Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
മൈഗ്രേയ്ന് വന്നാല്‍ കുറയ്ക്കാന്‍ ഉടനടി ചെയ്യേണ്ട 5 കാര്യങ്ങള്‍
പ്രസവ വേദന പോലെ തന്നെ ഏറ്റവും ശക്തമായ വേദനകളില്‍ ഒന്നാണ് മൈഗ്രേയ്ന്. മൈഗ്രേയ്ന് വന്നാല്‍, ചിലര്‍ക്ക്, ഓക്കാനിക്കാനുള്ള പ്രവണത, ഛര്‍ദ്ദി, അമിതമായി വിയര്‍ക്കുന്ന അവസ്ഥ, ശ്വാസിക്കാന്‍ ബുദ്ധിമുട്ട്, ഉറങ്ങാന്‍ ബുദ്ധിമുട്ട്, തലയുടെ ഒരു വശത്ത് കഠിനമായ വേദന എന്നിങ്ങനെ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം.

മൈഗ്രേയ്ന് വന്നു കഴിഞ്ഞാല്‍ അതില്‍ നിന്നും പെട്ടെന്ന് ആശ്വാസം ലഭിക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ഐസ്
മൈഗ്രേയ്നില്‍ നിന്നും വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കാന്‍ കോള്‍ഡ് തെറാപ്പി ചെയ്യുന്നത് വളരെ നല്ലതാണ്. അതിനാല്‍, ഒരു പ്ലാസ്റ്റിക്ക് കവറില്‍ കുറച്ച് ഐസ് നിറയ്ക്കുക. ഇത് വേദന ഉള്ള ഭാഗത്ത് വെയ്ക്കുന്നത് രക്തധമനികളെ ശാന്തമാക്കാനും, ഞരമ്പുകളെ ശാന്തമാക്കാനും ഇത് സഹായിക്കുന്നു. തലയ്ക്ക് അടിച്ചു കയറുന്ന സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇത് മൈഗ്രേയ്ന് കുറയ്ക്കാന്‍ സഹായിക്കും. നല്ല ആശ്വാസം ലഭിക്കാനും ഇത് സഹായിക്കുന്നതാണ്.
ഇരുട്ട്
മൈഗ്രേയ്ന് വരുമ്പോള്‍ കണ്ണില്‍ അമിതമായി പ്രകാശം അടിക്കുന്നത് വേദന വര്‍ദ്ധിപ്പിക്കും. അതിനാല്‍, നല്ല ഇരുട്ടുള്ള മുറിയില്‍ കുറച്ച് നേരം കിടക്കുന്നത് വേദനയില്‍ നിന്നും നല്ല ആശ്വാസം ലഭിക്കാന്‍ സഹായിക്കുന്നതാണ്. ഇരുട്ട് മാത്രമല്ല, ശബ്ദവും അധികം കേള്‍ക്കാത്ത വിധത്തില്‍ മുറി അടച്ച് കിടക്കുക. ഇത് വേദന കുറയ്ക്കാന്‍ സഹായിക്കും. ഇത് സ്ട്രെസ്സ് കുറയ്ക്കുകയും, ഞരമ്പുകളെ ശാന്തമാക്കുകയും ചെയ്യും.
ഇഞ്ചി
നല്ല മൈഗ്രേയ്ന് വരുന്ന സമയത്ത് കുറച്ച് ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചി കഴിക്കുനന്ത് മൂലം മൈഗ്രേയ്ന് വേദന കുറയ്ക്കുകയും, അതുപോലെ, മനംപെരട്ടല്, ഛര്‍ദ്ദി എന്നീ ലക്ഷങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ചില പഠനങ്ങള്‍ പ്രകരം ഇഞ്ചിയിട്ട് തിളപ്പിച്ച ചായ കുടിക്കുന്നതും മൈഗ്രേയ്ന് കുറക്കാന്‍ സഹായിക്കുന്നതായി പറയുന്നു. അതിനാല്‍ ഇഞ്ചി കഴിക്കാവുന്നതാണ്.
വെള്ളം
മൈഗ്രേയ്ന് ഉള്ള സമയത്ത് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ചിലര്‍ക്ക് നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ മൈഗ്രേയ്ന് വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതിനാല്‍ മൈഗ്രേയ്ന് ഉള്ള സമയത്ത്, ചൂടുവെള്ളം, അല്ലെങ്കില്‍ തണുത്ത വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുന്നത് സ്ട്രെസ്സ് കുറയ്ക്കും, വേദനയും കുറയ്ക്കും. ഇത് നല്ല ആശ്വാസം ലഭിക്കാന്‍ സഹായിക്കുന്നതാണ്.
കാപ്പി
മൈഗ്രേയ്ന് വരുന്ന സമയത്ത് ഒരു ഗ്ലാസ്സ് കാപ്പി കുടിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇത് സ്ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കും. പക്ഷേ, നിങ്ങള്‍ക്ക് കാപ്പി കുടിച്ചാല്‍ മൈഗ്രേയ്ന് വരുന്ന വ്യക്തിയാണെങ്കില്‍ കാപ്പി കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാപ്പി അമിതമായി കുടിക്കാതിരിക്കാനും ശ്രദ്ധിക്കുക. കാരണം, കാപ്പി അമിതമായി കുടിക്കുന്നത് മൈഗ്രേയ്ന് വരുന്നതിന് മറ്റൊരു കാരണാണ്.
ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍
നിങ്ങള്‍ ഒരു മൈഗ്രേയ്ന് രോഗിയാണെങ്കില്‍ മെഡിറ്റേഷന്‍ ശീലിക്കുന്നത് വളരെ നല്ലതാണ്. ഇത് സ്ട്രെസ്സ് കുറയ്ക്കാനും അതിലൂടെ മൈഗ്രേയ്ന് കുറയ്ക്കാനും സഹായിക്കുന്നതാണ്. അതുപോലെ, ഡോക്ടറെ കണ്ട് കാരണങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക. മരുന്നുകള്‍ കൃത്യമായി കഴിക്കാനും ശ്രദ്ധിക്കുക. ഏതെല്ലാം കാര്യങ്ങൾ ചെയ്യുമ്പോഴാണ് മൈഗ്രേയ്ന് വരുന്നത് എന്ന് കണ്ടെത്തി, അവ ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications