Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
മധുരം ഹൃദയത്തെ തകര്‍ക്കുമ്പോള്‍: അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും ഇതെല്ലാം
മധുരം എന്നത് എല്ലാവര്ക്കും ഇഷ്ടപ്പെട്ട ഒന്നാണ്. എന്നാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. അത്രയധികം അപകടമാണ് മധുരം ശരീരത്തിനോട് ചെയ്യുന്നത്. പലപ്പോഴും മധുരത്തെക്കുറിച്ച് കഴിക്കുമ്പോള്‍ പലരും ശ്രദ്ധിക്കില്ല. അതിന്റെ ഫലമായി പ്രമേഹവും അമിതവണ്ണവും മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുമ്പോള്‍ മാത്രമേ അത് എത്രത്തോളം അപകടകരമാണ് എന്ന് പലരും മസ്സിലാക്കുകയുള്ളൂ. എന്തെങ്കിലും തരത്തിലുള്ള ലക്ഷണം ശരീരം പ്രകടിപ്പിച്ചാല്‍ അത് നിങ്ങള്‍ ഒരിക്കലും അവഗണിക്കരുത് . എന്ന് മാത്രമല്ല ആരോഗ്യത്തിന് അത് എത്രത്തോളം ശ്രദ്ധിക്കേണ്ടതാണ് എന്ന് മനസ്സിലാക്കുകയും വേണം.
മധുരം അഥവാ ഷുഗര്‍ എന്നത് പഞ്ചസാരയില്‍ മാത്രമല്ല കാണപ്പെടുന്നത്. ഒട്ടുമിക്ക ഭക്ഷണങ്ങളിലെല്ലാം തന്നെ മധുരത്തിന്റെ അളവ് ഉണ്ട്. പച്ചക്കറികളിലും അരിയിലും പഴങ്ങളിലും എല്ലാം മധുരം ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് എപ്രകാരം ഹൃദയാരോഗ്യത്തെ ബാധിക്കുന്നു, എങ്ങനെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു എന്നതിനെക്കുറിച്ചാണ് പലര്‍ക്കും അറിയാത്തത്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു
പഞ്ചസാരയുടെ ഉയര്‍ന്ന അളവിലുള്ള ഉപയോഗം പലപ്പോഴും അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് ഗുരുതരമായ പ്രത്യാഘാതം ഹൃദയത്തിനുണ്ടാക്കുന്നു. പലപ്പോഴും അധിക ശരീരഭാരം നമ്മുടെ ഹൃദയത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് എത്തിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം പോലുള്ള ഗുരുതരാവസ്ഥകള്‍ ഉണ്ടാവുന്നതിനും അത് വഴി ഹൃദയത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നതിനും കാരണമാകും.
രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര
രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവും നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നതാണ്. പലപ്പോഴും അമിതമായി മധുരം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിന് ഇന്‍സുലിന്‍ പ്രതിരോധിക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് എത്തുന്നു. കൂടാതെ ടൈപ്പ് 2 പ്രമേഹത്തിലേക്കും ഇതെത്തുന്നു. .അപകടകരമായ പല അവസ്ഥകളും ഇതിന്റെ ഫലമായി ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗത്തിന് വഴി വെക്കും എന്നതും ശ്രദ്ധേയമാണ്.
കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു
പലപ്പോഴും കൊളസ്ട്രോള്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി മാറുന്നു പഞ്ചസാരയുടെ അളവ്. ഉയര്‍ന്ന അളവില്‍ പഞ്ചസാര കഴിക്കുന്നവര്‍ പലപ്പോഴും ട്രൈഗ്ലിസറൈഡിന്റെ അളവിലും നിയന്ത്രണമില്ലാതെ വരുന്നു. ഇത് ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നതോടൊപ്പം തന്നെ പലപ്പോഴും രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ ഹൃദ്രോഗത്തിലേക്കും നിങ്ങളെ എത്തിക്കും.
ശരീരത്തില്‍ വീക്കം
ശരീരത്തില്‍ വീക്കം വര്‍ദ്ധിപ്പിക്കുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അതിന് പിന്നില്‍ അമിതമായ മധുരത്തിന്റെ ഉപയോഗവും കാരണമായി പറയുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ഹൃദയത്തെ പ്രശ്നത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത് എന്ന് പറയുന്നതില്‍ തെറ്റില്ല. അത്രയധികം അപകടമാണ് അമിത മധുരം ഉണ്ടാക്കുന്നത്.
വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ ഉപയോഗവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നത് പലപ്പോഴും നിങ്ങളില്‍ രക്തസമ്മര്‍ദ്ദം വളരെയധികം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തിക്കുന്നു. ഇത് ധമനികളിലും മറ്റും സമ്മര്‍ദ്ദം ചെലുത്തുന്നതിനും കാരണമാകുന്നു. ഇത് വഴി ഹൃദയത്തിന്റെ ആരോഗ്യം പ്രതിസന്ധിയിലേക്ക് എത്തുന്നു. ഇതെല്ലാം തന്നെ കാലക്രമേണ, പല വിധത്തിലുള്ള പ്രതിസന്ധികളും ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ പഞ്ചസാരയുടെ അമിത ഉപയോഗം മൂലം ഉണ്ടാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications