Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മോമോസ് കഴിച്ച് യുവതിക്ക് മരണം; ഇത്ര അപകടകാരിയാണോ മോമോസ്?
ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ വഴിയരികില്‍ പ്രവര്‍ത്തിച്ചിരുന്ന മോമോസ് കടയില്‍ നിന്നും മോമോസ് കഴിച്ച് ഒരു യുവതി മരിച്ചെന്ന വാര്‍ത്ത പലരേയും ഞെട്ടിച്ചിട്ടുണ്ടാകും. ആവിയില്‍ വേവിച്ചെടുക്കുന്ന ഈ മോമോസ് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് കരുതി പതിവായി കഴിക്കുന്ന നിരവധി ആളുകളുണ്ട്.

ചെറുപ്പക്കാര്‍ മുതല്‍, പ്രായമായവര്‍ വരെ മോമോസ് ഇഷ്ടപ്പെടുന്നവരായിരിക്കും. നല്ല ചൂടോടു കൂടി സോസിന്റെ കൂടെ വിളമ്പുന്ന മോമോസ് ശരിയായ രീതിയിലല്ല തയ്യാറാക്കി വിളമ്പുന്നത് എങ്കില്‍, ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. എങ്ങനെയെന്ന് നോക്കാം.
മാവ്
മോമോസ് തന്നെ പ്രധാനമായും രണ്ട് വിധത്തിലാണ് കണ്ട് വരുന്നത്. ഒന്ന് വെജ് മോമോസ്. മറ്റൊന്ന് ചിക്കന്‍ മോമോസ്. ഈ രണ്ട് മോമോസും തയ്യാറാക്കി എടുക്കുന്നത് മൈദ മാവിലാണ്. നിലവില്‍ മോമോസ് തയ്യാറാക്കാന്‍ എടുക്കുന്ന മൈദ അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ് റിഫൈന്‍ഡായി എത്തുന്നതിനാല്‍ തന്നെ, ഇതില്‍ കെമിക്കല്‍ അമിതമായി അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച്, Azodicarbonamide പോലെയുള്ള നിരവധി കെമിക്കലുകളാണ് ഇതില്‍ ചേര്‍ക്കപ്പെടുന്നത്. അതിനാല്‍ തന്നെ, ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, പകിവായി മോമോസ് കഴിക്കുന്നവര്‍ക്ക് ദഹന പ്രശ്നങ്ങള്‍ മൂലം പ്രമേഹം വരാനും സാധ്യത വര്‍ദ്ധിക്കുന്നു.
ചിക്കന്‍ മുതല്‍ മയോണൈസ് വരെ
ചിക്കന്‍ മോമോസില്‍ പലപ്പോഴും പല കടക്കാരും ചേര്‍ക്കുന്നത് ചത്ത കോഴിയുടെ മാംസമാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്തെങ്കിലും അസുഖം വന്ന് ചത്ത കോഴികളെ വളരെ വിലക്കുറവില്‍ ലഭിക്കുന്നതിനാല്‍ ഈ മാംസം വെച്ച് തയ്യാറാക്കുന്ന ആഹാരങ്ങള്‍ കഴിച്ചാല്‍, അത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. കൂടാതെ, മോമോസിന്റെ കൂടെ നല്കുന്ന മയോണൈസ് അണുവിമുക്ത മാക്കിയതല്ലെങ്കില്, ഇതും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും മരണം വരെ സംഭവിക്കുന്നതിനും കാരണമാകുന്നു.
വൃത്തി
വൃത്തിയില്ലാത്ത ആന്തരീക്ഷത്തിലാണ് ഇത്തരം ആഹ്രങ്ങള്‍ തയ്യാറാക്കി എടുക്കുന്നതെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത നളരെയധികം കൂടുതലാണ്. കാരണം, വഴിയരികില്‍ വില്ക്കുന്നവര് മുന്‍കൂട്ടി തയ്യാറാക്കിയ മോമോസാണ് പലപ്പോഴും ആവി കയറ്റി, അല്ലെങ്കില്‍ പൊരിച്ച് നല്‍കുന്നത്. ഇവര്‍, ഏത് വെള്ളം ഉപയോഗിച്ച്, ഏത് സാഹചര്യത്തിലാണ് മാംസം വൃത്തിയാക്കിയത്, എങ്ങനെയാണ് പാചകം ചെയ്തത് എന്ന് കഴിക്കുന്നവര്‍ക്ക് അറിയുകയും ഇല്ല. വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കിയാല്‍ അതില്‍ ബാക്ടീരിയകള്‍ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതും ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. അതുപോലെ, ഇത് തയ്യാറാക്കുന്നവരുടെ കൈകള്‍ക്കും വൃത്തിയില്ലെങ്കില്‍ അതും രോഗങ്ങള്‍ വരുനന്നതിന് കാരണമാകുന്നു.
എണ്ണ
ഇന്ന് മിക്കവര്‍ക്കും പൊരിച്ച മോമോസ് കഴിക്കാനാണ് കൂടുതല്‍ താല്പര്യം. മോമോസ് പൊരിക്കുന്നതിനായി ഏത് ഓയില്‍ ഉപയോഗിക്കുന്നൂ, ഓയില്‍ പഴകിയതാണോ എന്നതും പ്രധാനപ്പെട്ട ഘടകമാണ്. പഴകിയതും, ആഹാരം പാചകം ചെയ്യാന്‍ പറ്റാത്തതുമായ ഓയില്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
