Latest Updates
-
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം
പിടിമുറുക്കി മഞ്ഞപ്പിത്തം; കരള്‍ കവരുന്ന ഈ രോഗം നിസ്സാരമല്ല, ശ്രദ്ധിക്കേണ്ടത് ഇവ
കേരളത്തില്‍ മഞ്ഞപ്പിത്തം പിടിമുറുക്കികൊണ്ടിരിക്കുകയാണ്. എറണാകുളത്ത് നിരവധി വ്യക്തികളിലാണ് മഞ്ഞപ്പിത്തം കണ്ടെത്തിയിരിക്കുന്നത്. ലക്ഷണങ്ങള്‍ കൃത്യമായി മനസ്സിലാക്കി ചികിത്സിച്ചില്ലെങ്കില്‍ കരള്‍ രോഗം വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മഞ്ഞപ്പിത്തം വരുന്നതിനു പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമെന്നും, ഇവ വരാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും നോക്കാം.

എന്താണ് മഞ്ഞപ്പിത്തം
ചര്‍മ്മം, കണ്ണിന്റെ ഉള്ളിലെ വെള്ള, കഫം, മൂത്രം എന്നിവയെല്ലാം മഞ്ഞ നിറത്തില്‍ കാണപ്പെടുന്ന അവസ്ഥയെയാണ് മഞ്ഞപ്പിത്തം എന്ന് പറയുന്നത്. പിത്താശയത്തില്‍ കല്ല്, ഹെപ്പറ്റൈറ്റസ്, മുഴ എന്നീ അസുഖങ്ങള്‍ ഉള്ളവരിലെല്ലാം ഈ ലക്ഷണങ്ങള്‍ കാണാനുള്ള സാധ്യത കൂടുതലാണ്. സാധാരണഗതിയില്‍ ചുവന്ന രക്താണുക്കള്‍ ഉല്പാദിപ്പിക്കുന്ന മഞ്ഞ നിറത്തിലുള്ള ഒരു പദാര്‍ത്ഥമാണ് ബിലിറൂബിന്‍. രക്തത്തില്‍ നിന്നും ബിലിറൂബിന്‍ നീക്കം ചെയ്യുന്നത് കരളാണ്. കരളിന് ബിലിറൂബിന്‍ നീക്കം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. ശരീരത്തില്‍ അമിതമായി ചുവന്ന രക്താണുക്കള്‍ കാണപ്പെടുന്നതും, കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും മഞ്ഞപ്പിത്തത്തിന് കാരണമാണ്.
മഞ്ഞപ്പിത്തത്തിന്റെ കാരണങ്ങള്‍
മലേറിയ ബാധിക്കുന്നവരില്‍ മഞ്ഞപ്പിത്തം വാരനുള്ള സാധ്യത വളരെയധികമാണ്. കരളിന് അണുബാധ ഉണ്ടാകുന്നത് മഞ്ഞപ്പിത്തത്തിന് കാരണമാണ്. ശുദ്ധമല്ലാത്ത വെള്ളം, ആഹാരം എന്നിവ കഴിക്കുന്നത് കരളിനെ ബാധിക്കുന്നു. ഇത് മഞ്ഞപ്പിത്തത്തിലേയ്ക്ക് നയിക്കുന്ന ഘടകമാണ്. ചുവപ്പ് ശ്വേതാണുക്കള്‍ അമിതമായിട്ടുള്ളവരിലും മഞ്ഞപ്പിത്തം ഉണ്ടായേക്കാം. ലിവര്‍ സിറോസീസ്, മദ്യപാനം എന്നിവ അമിതമായിട്ടുള്ളവരിലും മഞ്ഞപ്പിത്ത സാധ്യത കൂടുതലാണ്.
മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍
മഞ്ഞപ്പിത്തം വന്നാല്‍, ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ചര്‍മ്മം മഞ്ഞ നിറത്തില്‍ കാണപ്പെടുന്നതാണ്. മൂത്രത്തിന് കടുത്ത മഞ്ഞ നിറം ഉണ്ടായിരിക്കുന്നതാണ്. കണ്ണിന്റെ ഉള്ളില്‍ മഞ്ഞ നിറം കാണുന്നതാണ്. അമിതമായി പനി അനുഭവപ്പെടുന്നതായിരിക്കും. വിറയല്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഉണ്ട്. വയറ്റില്‍ അമിതമായി വേദന അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമ്പോള്‍ ശരീരം പ്രകടിപ്പിക്കുന്ന അതേ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് മഞ്ഞപ്പിത്തം വന്നാലും ഉണ്ടായേക്കാം. മലം മൂത്രം എന്നിവയില്‍ നിറവ്യത്യാസം അമിതമായിരിക്കും. അമിതമായി തളര്‍ച്ച, ഓര്‍മ്മക്കുറവ്, സംശയം എന്നിവ ഇവരില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ചര്‍മ്മത്തിലും ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതാണ് പ്രത്യേകിച്ച്, അമിതമായിട്ടുള്ള ചൊറിച്ചില്‍ ഒരു പ്രധാന ലക്ഷണമായി ചൂണ്ടി കാണിക്കാവുന്നതാണ്. ശരീരഭാരം ക്രമാതീതമായി കുറയുന്നതും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കാണിക്കാന്‍ മറക്കരുത്. കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ മഞ്ഞപ്പിത്തം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, കരള്‍ രോഗങ്ങള്‍ ഉള്ളവര്‍ മദ്യപാനം കുറയ്ക്കുക. അമിതമായി മധുരം അടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കുക. കരളിനെ ആരോഗ്യത്തോടെ നിലവനിര്ത്തുന്ന ആഹാരങ്ങള്‍ കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. കരളിന്റെ ആരോഗ്യം കൃത്യമായി ശ്രദ്ധിക്കുക. കരള്‍ ഡീറ്റോക്സ് ചെയ്യുന്ന ആഹാരങ്ങളും വെള്ളവും കുടിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
