Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കടയില്‍ നിന്നോ? ആരോഗ്യത്തിന് നല്ലൊന്നാന്തരം പണി കിട്ടും
പല കറികള്‍ക്കും നമ്മുടെ വീട്ടില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. പ്രത്യേകിച്ച് ഇറച്ചിയും മീനും എല്ലാം തയ്യാറാക്കുമ്പോള്‍ നിര്‍ബന്ധമായും വേണ്ടത് തന്നെയാണ് ഇത്. എന്നാല്‍ എളുപ്പപ്പണിക്കായി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കടയില്‍ നിന്ന് വാങ്ങിയാണോ ഉപയോഗിക്കുന്നത്, എന്നാല്‍ ഇനിയൊന്ന് ശ്രദ്ധിക്കണം. കാരണം അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നത് നിസ്സാരമല്ല. പല ആരോഗ്യ പ്രശ്നത്തിനും കാരണമാകുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപയോഗിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇനി കടയില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്നതിനേക്കാള്‍ വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നതിനും അധികം മിനക്കെടേണ്ടതില്ല. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ എന്തുകൊണ്ടും അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട് ഇവ സംഭവിച്ചു എന്നതാണ്. പലപ്പോഴും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വീട്ടില്‍ തയ്യാറാക്കുന്നതിന് വേണ്ടി നമുക്കൊന്ന് ശ്രമിച്ച് നോക്കാം. കൂടാതെ കടയില്‍ നിന്ന് വാങ്ങി ഉപയോഗിക്കുമ്പോള്‍ അത് എത്രത്തോളം അപകടകരമാണ് എന്നതും മനസ്സിലാക്കേണ്ടതാണ്.

പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പുറത്ത് തയ്യാറാക്കി കടകളില്‍ നിന്ന് വാങ്ങുമ്പോള്‍ അത് കാലഹരണപ്പെടാതിരിക്കുന്നതിന് വേണ്ടി ധാരാളം പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നു. ഇതൊന്നും തന്നെ ശരീരത്തിന് പൊതുവേ സുരക്ഷിതമല്ലെന്ന് തന്നെയാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. പലപ്പോഴും പല വിധത്തിലുള്ള രാസവസ്തുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ടാവും എന്നത് തന്നെയാണ് കാരണം.
ഉപയോഗിക്കുന്നവ എന്തെല്ലാം?
എന്തൊക്കെയാണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റില്‍ ഉപയോഗിക്കുന്നവ എന്ന് നോക്കാം. ഇതില്‍ പ്രധാനമായും ഉപയോഗിക്കുന്നത് സിട്രിക് ആസിഡും സാന്തം ഗമ്മും സിന്തറ്റിക് ഫുഡ് കളറുകളുമാണ്. ഇവ ഉപയോഗിക്കുന്നത് വഴി അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. മിതമായ തോതില്‍ പക്ഷേ ഇവ ഉപയോഗിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ലെങ്കിലും അമിത ഉപയോഗം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. പലപ്പോഴും ഇത് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ അത് ആരോഗ്യ പ്രതിസന്ധികളുണ്ടാക്കാം.
വയറിനുണ്ടാവുന്ന അസ്വസ്ഥത
സാധാരണ അവസ്ഥയില്‍ പ്രശ്നങ്ങളുണ്ടാവുകയില്ലെങ്കിലും ചില ഘട്ടത്തില്‍ ഇത് വയറിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. സെന്‍സിറ്റീവ് ആയ വയറുള്ളവര്‍ക്കാണ് ഇതിന്റെ പ്രശ്നം വളരെ എളുപ്പത്തില്‍ ബാധിക്കുന്നത്. അതിന്റെ ഫലമായി കുടലിന്റെ ആരോഗ്യം താളം തെറ്റുന്നു. അത് മാത്രമല്ല ഉപയോഗിക്കുന്നതിന്റെ അളവ് കൂടിയാല്‍ അത് കൂടുതല്‍ വെല്ലുവിളികളും നിങ്ങള്‍ക്കുണ്ടാക്കുന്നു. സുരക്ഷിതമായി വീട്ടില്‍ ഉണ്ടാക്കിയവ ഉപയോഗിക്കുക എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ടകാര്യം.

വാങ്ങുമ്പോള്‍ അറിയേണ്ടത്
ഇനി നിങ്ങള്‍ കടയില്‍ നിന്ന് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വാങ്ങിക്കുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. എക്സ്പയറി ഡേറ്റ് ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ ഇതിന്റെ ഗന്ധത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടോ ഇല്ലയോ എന്നത് മനസ്സിലാക്കണം. അത് മാത്രമല്ല ഇവ വല്ലാതെ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ളതോ അല്ലെങ്കില്‍ വെള്ളം പോലെ ജലാംശം കൂടുതലുള്ളതോ ആയി തോന്നുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം പിന്നീട് ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്നു.
വീട്ടില്‍ തയ്യാറാക്കാം
എന്നാല്‍ ഇനി കടയില്‍ നിന്ന് വാങ്ങുന്നതിന് പകരം വീട്ടിലും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കാവുന്നതാണ്. അതിനായി ഇഞ്ചിയും വെളുത്തുള്ളിയും തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം നല്ലതുപോലെ ഉണക്കിയെടുക്കണം. പിന്നീട് ഇതിലേക്ക് അല്പം ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കേണ്ടതാണ്. ഇത് വീട്ടില്‍ തന്നെ കൃത്രിമമായ ചേരുവകള്‍ ചേര്‍ക്കാതെ തയ്യാറാക്കുന്നതിനാല്‍ ഒരാഴ്ച വരെയെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications