Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചായ പ്രേമികള്‍ ശ്രദ്ധിക്കണം, നട്സ് ഉള്‍പ്പടെ ചായക്കൊപ്പമെങ്കില് അപകടം പുറകേ
ആരോഗ്യത്തിനും ഉന്മേഷത്തിനും ശരീരത്തിന് ഊര്‍ജ്ജം ലഭിക്കുന്നതിനും പലരും ചായ ശീലമാക്കുന്നു. പലപ്പോഴും ചായ എന്നത് പലരുടേയും ശീലത്തിന്റെ ഒരു ഭാഗമായി മാറിയ ഒന്നായിരിക്കും. എന്നാല്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് കൂടി എത്തിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ചായയില്ലാതെ ഒരു ദിവസം പോലും ആരംഭിക്കാന്‍ സാധിക്കാത്തവര്‍ക്കുള്ളതാണ് ഈ ലേഖനം. കാരണം ചായ ഇഷ്ടപ്പെടുന്നവരെങ്കില്‍ അവര്‍ ഇനി പറയുന്ന കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം.
കാരണം ചായക്കൊപ്പം നാം കഴിക്കുന്ന അല്ലെങ്കില്‍ ചായ കുടിച്ച ഉടനേ കഴിക്കുന്ന ആറ് ഭക്ഷണങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്നത്തിലേക്ക് എത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇതില്‍ അയേണ്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ നാം കഴിക്കുന്നതിന്റെ ഗുണം നമുക്ക് ലഭിക്കാതെ വരുന്നതിന് ചായ കാരണമാകുന്നു. ചായക്കൊപ്പം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ പലപ്പോഴും ശരീരത്തിലെ അയേണ്‍ ആഗിരണം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നാരങ്ങ
ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ. ഇത് ശരീരത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ്. എന്നാല്‍ ലെമണ്‍ ടീ കുടിക്കുന്നവര്‍ പലപ്പോഴും ആരോഗ്യത്തിന് ഗുണകരമാണ് എന്ന് പലരും ധരിക്കുന്നു. എന്നാല്‍ ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിലും ലെമണ്‍ ഒട്ടും നിസ്സാരമല്ല. എന്നാല്‍ ആ ലെമണ്‍ ടീ പാലൊഴിച്ച് കുടിക്കുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് അത്ര നല്ല ശീലമല്ല. മാത്രമല്ല നിങ്ങള്‍ അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരെങ്കിലും ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്. അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു.

കടലമാവ്
ചായയും കടലമാവും ഒരിക്കലും ചേരുകയില്ല, കാരണം അത് നിങ്ങളില്‍ ശരീരത്തിലേക്ക് മറ്റ് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനുള്ള കഴിവിനെ തടയുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. പലപ്പോഴും ചായക്കൊപ്പം രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് വേണ്ടി പലരും കടലവമാവ് ഉപയോഗിക്കുന്നു. എന്നാല്‍ ഇതാണ് രക്തത്തിലേക്കുള്ള പോഷകങ്ങളുടെ ആഗിരണത്തെ തടയുന്നതും അതോടൊപ്പം തന്നെ വയറു വേദന, മലബന്ധം പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നതും. അതുകൊണ്ട് ശ്രദ്ധിക്കണം.
തണുത്ത വിഭവങ്ങള്‍
ചായക്കൊപ്പം ഒരു കാരണവശാലും തണുത്ത വിഭവങ്ങള്‍ കുടിക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. കാരണം ഇവയുടെ രണ്ടിന്റേയും താപനില വ്യത്യസ്തമാണ്. പലപ്പോഴും ഇത് നിങ്ങളില്‍ ദഹനക്കേടും ഓക്കാനവും വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ചൂടുള്ള വസ്തുക്കള്‍ കഴിച്ച് കഴിഞ്ഞ് ചുരുങ്ങിയത് മുക്കാല്‍ മണിക്കൂര്‍ കഴിയാതെ തണുപ്പുള്ളവ കഴിക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും.

മഞ്ഞള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മഞ്ഞള്‍ മികച്ച ഗുണങ്ങള്‍ നല്കുന്നു. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിനെ പ്രശ്നത്തിലേക്ക് എത്തിക്കും. കാരണം ചായക്കൊപ്പം മഞ്ഞള്‍ ചേരുന്നത് വഴി അതിലെ സംയുക്തങ്ങള്‍ നെഞ്ചെരിച്ചില്‍, ദഹന പ്രശ്നങ്ങള്‍, വയറു വേദന എന്നിവയും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് ആരോഗ്യത്തെ പൂര്‍ണമായി പ്രശ്നത്തിലേക്ക് എത്തിക്കും.
നട്സ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നട്സ് രണ്ടാമതൊന്ന് ചിന്തിക്കാതെ കഴിക്കാവുന്ന ഒന്നാണ്. പലപ്പോഴും അത് ആരോഗ്യത്തെ എത്രത്തോളം മികച്ചതാക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. പക്ഷേ ഒരിക്കലും ചായക്കൊപ്പം നട്സ് കഴിക്കരുത്. പ്രത്യേകിച്ച് വറുത്ത നിലക്കടല, കശുവണ്ടി, പിസ്ത എന്നിവ. കാരണം ഇവയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ഇത് ചായക്കൊപ്പമുള്ള പാലിനോടൊപ്പം ഒന്നും ചേരില്ല. ഇത് അയേണ്‍ ആഗിരണത്തില്‍ നിന്ന് ശരീരത്തെ തടയുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

