Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഓവുലേഷന് സമയം ദുര്‍ഗന്ധം കൂടുതലോ? പരിഹരിക്കാം എളുപ്പത്തില്‍
പലപ്പോഴും സ്ത്രീകളില്‍ ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ നിരവധിയാണ്. അതില്‍ തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുടേയും കാരണങ്ങള്‍ പലപ്പോഴും ഉണ്ടാവാം. ഹോര്‍മോണ്‍ വ്യതിയാനം കാരണം ചില സ്ത്രീകളില്‍ അണ്ഡോത്പാദന സമയത്ത് അസാധാരണമായ ദുര്‍ഗന്ധം ഉണ്ടാവാം. ഇത്തരം അവസ്ഥയില്‍ പലരും അത് തുറന്ന് പറയാന്‍ മടിക്കുന്നു. ചിലരില്‍ ഇത് അസ്വസ്ഥതയും ചിലരില്‍ ആശങ്കയും വര്‍ദ്ധിപ്പിക്കാം. ഇത്തരം അവസ്ഥയില്‍ നാം അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
എന്താണ് ഈ പ്രശ്നത്തിന് പരിഹാരം എന്നത് തന്നെ. പലപ്പോഴും ആശങ്കയുണ്ടാക്കുന്ന ഇത്തരം അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാന്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. പ്രശ്നം പരിഹരിക്കുന്നതിനും ദുര്‍ഗന്ധത്തെ പൂര്‍ണമായും ഒഴിവാക്കുന്നതിനും വേണ്ടി വീട്ടില്‍ തന്നെ ചില പരിഹാരങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുക എന്നതാണ് ആദ്യത്തെ കാര്യം. വെള്ളം ധാരാളം കുടിക്കുന്നത് വഴി അത് ശരീത്തിലെ ടോക്സിനെയെല്ലം തന്നെ പുറന്തള്ളുന്നു. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ആരോഗ്യ സംരക്ഷണത്തിന് വളരെ മികച്ചതാണ്. അതിന് കാരണം പലപ്പോഴും അതിന്റെ സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തന്നെയാണ്. പലപ്പോഴും ഇത് കുളിക്കുന്ന വെള്ളത്തില്‍ ഒരു കപ്പ് ചേര്‍ത്ത ശേഷം ഈ വെള്ളത്തില്‍ കുളിക്കാവുന്നതാണ്. ഇത് ദുര്‍ഗന്ധത്തെ പ്രതിരോധിക്കുന്നു.
തൈര്
പ്രോബയോട്ടിക് അടങ്ങിയ തൈര് സ്വകാര്യഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ്. ഇത് സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതോടെ ദുര്‍ഗന്ധത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ നിങ്ങളുടെ ഓവുലേഷന് സമയത്തുണ്ടാവുന്ന ദുര്‍ഗന്ധത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. അതിനായി കുളിയ്ക്കുന്ന വെള്ളത്തില്‍ അല്പം ചേര്‍ത്ത് 15-20 മിനിറ്റോളം അതില്‍ ഇരിക്കുക. ഇത് മികച്ച ഗുണങ്ങളാണ് നല്‍കുന്നത്.
ടീ ട്രീ ഓയില്‍
ടീ ട്രീ ഓയിലില്‍ ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് നിങ്ങളുടെ സ്വകാര്യഭാഗത്തെ ബാക്ടീരിയ വളര്‍ച്ചയെ ചെറുക്കാന്‍ സഹായിക്കുന്നു. അതിനായി വെളിച്ചെണ്ണയില്‍ കുറച്ച് തുള്ളി കലര്‍ത്തി പുരട്ടാവുന്നതാണ്. ഇത് ദുര്‍ഗന്ധത്തെ ഇല്ലാതാക്കും.
വെളിച്ചെണ്ണ
വെളിച്ചെണ്ണ എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്നത് നമുക്കറിയാം. ഇത് ഒരു പ്രകൃതിദത്ത മോയ്സ്ചറൈസര്‍ മാത്രമല്ല, ദുര്‍ഗന്ധവും ചൊറിച്ചിലും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഇതില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്.
കോട്ടണ്‍ അടിവസ്ത്രം ധരിക്കുക
എപ്പോഴും ചര്‍മ്മത്തിന് ശ്വസിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള കോട്ടണ്‍ അടിവസ്ത്രം ധരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ഈര്‍പ്പം അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചര്‍മ്മം വരണ്ടതായിരിക്കാന് അനുവദിക്കുകയും ചെയ്യുന്നു, ഇത് ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു.
വെളുത്തുള്ളി
വെളുത്തുള്ളിക്ക് സ്വാഭാവിക ആന്റിഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇത് നിങ്ങളുടെ ആരോഗ്യകരമായ മാറ്റങ്ങള്‍ക്ക് സഹായിക്കുന്നു. കൂടാതെ ഓവുലേഷന് സമയത്തുണ്ടാവുന്ന ദുര്ഗന്ധത്തെത ഇല്ലാതാക്കുന്നതിനും സഹായിക്കും. ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
ഹെര്‍ബല്‍ ടീകള്‍
ചമോമൈല്‍ അല്ലെങ്കില്‍ പെപ്പര്‍മിന്റ് പോലുള്ള ഹെര്‍ബല്‍ ടീ കുടിക്കുന്നത് നിങ്ങള്‍ക്ക് ഈ സമയത്തുണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങളെ നിയന്ത്രിക്കാനും അണ്ഡോത്പാദന സമയത്തുണ്ടാവുന്ന ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ശുചിത്വം പാലിക്കുക
സോപ്പുപയോഗിച്ച് സ്വകാര്യ ഭാഗം കഴുകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇളം ചൂടുള്ള വെള്ളം നല്ലതാണ്. ഇതോടൊപ്പം വീര്യം കുറഞ്ഞ സോപ്പ് വേണമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്. ഒരു കാരണവശാലും കഠിനമായ രാസവസ്തുക്കള്‍ ഉപയോഗിക്കരുത്. കൂടാതെ കൃത്യമായ ഭക്ഷണക്രമം ശീലിക്കുന്നതും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
