Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഉഷ്ണതരംഗ ഭീതിയില്‍ രാജ്യം: അതീവജാഗ്രതയോടെ നീങ്ങേണ്ട 5 ദിനങ്ങള്‍, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
Heatwave In India: ഇന്ത്യയില്‍ ഉഷ്ണതരംഗം തിരിച്ചെത്തുമെന്ന് കാലാവസ്ഥവിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അടുത്ത അഞ്ച് ദിവസത്തില്‍ വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ ഇടിമിന്നലോട് കൂടിയതോ നേരിയതോ ആയ മഴക്ക് സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു. രാജ്യത്ത് ഏപ്രില്‍ 21 മുതല്‍ 23 വരെ വിദര്‍ഭ, 24 വരെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഏപ്രില്‍ 23, 24 തീയ്യതികളില്‍ രാജസ്ഥാന് ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗം ശക്തമാവുന്നത്.
വിദര്‍ഭയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യത വളരെ കൂടുതലാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചിട്ടുണ്ട്. ഇവിടെ യെല്ലോ അലര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തമിഴ്നാട്, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൂടും ഈര്‍പ്പവും കൂടി ഉഷ്ണതരംഗം വര്‍ദ്ധിക്കുന്നതിനും സാധ്യതയുണ്ട് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്.

മറ്റ് പ്രദേശങ്ങളില്‍
ഗുജറാത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ചൂട് ക്രമാതീതമായി ഉയരുന്നതിനും സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. ഈ സമയം അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, വിദര്‍ഭ, ഗുജറാത്ത്, തമിഴ്നാട്, പുതുച്ചേരി, കാരക്കല്‍, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ്, വിദര്‍ഭ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉഷ്ണതരംഗസാധ്യത വളരെ കൂടുതലായിരിക്കും. താപനില 4-6 ഡിഗ്രി വരെ ഉയരുന്നതിന് സാധ്യതയുണ്ട്. രാജസ്ഥാനില്‍ 46 ഡിഗ്രിയാണ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ താപനില. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ വടക്ക് കിഴക്കന്‍ മേഖലകളില്‍ ചൊവ്വാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യത്തിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ജലാംശം നിലനിര്‍ത്തുക
ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ദാഹിക്കുന്നില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വിയര്‍പ്പിലൂടെ ധാരാളം ജലാംശം ശരീരത്തിന് നഷ്ടപ്പെടുന്നതിനാല്‍ ക്ഷീണവും തളര്‍ച്ചയും ഒഴിവാക്കുന്നതിന് വേണ്ടി നിര്‍ബന്ധമായും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. കൂടാതെ മദ്യപാനവും കഫീന്റെ ഉപയോഗവും പൂര്‍ണമായും ഒഴിവാക്കുക.
പുറത്തിറങ്ങുന്നത് ഒഴിവാക്കുക
പൂര്‍ണമായും ചൂടുള്ള സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കാരണം സൂര്യന് ഏറ്റവും ശക്തമായിരിക്കുന്ന സമയത്ത് അതായത് രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4 മണിവരെയുള്ള സമയം പുറത്തിറങ്ങുന്നതില്‍ നിയന്ത്രണം കൊണ്ട് വരുക. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ കൃത്യമായി സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എടുക്കേണ്ടതാണ്.
വസ്ത്രധാരണം ശ്രദ്ധിക്കണം
എപ്പോഴും ഇളം നിറത്തിലുള്ളതും അതോടൊപ്പം തന്നെ അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് കോട്ടണ്‍ തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കേണ്ടതാണ്. ശരീരത്തിന് ശ്വസിക്കാന്‍ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് എപ്പോഴും തിരഞ്ഞെടുക്കേണ്ടത്.
പ്രതിരോധത്തിന് ഇതെല്ലാം
നിര്‍ബന്ധമായും തൊപ്പികള്‍, കുടകള്‍, സണ്‍ഗ്ലാസുകള്‍ എന്നിവ പുറത്ത് പോവുമ്പോള്‍ ഉപയോഗിക്കുക. ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്നതില് നിന്ന് എപ്പോഴും നിങ്ങളുടെ തലയെയും കണ്ണുകളെയും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. ഇത് നിങ്ങളെ ഉഷ്ണതരംഗത്തില്‍ നിന്ന് സംരക്ഷിക്കുന്നു.
ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാം
ഭക്ഷണത്തിന്റെ കാര്യത്തിലും ഈ സമയം ശ്രദ്ധിക്കേണ്ടതാണ്. പരമാവധി എരിവുള്ളതോ എണ്ണമയമുള്ളതോ കനത്തതോ ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കാം.
നിങ്ങളുടെ വീട് തണുപ്പിക്കുക
കര്‍ട്ടനുകള്‍, ഫാനുകള്‍ എന്നിവ നിര്‍ബന്ധമാക്കുക. വീട്ടിനുള്ളിലേക്ക് ശരിയായ രീതിയില്‍ വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണ്. എപ്പോഴും ജനാലകളില്‍ നനഞ്ഞ തുണികള്‍ ഇടുന്നത് അകത്തേക്ക് വരുന്ന വായുവിനെ തണുപ്പിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ കഠിനമായ ജോലികള്‍ ചെയ്യാതിരിക്കുക. പ്രത്യേകിച്ച് ചൂട് കൂടുതലുള്ള ദിവസങ്ങളില്‍ ഇത്തരം കാര്യം ശ്രദ്ധിക്കുക.
കൂടുതല്‍ ശ്രദ്ധ വേണ്ടവര്‍
ചെറിയ കുട്ടികള്‍, നവജാത ശിശുക്കള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉഷ്ണതരംഗം ഉണ്ടാക്കുന്നു. അവരെ പരിചരിക്കുക. കൂടാതെ ആവശ്യത്തിന് ജലാംശം അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അതോടൊപ്പം തന്നെ ഹീറ്റ് സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുകയും ചെയ്യുക. കടുത്ത പനി, വരണ്ട ചര്‍മ്മം, ആശയക്കുഴപ്പം അല്ലെങ്കില്‍ അബോധാവസ്ഥ എന്നിവയുണ്ടായാല് ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കുക. കൂടാതെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ ലോക്ക് ചെയ്ത് പോവരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications