Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അയഡിന്‍ കുറവ് തൈറോയ്ഡ് രോഗത്തിലേയ്ക്ക് നയിക്കുന്നത് ഇങ്ങനെ
ഇന്ന് തൈറോയ്ഡ് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന് അയഡിന്റെ കുറവാണ്. ശരീരത്തില്‍ അയഡിന്‍ കുറഞ്ഞാല്‍ അത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അയഡിന്‍ കുറയുന്നതിനു പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമെന്നും, അയഡിന്‍ കുറവ് തൈറോയ്ഡ് രോഗത്തിലേയ്ക്ക് നയിക്കുന്നത് എങ്ങനെയെന്നും നോക്കാം.

എന്താണ് അയഡിന്‍
പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഒരു മിനറലാണ് അയഡിന്‍. നമ്മുടെ ശരീരത്തിലെ ഹോര്‍മോണുകള്‍ കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ അയഡിന്‍ അനിവാര്യമാണ്. പ്രത്യേകിച്ച്, തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കണമെങ്കില് അയഡിന്‍ കൂടിയേ തീരൂ. നമ്മള് കഴിക്കുന്ന ആഹാരത്തില്‍ നിന്നും അയഡിന്‍ ചേര്‍ത്ത ഉപ്പ്, അതുപോലെ, മറ്റു ആഹാരങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം അയഡിന്‍ ശരീരത്തില്‍ എത്തുന്നു. അതുപോലെ കടല്‍ മത്സ്യങ്ങള്‍ കഴിക്കുന്നതിലൂടെയും ശരീരത്തിലേയ്ക്ക് അയഡിന്‍ എത്തുന്നതാണ്.
അയഡിന്‍ കുറഞ്ഞാല്‍
അയഡിന്‍ കുറഞ്ഞാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ഗര്‍ഭിണികളില്‍. ഗര്‍ഭം അലസിപോകുന്നത്, ചാപിള്ള ജനിക്കുന്നത്, കുട്ടിയ്ക്ക് അംഗവൈകല്യം ഉണ്ടാകുന്നത്, ബുദ്ധിക്കുറവ്, വളര്‍ച്ചക്കുറവ് എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവ കൂടാതെ, ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ട്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും അനുഭവപ്പെടാം. ഗോയിറ്ററില്‍ വീക്കം, ഓര്‍മ്മക്കുറവ്, മുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം എന്നിവ വരാനുമുള്ള സാധ്യതയും അമിതമാണ്.
അയഡിനും ഹൈപ്പോതൈറോയ്ഡിസവും
ശരീരത്തില്‍ അയഡിന്‍ കുറഞ്ഞാല്‍ പ്രധാനമായും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നമാണ് ഹൈപ്പോതൈറോയ്ഡിസം. ശരീരത്തില്‍ ആവശ്യത്തിന് അയഡിന്‍ ഇല്ലാതിരിക്കുകയും, തന്മൂലം തൈറോയ്ഡ് ഗ്രന്ഥിയിക്ക് തൈറോയ്ഡ് ഹോര്‍മോണ്‍ കൃത്യമായി ഉല്പാദിപ്പിക്കാന് സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു. ഇത് ഹൈപ്പോതൈറോയ്ഡിസം എന്ന അവസ്ഥയിലേയ്ക്ക് നയിക്കുന്നു.
ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍
ഹൈപ്പോതാറോയ്ഡിസം ഉള്ള വ്യക്തികളില്‍ അമിതമായിട്ടുള്ള ക്ഷീണം അനുഭവപ്പെടാം. ശരീരഭാരം വര്‍ദ്ധിക്കുകയും, തണുപ്പ് സഹിക്കാന്‍ സാധിക്കാത്ത അവസ്ഥയും അനുഭവപ്പെടാം. മലബന്ധ പ്രശ്നങ്ങള്‍, വരണ്ട ചര്‍മ്മം, മുടി കൊഴിച്ചില്‍, ആര്‍ത്തവ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം എന്നിവ വാരനുള്ള സാധ്യതയും അമിതമാണ്.
അയഡിന്‍ വര്‍ദ്ധിപ്പിക്കാന്‍
അയഡിന്‍ ചേര്‍ത്ത ഉപ്പ് ആഹാരത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്. അതുപോലെ, ചൂര, ചെ്മ്മീന്‍ എന്നീ കടല്‍ മത്സ്യങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് അയഡിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പാല്, തൈര്, ചീസ് എന്നിവ കഴിക്കുന്നതും അയഡിന്‍ ലഭിക്കാന്‍ സഹായിക്കും. അതുപോലെ, മുട്ടയിലും അയഡിന്‍ അടങ്ങിയിരിക്കുന്നു. ഈ ആഹാരങ്ങള്‍ കൃത്യമായ അളവില്‍ ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
