Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചായയുടെ കൂടെ ബിസ്ക്കറ്റ് കഴിക്കുന്നത് നല്ലതാണോ?
വൈകീട്ട് അല്ലെങ്കില്‍ രാവിലെ ആഹാരം കഴിക്കുന്നതിന് പകരം, പലരും ചായയും കുറച്ച് ബിസിക്കറ്റും കഴിച്ച് വയര്‍ നിറയ്ക്കുന്നവരായിരിക്കും. പ്രത്യേകിച്ച്, കുട്ടികള്‍! രാവിലെ തന്നെ പ്രാതല്‍ കഴിക്കാനുള്ള മടി മൂലം പലരും കുറച്ച് ചായയും ബിസ്ക്കറ്റുമായിരിക്കും കഴിക്കുന്നത്.

എന്നാല്‍, ഈ ശീലം എത്രത്തോളം നല്ലതാണ്? ചായയും ബിസ്ക്കറ്റും കഴിച്ചാല്‍ ശരീരത്തിന് എന്തെങ്കിലും തരത്തിലുള്ള ഗുണങ്ങള്‍ ലഭിക്കുന്നുണ്ടോ?
ബിസ്ക്കറ്റ്
ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇടയ്ക്ക് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ബിസ്ക്കറ്റ്. ചായയുടെ കൂടെ, അല്ലെങ്കില്‍ പാലില്‍ കുറച്ച് ബിസിക്കറ്റ് മുക്കി കഴിക്കാന്‍ പലരും ഇഷ്ടപ്പെടാറുണ്ട്. ബിസ്ക്കറ്റ് കഴിച്ചാല്‍ വളരെ പെട്ടെന്ന് ഒരു എനര്‍ജി ലഭിക്കുകയും, വിശപ്പ് അകറ്റുകയും ചെയ്യുന്നതിനാലാണ് പലരും ബിസിക്കറ്റ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍, ഈ ബിസ്ക്കറ്റ് കഴിക്കുന്നത് മൂലം ശരീരത്തിന് എന്തെങ്കിലും തരത്തില്‍ ഗുണങ്ങളുണ്ടോ? സത്യത്തില്‍ ചായയും ബിസിക്കറ്റും കഴിച്ചാൽ എന്തെല്ലാം പാര്ശ്യഫലങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.
ചായയും ബിസ്ക്കറ്റ് കഴിച്ചാല്‍
പൊതുവില്‍ ചായയുടെ കൂടെ ഏതൊരു ആഹാരം കഴിച്ചാലും നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് നിങ്ങള്‍ നേരിടേണ്ടതായി വരിക. പ്രത്യേകിച്ച്, ചായയുടെ കൂടെ ആഹാരം കഴിക്കുമ്പോള്‍ ഇത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ, വയര്‍ ചീര്‍ക്കല്‍, ഛര്‍ദ്ദിക്കാന്‍ തോന്നല്‍ എന്നിങ്ങനെ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാണ്.
ബിസ്ക്കറ്റില്‍ പോഷകങ്ങള്‍ വളരെ കുറവാണ്. കൂടാതെ, ബിസ്ക്കറ്റില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ, സോഡിയം കൂടുതലായിരിക്കും. പലപ്പോഴും ബിസ്ക്കറ്റ് തയ്യാറാക്കുന്നതുപോലും പാം ഓയിലിലാണ്. ഇതെല്ലാം ആരോഗ്യത്തിന് ദോഷകരമാണ്. ഇത് അമിതവണ്ണം, കൊളസ്ട്രോള്‍ എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണാകുന്നുണ്ട്. കൂടാതെ, പല്ലിന്റെ ആരോഗ്യം ഇല്ലാതാകുന്നതിനും ഇത് കാരണമാകുന്നു.
പോഷകങ്ങള്‍ കുറഞ്ഞാല്‍
ശരീരത്തില്‍ പോഷകങ്ങള്‍ കുറഞ്ഞാല്‍ പലതരം ശാരീരിക പ്രശ്നങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. പ്രത്യേകിച്ച്, മലബന്ധപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ, അമിതമായിട്ടുള്ള ക്ഷീണം, രക്തക്കുറവ്, തളര്‍ച്ച എന്നിവയും അനുഭവപ്പെട്ടേക്കാം. കൂടാതെ, അസിഡിറ്റി പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതല്‍.
കഴിക്കാവുന്ന ബിസ്ക്കറ്റുകള്‍
എല്ലാ ബിസ്ക്കറ്റും ദോഷകരമാണെന്ന് പറയാന്‍ സാധിക്കുകയില്ല. ഇന്ന് സീറോ ഫാറ്റ്, സീറോ ഷുഗര്‍ ബിസ്ക്കറ്റുകള്‍ ലഭ്യമാണ്. അതുപോലെ, മൈദ ഒഴിവാക്കി തയ്യാറാക്കുന്ന ബിസ്ക്കറ്റുകളും ഉണ്ട്. ഇത്തരം ബിസ്ക്കറ്റുകള്‍ മിതമായ രീതിയില്‍ കഴിക്കുന്നത് നല്ലതാണ്.
കഴിക്കേണ്ട ആഹാരങ്ങള്‍
ചായ കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, നല്ലപോഷക സമൃദ്ധമായ ആഹാരങ്ങള്‍ രാവിലെയും അതുപോലെ, ഇടവേളകളിലും കഴിക്കാന്‍ ശ്രദ്ധിക്കുക. ഇവ ചായയുടെ കൂടെ കഴിച്ചാല്‍ പോഷകക്കുറവ് ഉണ്ടാകാന്‍ കാരണമാകും. നല്ല പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
