Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
കര്‍ക്കടകത്തില്‍ നിര്‍ബന്ധമായും ഇവ ശീലമാക്കണം, ആരോഗ്യം തനിയേ വരും
കര്‍ക്കിടക മാസം എന്നത് എപ്പോഴും അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട മാസമാണ്. കാരണം മഴക്കാലം കൂടി ആയതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ധാരാളം നിങ്ങളെ വിടാതെ പിന്തുടരുന്നു. അത് പലപ്പോഴും അനാരോഗ്യത്തിലേക്കും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. മഴക്കാലം എപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നതാണ്. അതിനെ പരിഹരിക്കാന്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാണ് നമുക്ക് ആകെ ചെയ്യാന്‍ സാധിക്കുന്നത്.
കര്‍ക്കിടകത്തില്‍ മഴ തകര്‍ക്കുമ്പോള്‍ എന്തൊക്കെയാണ് നാം നിര്‍ബന്ധമാക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. ഭക്ഷണത്തില്‍ ഇനി പറയുന്നവ ഉള്‍പ്പെടുത്തിയാല്‍ അത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ഇനി പറയുന്ന ആയുര്‍വ്വേദ പരിഹാരം. അവ എന്തൊക്കെയെന്ന് നോക്കാം.

തുളസി
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് തുളസി സഹായിക്കുന്നു. ഇത് രോഗപ്രതിരോധത്തിനും രോഗാണുക്കളെ ചെറുക്കുന്നതിനും ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുകയും സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും എന്നതില്‍ സംശയം വേണ്ട. എല്ലാ ദിവസവും രാവിലെ ഒരു കപ്പ് ചൂടുള്ള തുളസി ചായ കുടിക്കുന്നത് രോഗാവസ്ഥയില്‍ നിന്ന് നിങ്ങളെ പൂര്‍ണമായും മോചനം നല്കുന്നു.
മഞ്ഞള്‍
പല രോഗാവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും മഞ്ഞള്‍. ഇതിലുള്ള കുര്ക്കുമിന് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ ഇതിലുള്ള ശക്തമായ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നിങ്ങളില്‍ ആരോഗ്യം മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും കിടക്കും മുന്‍പ് ഒരു നുള്ള് മഞ്ഞള്‍ ചൂടുള്ള പാലില്‍ ചേര്‍ത്ത് കുടിക്കുകയോ അല്ലെങ്കില്‍ മഞ്ഞള്‍ ചായ കുടിക്കുകയോ ചചെയ്യാവുന്നതാണ്.
അശ്വഗന്ധ
അശ്വഗന്ധ ആയുര്‍വേദത്തിലെ പ്രധാനപ്പെട്ട ഒരു ഔഷധമാണ്. ഇത് പ്രതിരോധശേഷിക്കും മാനസിക ആരോഗ്യത്തിനും ഒരു പോലെ സഹായിക്കുന്നു. അത് മാത്രമല്ല സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന കോര്ട്ടിസോളിന്റെഅളവ് കുറയ്ക്കുന്നതിനും ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ശാരീരികാരോഗ്യത്തിനെന്ന പോലെ തന്നെ മാനസികാരോഗ്യത്തിനും സഹായിക്കുന്നു.

നെല്ലിക്ക
വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഇത് രോഗപ്രതിരോധ ശേഷിക്ക് ഏറ്റവു അനിവാര്യമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും നെല്ലിക്ക സഹായിക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് പച്ചയായോ ജ്യൂസായോ കഴിക്കാവുന്നതാണ്. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.
ആര്യവേപ്പ്
ശരീരത്തിന് അത്രയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് ആര്യവേപ്പ്. ഇത് നിങ്ങളുടെ ശരീരത്തില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ നല്കുന്നു. അത് മാത്രമല്ല രോഗപ്രതിരോധത്തിനും അതോടൊപ്പം തന്നെ രക്തം ശുദ്ധീകരിക്കുകയും ചര്‍മ്മ പ്രശ്നങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. വേപ്പില വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. അത് മാത്രമല്ല കുളിക്കുന്ന വെള്ളത്തില്‍ അല്പം ആര്യവേപ്പ് കലര്‍ത്തി കുളിക്കുന്നത് നല്ലതാണ്.
ഇഞ്ചി
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഇഞ്ചി. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്ന് മാത്രമല്ല ശരീരത്തില്‍ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധത്തിനും സഹായിക്കുന്നു. അത് മാത്രമല്ല ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു ഇഞ്ചി. ദിവസവും കുടിക്കുന്ന വെള്ളത്തില്‍ അല്പം ഇഞ്ചി ചതച്ച് തിളപ്പിച്ച് കുടിക്കാവുന്നതാണ്. ഇത് കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications