Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മനുഷ്യായുസ്സിലെ പ്രധാനമാസം കര്‍ക്കിടകം: ജീവനും പ്രാണവായുവും ഉറപ്പ് നല്‍കും ആയുര്‍വ്വേദം
കര്‍ക്കിടക മാസം എന്ന് പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുന്നത് രാമായണ പാരായണവും പിന്നീട് കര്‍ക്കിടക ചികിത്സയും തന്നെയാണ്. എന്നാല്‍ കര്‍ക്കിടക ചികിത്സ എപ്രകാരം ചെയ്യണം, എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. കര്‍ക്കിടകത്തിലെ ആയുര്‍വ്വേദ ചികിത്സ എന്നത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി തന്നെ പലരും ആയുര്‍വ്വേദ ചികിത്സയെ കണക്കാക്കുന്നു. കാരണം കര്‍ക്കിടക മാസത്തിലെ ആയുര്‍വ്വേദ ചികിത്സയാണ് നമ്മുടെ ആയുസ്സിന് അടിസ്ഥാനം.
എന്താണ് കര്‍ക്കിടകത്തില്‍ ആയുര്‍വ്വേദത്തിന് ഇത്ര പ്രാധാന്യം എന്നത് പലര്‍ക്കും അറിയിവ്വ. പലപ്പോഴും ഋതുക്കള്‍ മാറുന്നതിന് അനുസരിച്ച് നമ്മുടെ ജീവിത ശൈലിയിലും നിരവധി മാറ്റങ്ങള്‍ വരുന്നു. ഋതുക്കള്‍ അനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ് എന്നതാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. കേരളത്തില്‍ മഴ ലഭിക്കുന്ന സമയം എന്നത് കര്‍ക്കിടക മാസത്തിലാണ്. അതുകൊണ്ട് തന്നെ ഈ സമയം ചികിത്സ നടത്തുന്നത് അതിന്റെ എല്ലാ ഫലങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു എന്നാണ് പറയുന്നത്.

രോഗവും ശാരീരിക അസ്വസ്ഥതകളും
മഴക്കാലത്ത് പല വിധത്തിലുള്ള രോഗാവസ്ഥകളും ശാരീരിക അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നു. കാരണം മഴക്കാലത്ത് തണുപ്പിന്റെ ആധിക്യം പലപ്പോഴും ശരീര വേദനയും മുട്ടു വേദന, സന്ധി വാതം തുടങ്ങിയ അസ്വസ്ഥതകളെ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആയുര്‍വ്വേദ ചികിത്സയെ കണക്കാക്കാവുന്നതാണ്. കര്‍ക്കിടക മാസത്തിലെ ആയുര്‍വ്വേദ ചികിത്സയില്‍ മാറാത്ത ഒന്നും ഇല്ല എന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നു.
രോഗപ്രതിരോധം ശക്തം
കര്‍ക്കിടക മാസം പൊതുവേ നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. മഴക്കാലം കൂടിയായതിനാല്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും പ്രശ്‌നങ്ങളും നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ്. ശരീരത്തിലെ അണുബാധകളെ ചെറുക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. അതിന് ആയുര്‍വ്വേദം നിങ്ങളെ സഹായിക്കുന്നു. കൂടാതെ ഡെങ്കിപ്പനി, പകര്‍ച്ചപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങിയ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്ന ഒരു മാസം കൂടിയാണ് കര്‍ക്കിടക മാസം.

മരുന്ന് കഞ്ഞി
കര്‍ക്കിടക മാസത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് മരുന്ന് കഞ്ഞി. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മരുന്ന് കഞ്ഞി മികച്ചതാണ്. ആയുര്‍വ്വേദ വിധിപ്രകാരം തയ്യാറാക്കുന്ന മരുന്ന് കഞ്ഞി പല രോഗാവസ്ഥകള്‍ക്കും മികച്ച ഒരു ചികിത്സാ രീതി കൂടിയാണ് എന്നതാണ് സത്യം. ജീരകം, ചുക്ക്, കുരുമുളക്, തിപ്പലി, ഉലുവ,അയമോദകം എന്നിവയെല്ലാം തന്നെ മരുന്നുകഞ്ഞിയില്‍ ഒഴിവാക്കാനാവാത്ത ചേരുവകളാണ്.
ഔഷധ സേവ
മരുന്ന് കഞ്ഞി പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഔഷധ സേവയും. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു എന്നകാര്യത്തില്‍ സംശയം വേണ്ട. ഔഷധ സേവ നടത്തുന്നത് ദീര്‍ഘായുസ്സിന് വരെ സഹായിക്കുന്നു. പല രോഗാവസ്ഥകളേയും പ്രതിരോധിക്കുന്ന തരത്തില്‍ നമുക്ക് ഔഷധ സേവ നടത്താവുന്നതാണ്. ശരീരത്തിന്റെ ബല വര്‍ദ്ധനവിനും ആരോഗ്യത്തിനും എല്ലാം നമുക്ക് ഔഷധ സേവ നടത്താം.

ശോധനചികിത്സകള്‍ നടത്താം
പലപ്പോഴും കര്‍ക്കിടകത്തിലെ മഴയും തണുപ്പും എല്ലാം നമ്മുടെ ദഹനത്തേയും പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വേണ്ടി കര്‍ക്കിടക മാസത്തില്‍ ചെയ്യുന്ന പ്രധാന ആയുര്‍വ്വേദ ചികിത്സയാണ് ശോധന ചികിത്സ. അഞ്ച് ചികിത്സകളാണ് ഇതിന്റെ ഭാഗമായി ചെയ്യുന്നത്. അതിന് വേണ്ടി കൃത്യമായി ഇതിനെക്കുറിച്ച് മനസ്സിലാക്കിയ വ്യക്തിക്ക് മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. രോഗിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് അറിഞ്ഞ ശേഷം വേണം ശോധന ചികിത്സ ചെയ്യുന്നതിന്.
ആഹാരവും ആയുര്‍വ്വേദവും
ആയുര്‍വ്വേദത്തിന്റെ കാര്യത്തില്‍ ആഹാരം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം മഴക്കാലമായതിനാല്‍ ഭക്ഷണം ദഹിക്കാന്‍ അല്‍പം സമയം എടുക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. മാംസത്തിന്റെ ഉപയോഗം വളരെയധികം പരിമിതപ്പെടുത്തേണ്ടതാണ്. സൂപ്പുകള്‍ പൊതുവേ നല്ലതാണെങ്കിലും ചെറുപയര്‍ മറ്റ് ധാന്യങ്ങള്‍ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന സൂപ്പ് ശീലമാക്കാം. കുരുമുളക്, ചുക്ക് ഇവയൊക്കെ പൊടിച്ചിട്ട വെള്ളം സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. വെള്ളം ഒരു കാരണവശാലും തിളപ്പിക്കാതെ കുടിക്കരുത്. ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
