Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
എത്ര ശ്രമിച്ചിട്ടും ഉറക്കം ലഭിക്കുന്നില്ലേ? ഈ ശീലങ്ങള്‍ ഉള്ളവര്‍ സൂക്ഷിക്കുക!
ഉറക്കം ലഭിക്കുന്നില്ല! പലരും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു പരാതിയാണ് ഇത്. അമിതമായിട്ടുള്ള ജോലിത്തിരക്കിനിടയില്‍, നിരന്തരം ലാപ്ടോപ്പ് നോക്കുന്നതും, ഫോണില്‍ നോക്കുന്നതുമെല്ലാം കണ്ണിന് സ്ട്രെയ്ന്‍ വര്‍ദ്ധിപ്പിക്കുന്നു. നിരന്തരം കണ്ണുകൡലേയ്ക്ക് ബ്ലൂ ലൈറ്റ് അടിക്കുന്നത് ഉറക്കം നഷ്ടപ്പെടുത്തുന്നു. നിരന്തരം ഉറക്കം ഇല്ലാത്ത അവസ്ഥ പലവിധത്തിലുള്ള രോഗങ്ങളിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നു. ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ, കൃത്യമായ ഉറക്കം ലഭിക്കുന്നതിനായി ഓരോ വ്യക്തികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൈല്ലാമെന്ന് നോക്കാം.

ഉറക്കം കെടുത്തുന്ന ശീലങ്ങള്‍
ചില ശീലങ്ങള്‍ ചിലരുടെ ഉറക്കം കെടുത്തുന്നു. പ്രത്യേകിച്ച്, രാത്രി മദ്യപിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍, തീര്‍ച്ചയായും ഉറക്ക പ്രശ്നങ്ങള്‍ ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, രാത്രി കിടക്കുന്നതിന് മുന്‍പ് കാപ്പി, അല്ലെങ്കില്‍ ചായ എന്നിവ കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, കാപ്പി, ചായ എന്നിവയില്‍ കഫേയ്ന് ധാരാളം അടങ്ങിയിരിക്കുന്നു. ഈ കഫേയ്ന് ഉറക്കം ഇല്ലാതാക്കുന്നതിന് കാരണമാണ്. അതിനാല്‍, കാപ്പി, ചായ എന്നിവ കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, രാത്രിയില്‍ അമിതമായി ആഹാരം കഴിക്കാതിരിക്കുക. രാത്രി കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഫോണ്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവ് കുറയ്ക്കാന്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
ഉറക്കം ലഭിക്കാന്‍
രാത്രി കിടക്കുന്നതിന് മുന്‍പ് ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. കുതിര്‍ത്ത ബദാം മൂന്ന് അല്ലെങ്കില്‍ നാല് എണ്ണം കഴിക്കുക. ബദാമില്‍ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ഇത് പേശികളെ റിലാക്സ് ചെയ്യിപ്പിക്കുന്നു. അതുപോലെ, ബദാമില്‍ അടങ്ങിയിരിക്കുന്ന മെലാടോണിന്‍ ഉറക്കം കൃത്യമാക്കാനും വളരെയധികം സഹായിക്കുന്നു. അതിനാല്‍, രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ബദാം ചേര്‍ത്ത സാലഡ്, അല്ലെങ്കില്‍ ബദാം ചേര്‍ത്ത് ചെറു ചൂടുപാല് എന്നിവ കുടിക്കുന്നത് നല്ലതാണ്. പതിവാക്കിയാല്‍ കൃത്യമായ രീതിയില്‍ ഉറക്കം ലഭിക്കുന്നതായിരിക്കും.
കിവി
പൊതുവില്‍ പലര്‍ക്കും കഴിക്കാന്‍ താല്പര്യമില്ലാത്ത ഒരു പഴമാണ് കിവി. അത്യാവശ്യം പുളിയോടുകൂടിയ ഈ പഴം കഴിക്കുന്നതിലൂടെ ഉറക്കം കൃത്യമാക്കാന്‍ സാധിക്കുന്നതാണ്. കിവിയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. കൂടാതെ, വിറ്റമിന്‍ സി, വിറ്റമിന്‍ ഇ, എന്നിവയും കിവിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, ഉറക്കം കൃത്യമാക്കാന്‍ ഈ ചേരുവകള്‍ വളരെയധികം സഹായിക്കുന്നതാണ്.
ഓട്സ്
പലരും ഡയറ്റിന്റെ ഭാഗമായി ഓട്സ് കഴിക്കാറുണ്ട്. ഓട്സ് കഴിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും. കാരണം, ഓട്സില്‍ കോപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ഇത് മൂഡ് സന്തുലിതാവസ്ഥയിലാക്കുന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കാന് സഹായിക്കുന്നു. അതിനാല്‍, ഈ ഓട്സ് ഉറക്കം കൃത്യമായി ലഭിക്കുന്നതിന് സഹായിക്കുന്നു. കുറച്ച് ഓട്സ് വേവിച്ച്, അതില്‍ കുറച്ച് തേനും ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, ഉറക്കം കൃത്യമാകാനും നല്ലതാണ്.
പാല്
രാത്രി കിടക്കുന്നതിന് മുന്‍പ് ചെറു ചൂടോടുകൂടിയ പാല് കുടിക്കുന്നത് നല്ലതാണ്. പാലില്‍ കുറച്ച് മഞ്ഞള്‍ ചേര്‍ത്ത് കുടിച്ചാല്‍ വളരെ വേഗത്തില്‍ ഉറക്കം വരാന്‍ ഇത് സഹായിക്കുന്നതാണ്. പാല് കുടിച്ച ഉടനെ കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ഉറങ്ങാന്‍ പോകുന്നതിന് അര മണിക്കൂര്‍ മുന്‍പ് പാല് കുടിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications