Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഹൃദയത്തിന് കരുത്ത്, ഉയര്‍ന്ന മെറ്റബോളിസം; എരിവുള്ള ഭക്ഷണം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍
മിക്കയാളുകളും ഭക്ഷണത്തില്‍ അല്പം എരിവും മസാലകളും ഒക്കെ ആഗ്രഹിക്കുന്നവരാണ്. എരിവിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും എരിവ് പൂര്‍ണ്ണമായും ഒഴിവാക്കി ഭക്ഷണം കഴിക്കുകയെന്നത് അത്യധികം പ്രയാസകരമാണ്. രുചി കൂട്ടുകയെന്നത് മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങളും എരിവുള്ള ഭക്ഷണങ്ങളാല്‍ നേടാവുന്നത്.
എരിവുള്ള ഭക്ഷണങ്ങള്‍ ശരീരത്തിന്റെ ഉപാപചയത്തെ ഉത്തേജിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നത് മുതല്‍ ഹൃദയാരോഗ്യത്തിന് വരെ സഹായിക്കുന്നു. എരിവുള്ള ഭക്ഷണം കഴിക്കുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ അറിയാം:

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
എല്ലാ ജീവജാലങ്ങളിലും ജീവന് നിലനിര്‍ത്തുന്നതിനായി ശരീരത്തില്‍ എപ്പോഴും സംഭവിച്ചുക്കൊണ്ടിരിക്കുന്ന രാസമാറ്റങ്ങളാണ് ഉപാപചയം (Metabolism). എരിവുള്ള ഭക്ഷണങ്ങള്‍ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. എരിവ് നല്കുന്ന മുളകുകൡും മറ്റും അടങ്ങിയിരിക്കുന്ന ക്യാപ്സൈസിന് എന്നറിയപ്പെടുന്ന രാസവസ്തുവാണ് ഇതിന് കാരണം. ഈ രാസവസ്തുവാണ് രുചിയും എരിവും നല്‍കുന്നത്. ക്യാപ്സൈസിന് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ ഉപാപചയ നിരക്ക് താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
അതിനാല്‍ തന്നെ, ഭക്ഷണത്തില്‍ എരിവുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത്, മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു രുചികരമായ ഒരു മാര്‍ഗ്ഗമാണ്. പച്ച മുളക്, ചുവന്ന മുളക് തുടങ്ങിയ മറ്റ് എരിവുള്ളവയ്ക്കെല്ലാം ക്യാപ്സൈസിന്, തെര്‍മോജെനിക് പ്രഭാവം നല്‍കുകയും ഉപാപചയ നിരക്ക് ഒരു ചെറിയ രീതിയില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. എന്നിരുന്നാലും, വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ എരുവുകള് മിതമായ അളവില്‍ മാത്രമാണ് കഴിക്കേണ്ടത്. കാരണം എരിവ്, മസാലകള്‍ അമിതമായാല്‍ വയറു വേദനയോ, ദഹനപ്രശ്നങ്ങളോ ഉണ്ടാകും.
വിശപ്പ് കുറയ്ക്കുന്നു
അമിതമായി ഭക്ഷണം കഴിക്കുന്നവര്‍ക്ക്, എരിവുള്ള ഭക്ഷണങ്ങള്‍ ശീലമാക്കാം. എരിവുള്ള ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാനും കലോറി നിയന്ത്രിക്കാനും സഹായിക്കും. മുളകുകള്‍ (ക്യാപ്സൈസിന്) അടങ്ങിയ ഭക്ഷണം, വിശപ്പിനെ നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.
എരിവുള്ള ഭക്ഷണത്തില്‍ നിന്നുള്ള ചുടിച്ചില്‍, നാവിലും വയറിലും ചില റിസപ്റ്ററുകളെ ഉത്തേജിപ്പിക്കുന്നു. ഇത് കുറഞ്ഞ ഭക്ഷണത്തിലൂടെ തന്നെ പൂര്‍ണ്ണതയും സംതൃപ്തിയും വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇങ്ങനെ അമിതമായി ഭക്ഷണം കഴിക്കാനും അനാരോഗ്യകരമായ ലഘുഭക്ഷണ ശീലങ്ങളള്‍ കുറയ്ക്കാനും സഹായിക്കും.

മെച്ചപ്പെട്ട ദഹനം
മെച്ചപ്പെട്ട ദഹനം നടക്കാന്‍ എരിവ്/ മസാലകള്‍ സഹായിക്കും. ഉദാഹരണത്തിന്, ഇഞ്ചി, ജീരകം എന്നിവ യഥാക്രമം കാര്‍ബോഹൈഡ്രേറ്റുകളുടെയും ലിപിഡുകളുടെയും ദഹനത്തെ സഹായിക്കുന്ന ദഹന എന്‍സൈമുകളെ (അമൈലേസ്, ലിപേസ് തുടങ്ങിയ) വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിലെ ദഹനത്തിനും പോഷകാഹാരം ആഗിരണം ചെയ്യുന്നതിനും ഗുണകരമാകുന്നു.
മസാലകള്‍/എരിവുകള്‍ അടങ്ങിയ ഭക്ഷണം ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് പോലുള്ള ഗ്യാസ്ട്രിക് സ്രവങ്ങളെയും വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണം ദഹിക്കുന്നതിനും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും മതിയായ അളവില്‍ ഗ്യാസ്ട്രിക് ആസിഡുകള്‍ ആവശ്യമാണ്.
എരിവുള്ള ഭക്ഷണം വായില്‍ ഉമിനീരിനെയും വര്‍ദ്ധിപ്പിക്കും. ഉമിനീരില്‍, ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ് വിഘടിപ്പിക്കുകയും നാവില്‍ വച്ച് തന്നെ ദഹനപ്രക്രിയ ആരംഭിക്കുകയും ചെയ്യുന്ന ചില എന്‍സൈമുകള്‍ ഉള്‍പ്പെടുന്നുണ്ട്. ഈ പ്രാഥമിക ദഹനം മൊത്തത്തിലുള്ള ദഹനത്തിനെ അനുകൂലകരമാക്കി മാറ്റുന്നു.
സൈനസ് കണ്‍ജഷന്‍ ആശ്വാസം
പലര്‍ക്കും മൂക്കിനുള്ളില്‍ ഞെരുക്കള്‍ ഉണ്ടാക്കുന്ന സൈനസ് കണ്‍ജഷന്‍ എന്ന അവസ്ഥ സംഭവിക്കാറുണ്ട്. അവര്‍ക്ക് എരിവുള്ള ഭക്ഷണം ആശ്വാസകരമായേക്കാം. മുളകിലെ പ്രധാന ഘടകമായ ക്യാപ്സൈസിന്, കഫതടസ്സം മാറ്റുന്നതിനുള്ള ഒരു സ്വാഭാവിക മരുന്നായി പ്രവര്‍ത്തിക്കുന്നു. എരിവുള്ള ഭക്ഷണങ്ങളിലെ ക്യാപ്സൈസിന് മൂക്കിലെ ഞരമ്പുകളെ സജീവമാക്കുന്നു, ഇത് നാസികാദ്വാരത്തിലെ തിക്കല്‍ താല്‍ക്കാലികമായി ഒഴിവാക്കി ആശ്വാസം പകരും. ഇങ്ങനെ ശ്വാസംമുട്ടല്‍ ഒഴിവാക്കാനും ശ്വസനം എളുപ്പമാക്കാനും സഹായിക്കും.
ക്യാപ്സൈസിന് ചെറിയ തോതില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി സ്വാഭാവമുണ്ട്. ഇത് സൈനസ് റിലീഫ് ചെയ്യാന്‍ സഹായിക്കും. എങ്കിലും ശ്രദ്ധിക്കേണ്ട ഒരുകാര്യം, എരിവുകള്‍/മസാലകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സൈനസ് കണ്‍ജഷന്‍ അവസ്ഥക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും, അവ പൂര്‍ണ്ണമായി മാറുകയോ, അത് മൂലമുള്ള അലര്‍ജികള്‍ക്കോ ഉള്ള ശാശ്വതമായി ഒരു പ്രതിവിധി അല്ല എന്നതാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
എരിവുള്ള അല്ലെങ്കില്‍ മസാല ചേരുവകളടങ്ങിയ ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന ചില സംയുക്തങ്ങള്‍, പ്രത്യേകിച്ച് ക്യാപ്സൈസിന്, ഹൃദയാരോഗ്യത്തെ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്യാപ്സൈസിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയുന്നത് രക്തക്കുഴലുകളുടെ മുറുക്കം കുറയ്ക്കും, അതിന്റെ വികാസവും പ്രോത്സാഹിപ്പിക്കും, അങ്ങനെ രക്തയോട്ടം സുഗമമാക്കുന്നതിനും ധമനികളിലെ ഭിത്തികളില്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കും.
ആരോഗ്യകരമായ രക്തസമ്മര്‍ദ്ദത്തിലൂടെ ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയവയുടെ സാധ്യത കുറയ്ക്കാന്‍ സാധിക്കും. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള മഞ്ഞള്‍ പോലെയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ എരിവുള്ള ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്നത് കൂടുതല്‍ നല്ലതാണ്. കാരണം ശരീര കോശങ്ങളെ സംരക്ഷിക്കാന്‍ ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു. ഇത് ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

