേന്ത്രപ്പഴം പുഴുങ്ങി, അതും കൂട്ടി പുട്ട് കഴിക്കും. ചിലർക്ക് ചെറുപഴം തന്നെ ധാരാളം! പുട്ടിന് കോമ്പിനേഷനായി പഴവും ഉണ്ടെങ്കിൽ മൂന്ന് നേരവും പുട്ട് മാത്രം കഴിക്കുന്നവരും ഉണ്ട്. എന്നാൽ, ഈ പുട്ടും പഴവും ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് ചോദിച്ചാൽ, അത് അത്ര നല്ലതല്ല. കാരണം, പുട്ട് അരി, അല്ലെങ്കിൽ ഗോതമ്പ് എന്നിവ കൊണ്ടിയിരിക്കും ഉണ്ടാക്കുന്നത്. ഇത്തരം പുട്ടിൽ നാരുകളുടെ അംശം കുറവാണ്. പകരം, ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ഈ കാർബോഹൈഡ്രേറ്റ് ശരീരത്തിൽ എത്തുമ്പോൾ അത് ഗ്ലൂക്കോസ്സായി മാറുന്നു. രക്തത്തിൽ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കും.
ഈ പുട്ടിന്റെ കൂടെ പഴം കഴിക്കുമ്പോൾ, പഴവും മധുരമാണ്. കൂടാതെ, പഴം ആഹാരത്തെ വേഗത്തിൽ ദഹിപ്പിക്കും. ഇത്തരത്തിൽ ആഹാരം വേഗത്തിൽ ദഹിക്കുമ്പോൾ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കുന്നതിനും കാരണമാണ്. ഇത് ശരീരത്തിന് നല്ലതല്ല. അതിനാൽ, പുട്ടിന്റെ കൂടെ പഴം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇടവേളകളിൽ ആഹാരം കഴിച്ചു കഴിഞ്ഞ് 3 മണിക്കൂർ കഴിയുമ്പോൾ പഴം കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനും നല്ലതാണ്.
പുട്ടും പഞ്ചസ്സാരയും
ചിലർ പുട്ടിന്റെ കൂടെ പഞ്ചസ്സാര ചേർത്ത് കഴിക്കുന്നത് കാണാം. ഇതും ആരോഗ്യത്തിന് നല്ലതല്ല. പുട്ടിലും പഞ്ചസ്സാരയുടെ അളവ് കൂടുതലാണ്. ഇതിനുപുറമെ വീണ്ടും പഞ്ചസ്സാര ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കുന്നതിന് കാരണമാകും. ഇത് ആരോഗ്യത്തിന് നല്ലതല്ല.

പുട്ട് കഴിക്കേണ്ട വിധം
പുട്ടിന്റെ കൂടെ നല്ല പ്രോട്ടീൻ അടങ്ങിയ കറികൾ കൂട്ടി കഴിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച്, കടല, പയർ, ഇറച്ചി, മീൻ എന്നിവ കൂട്ടി പുട്ട് കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലേയ്ക്ക് പ്രോട്ടീൻ എത്താനും സഹായിക്കും. അതുപോലെ, ആഹാരം കഴിച്ച് കഴിഞ്ഞ് ഒരു 1 മണിക്കൂറിന് ശേഷം മാത്രം ചായ കുടിക്കാൻ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

