Latest Updates
-
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം
ശ്വാസകോശത്തിന്റെ ആയുസ്സിന് വീട്ടില്‍ ശ്രദ്ധിക്കണം ഇതെല്ലാം
ആരോഗ്യം എന്നത് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് നമുക്കറിയാം. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രമിക്കുമ്പോള്‍ ഇത് നമ്മുടെ വീട്ടില്‍ നിന്ന് തന്നെയാണ് ആരംഭിക്കേണ്ടത് എന്ന കാര്യം പലരും മറന്നു പോവുന്നു. പലപ്പോഴും പല അണുബാധകളുടേയും പനിയുടേയും അസ്വസ്ഥതകളുടേയും ആരംഭം എന്ന് പറയുന്നത് പലപ്പോഴും വീട്ടില്‍ നിന്ന് തന്നെയായിരിക്കും. ഇതിന്റെ ഫലമായാണ് പലപ്പോഴും പല കാര്യങ്ങളും അനാരോഗ്യകരമായി മാറുന്നത്. ഇത് കൂടാതെ പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥാ മാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഏകദേശെ 3 ദശലക്ഷം ആളുകള്‍ക്ക് വീടിനുള്ളിലെ വായു മലിനീകരണം അല്ലെങ്കില്‍ ശുചിത്വമില്ലായ്മ മൂലം ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട് എന്നതാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് വൈറല്‍ അണുബാധകളിലേക്കും ഇത് കൂടാതെ ശ്വാസകോശത്തിന്റെ അനാരോഗ്യത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ട പരിഹാരങ്ങള്‍ കാണാന്‍ നമ്മള് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.
വൃത്തിയാക്കലും അണുവിമുക്തമാക്കലും
വീട് അഴുക്കും പൊടിയും ഇല്ലാതെ വൃത്തിയാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. അതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ രോഗാവസ്ഥകളേയും ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. എന്നാല്‍ വൃത്തിയാക്കുന്നതോടൊപ്പം തന്നെ അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ സൂക്ഷ്മാണുക്കളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. കട്ടിലുകള്‍, കര്‍ട്ടനുകള്‍, ഫര്‍ണിച്ചറുകള്‍, സോഫ എന്നിവയെല്ലാം വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

ശുദ്ധമായ ഇന്‍ഡോര്‍ എയര്‍
നിങ്ങളുടെ വീട്ടിനുള്ളിലേക്ക് ശുദ്ധമായ വായു എത്തുന്നുണ്ട് എന്നകാര്യവും ഉറപ്പ് വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം ശ്വാസകോശത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എപ്പോഴും ചോര്ച്ചയെന്തെങ്കിലും ഉെണ്ടങ്കില്‍ അത് വൃത്തിയാക്കുക, കാര്‍പ്പെറ്റുകളിലെ പൊടി ക്ലീന്‍ ചെയ്യുക , അടുക്കളയും ബാത്ത്റൂമും വൃത്തിയായി സംരക്ഷിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇത്തരം മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം അണുബാധയെ ചെറുക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതിലൂടെയെല്ലാം നിങ്ങള്‍ക്ക് ശ്വാസകോശത്തിന്റെ ആരോഗ്യം തിരിച്ച് പിടിക്കുകയും ആവാം.
സസ്യങ്ങള്‍ വെച്ച പിടിപ്പിക്കുക
വീട്ടിനകത്തും പുറത്തം ധാരാളം ചെടികള്‍ വെച്ച് പിടിപ്പിക്കുന്നതിന് ശ്രദ്ധിക്കണം . കാരണം ചെടികള്‍ക്ക് പല വിധത്തിലുള്ള അത്ഭുതങ്ങളും കാണിക്കാന്‍ സാധിക്കുന്നു. ഇന്‍ഡോര്‍ സസ്യങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തി അവ വീട്ടിനുള്ളില്‍ വെക്കുന്നതിലൂടെ നിങ്ങള്‍ക്ക് ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യവും ലഭിക്കുന്നു. ഇത് ഓക്സിജന്റെ മികച്ച ഉറവിടവും കൂടിയാണ.് അതുകൊണ്ട് തന്നെ പരിരം വൃത്തിയാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് ഇത്തരം സസ്യങ്ങളെ എന്തുകൊണ്ടും ആശ്രയിക്കാവുന്നതാണ്.

വായുസഞ്ചാരവും സൂര്യപ്രകാശവും
വീട്ടിനുള്ളിലേക്കും ആവശ്യത്തിന് വായുസഞ്ചാരവും സൂര്യപ്രകാശവും ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്. കാരണം ഇത് രണ്ടും ലഭിച്ചില്ലെങ്കില്‍ അത് നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. മാത്രമല്ല ഇത്തരം സൂര്യപ്രകാശവും വെളിച്ചവും എല്ലാം നമ്മുടെ വീട്ടിനുള്ളിലെ അണുക്കളുടെ വളര്‍ച്ചയെ ഇല്ലാതാക്കുന്നതിനും അത് വഴി വൈറല്‍ അണുബാധകള്‍ പ്രതിരോധിക്കുന്നതിനും ശ്വാസകോശ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത്തരം ശീലങ്ങള്‍ എല്ലാം തന്നെ പലപ്പോഴും ശ്വാസകോശ സംബന്ധമായ പല അസ്വസ്ഥതകളും വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ അവയെ ഒഴിവാക്കി ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications