Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
കര്‍ക്കിടകം തുടങ്ങി പുറകേ രോഗങ്ങളെത്തും: വീട്ടില്‍ പരിഹരിക്കാം ഇപ്രകാരം
കര്‍ക്കിടക മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. കാരണം മഴക്കാലത്താണ് സാധാരണയായി രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്. പല വിധത്തിലുള്ള അണുബാധകളും പ്രശ്നങ്ങളും എല്ലാം നിങ്ങളെ അലട്ടുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രോഗപ്രതിരോധം തീര്‍ക്കുക എന്നതാണ്. ഉയര്‍ന്ന ഈര്‍പ്പവും കനത്ത മഴയും എല്ലാം ജലദോഷം, പനി, അലര്‍ജി, വേദനകള്‍ എന്നിവയിലേക്ക് എത്തിക്കുന്നു. എന്നാല്‍ ഇതിന് പരിഹാരം നമുക്ക് വീട്ടില്‍ തന്നെ കാണാവുന്നതാണ്.
ചെറിയ അസ്വസ്ഥതകളാണ് ഉള്ളതെങ്കില്‍ അവയെ പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. കര്ക്കികടകത്തിലെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വീട്ടില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഈ പെരുമഴക്കാലത്ത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഇതാ:

ജലദോഷത്തിന് പരിഹാരം
പല തരത്തില്‍ ജലദോഷം നമ്മളെ ആക്രമിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. കൈയ്യില്‍ കിട്ടിയ മരുന്നുകള്‍ എടുത്ത് കഴിക്കുന്നതിന് മുന്‍പ് ഇനി പറയുന്ന ചെറിയ പരിഹാരങ്ങള്‍ ചെയ്യാവുന്നതാണ്. തുളസി ഇലകള്‍, യൂക്കാലിപ്റ്റസ് എണ്ണ, അല്ലെങ്കില്‍ ഇഞ്ചി ചതച്ചത് എന്നിവ ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് ആവി പിടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മൂക്കിലെ തടസ്സം നീക്കുന്നതിനോടൊപ്പം തന്നെ വീക്കം കുറയ്ക്കുകയും ശ്വസനം തടസ്സങ്ങളില്ലാതിരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ചുമയ്ക്കും തൊണ്ടവേദനയ്ക്കും
ചുമയും തൊണ്ടവേദനയും പല കാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ക്കുണ്ടാവാം. അതിനെ പരിഹരിക്കുന്നതിന് വേണ്ടി ഈ കര്‍ക്കിടക മാസത്തില്‍ മഞ്ഞളും തേനും ചേര്‍ത്ത് ചൂടുവെള്ളം കുടിക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള അസ്വസ്ഥതകളെ തടയുന്നു. അതിനോടൊപ്പം തന്നെ തൊണ്ടയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ തൊണ്ടയിലുണ്ടാവുന്ന അണുബാധക്ക് പരിഹാരം കാണുന്നതിനും അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ അലട്ടുന്നവര്‍ക്ക് ഇതൊരു മികച്ച പരിഹാരമാര്‍ഗ്ഗം തന്നെയാണ്.
ദഹനക്കേടിനും വീക്കത്തിനും
ദഹനക്കേട് പലപ്പോഴും മഴക്കാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് ഇത് ദഹനാരോഗ്യത്തേയും ശാരീരിക വീക്കത്തിനും കാരണമാകുന്നു. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ജീരകവെള്ളം കുടിക്കാവുന്നതാണ്. അതല്ലെങ്കില്‍ ഇഞ്ചി ഉണക്കിപ്പൊടിച്ചത് അല്പം ചൂടുവെള്ളത്തില്‍ തിളപ്പിച്ച് കുടിക്കാവുന്നതാണ്. ഇത് ദഹനാരോഗ്യം സഹായിക്കുകയും അതോടൊപ്പം തന്നെ ശരീരത്തിലെ വീക്കത്തിനേയും പ്രതിരോധിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും രോഗപ്രതിരോധത്തിനും ഏറ്റവും മികച്ചതാണ് ഈ മിശ്രിതം.

ചെറിയ പനിയെങ്കില്‍
നിങ്ങളില്‍ ചെറിയ പനിയാണ് ഉള്ളതെങ്കില്‍ അതിന് മല്ലിയില കഷായം അത്യുത്തമമാണ്. അല്പം മല്ലിയില വെള്ളത്തില്‍ തിളപ്പിച്ച് ചൂടോടെ കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പനി കുറയ്ക്കുകയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യും. പനിക്കൂര്‍ക്ക വാട്ടിപ്പിഴിഞ്ഞ് അതിന്റെ നീര് കുടിക്കുന്നതും പനിയെ പ്രതിരോധിക്കാന്‍ അത്യുത്തമമാണ്.
ശരീരവേദനയ്ക്കും ക്ഷീണത്തിനും
അസുഖം വരുന്നതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് ശരീര വേദനയും ക്ഷീണവും. ഇതിനെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും ചൂടുള്ള എള്ളെണ്ണ കൊണ്ട് ശരീരത്തില്‍ മസ്സാജ് ചെയ്യുകയും അതോടൊപ്പം തന്നെ ചൂടുവെള്ളത്തില്‍ കുളിക്കുകയും ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നത് വഴി ശരീരത്തിന് ഉന്മേഷം ലഭിക്കുകയും അതോടൊപ്പം പേശികള്‍ക്ക് വിശ്രമവും ലഭിക്കുന്നു. ഇത് ശരീരത്തിന് ഊര്‍ജ്ജവും കരുത്തും നല്കുന്നു എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











