Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
ലൈംഗിക ബന്ധത്തിലൂടെ പുരുഷനില്‍ നിന്നും സ്ത്രീകളില്‍ എത്തുന്ന കാന്‍സര്‍; പണിയാകുന്നത് ഈ തെറ്റുകള്‍
Cervical cancer: ശാരീരിക ബന്ധത്തിലൂടെ നിരവധി അസുഖങ്ങളാണ് ഇന്ന് ലോകത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരിലേയ്ക്കും പുരുഷന്മാരില്‍ നിന്നും സ്ത്രീകളിലേയ്ക്കും ശാരീരിക ബന്ധത്തിലൂടെ അസുഖങ്ങള്‍ പകരാം. പലപ്പോഴും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും, അണുബാധകളും ശുചിത്വക്കുറവുമെല്ലാം പകര്‍ച്ചവ്യാധികളായി രൂപാന്തരം പ്രാപിക്കുന്നു.

ഇത്തരത്തില്‍ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന വൈറസാണ് ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (Human Papillomavirus- HPV). പുരുഷനില്‍ നിന്നും സ്ത്രീകളിലേയ്ക്ക് ഈ വൈറസ് പകര്‍ന്നാല്‍, സെര്‍വികല്‍ കാന്‍സര്‍ (Cervical Cancer) വരുന്നതിന് ഇത് കാരണമാകുന്നു. യോനിയക്കും ഗര്‍ഭപാത്രത്തിനും ഇടയിലുള്ള ഭാഗമാണ് സെര്‍വിക്‌സ് (Cervix). ഈ ഭാഗത്ത് ഉണ്ടാകുന്ന കാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍.
എന്താണ് HPV വൈറസ്
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധ (Sexually Transmitted Infections- STI) അഥവാ വൈറസാണ് ഹ്യൂമണ്‍ പാപ്പിലോമ വൈറസ്. 100-ല്‍ പരം HPV വൈറസുകള്‍ ഉണ്ട്. അതില്‍ ഒരു വിഭാഗം വൈറസ് സ്വകാര്യഭാഗത്ത് തടിപ്പ്, അരിമ്പാറ (Wart) എന്നിവ ധാരാളം രൂപപ്പെടുന്നതിലേയ്ക്ക് നയിക്കുന്നു. എന്നാല്‍, മറ്റൊരു വിഭാഗം HPV വൈറസുകള്‍ സെര്‍വികല്‍ കാന്‍സറിന് കാരണമാകുന്നു. സാധാരണ രീതിയില്‍ എല്ലാ വൈറസുകളും HPV വൈറസിന് കാരണമാകുന്നില്ല.
ശരീരത്തിലേയ്ക്ക് ഈ വൈറസ് പ്രവേശിക്കുമ്പോള്‍ തന്നെ, നമ്മുടെ ശരീരത്തില്‍ സ്ഥിതി ചെയ്യുന്ന ആന്റിബോഡികള്‍ ഇവയ്‌ക്കെതിരെ പ്രവര്‍ത്തിച്ച്, ഈ വൈറസുകള്‍ ഇല്ലാതാക്കുന്നു. എന്നാല്‍, ചില വൈറസുകള്‍ ദീര്‍ഘകാലം ശരീരത്തില്‍ നിലനില്‍ക്കുന്നു. ഒന്നിലധികം പങ്കാളികള്‍ ഉള്ളവരിലും, ഓറല്‍ സെക്‌സ് ചെയ്യുന്നതിലൂടെയും, ഒരേ ലിംഗത്തിലുള്ള ആളുകളുമായി സെക്‌സ് ചെയ്യുന്നത് വഴിയും ഈ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതാണ്. ഈ വൈറസുള്ള വ്യക്തികള്‍ മറ്റൊരു വ്യക്തിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആ വ്യക്തിയിലേയ്ക്കും ഈ വൈറസ് എത്തുന്നു.
ലക്ഷണങ്ങള്‍
ലോകാരോഗ്യ സംഘടന പറയുന്നത് പ്രകാരം, പലപ്പോഴും ലക്ഷണങ്ങള്‍ ഇല്ലാതെയാണ് HPV വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത്. വൈറസ് പ്രവേശിച്ചാലും നമ്മുടെ രോഗപ്രതിരോധ സംവിധാനം ഈ വൈറസുകളെ രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ശരീരത്തില്‍ നിന്നും ഇല്ലാതാക്കുന്നു. എന്നാല്‍, ചില HPV വൈറസുകള്‍ സ്വകാര്യഭാഗത്ത് വേദനയോടുകൂടിയ അരിമ്പാറകളായും രൂപപ്പെടുന്നു. സ്ത്രീകളില്‍ യോനി ഭാഗത്ത്, മലദ്വാര ഭാഗത്ത്, തൊണ്ടയില്‍, കൈകളില്‍ എന്നിവിടങ്ങളിലെല്ലാം അരിന്രാറകള്‍ രൂപപ്പെടുന്നതാണ്. പുരുഷന്മാരില്‍ അവരുടെ ജനനേന്ദ്രിയത്തില്‍ അരിമ്പാറകള്‍ രൂപപ്പെടുന്നതായിരിക്കും. ഇത്തരത്തില്‍ രൂപപ്പെടുന്ന അരിമ്പാറകള്‍ വേദനയും ചൊറിച്ചിലും ഉള്ളതായിരിക്കും. ചിലപ്പോള്‍ രക്തവും ഇതില്‍ നിന്നും വരാം. ഇത്തരം പ്രശ്‌നങ്ങള്‍ ഗ്രന്ഥികളില്‍ വീക്കം ഉണ്ടാകുന്നതിലേയ്ക്കും നയിക്കുന്നു.
ദീര്‍ഘകാലം HPV വൈറസ് ശരീരത്തില്‍ നിന്നാല്‍ ഇത് സ്ത്രീകളിലെ സെര്‍വിക്കല്‍ കോശങ്ങളുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഇത് സെര്‍വിക്കല്‍ കാന്‍സറിന്റെ ലക്ഷണങ്ങളിലേയ്ക്ക് പോകുന്നു. തുടക്കത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ സെര്‍വിക്കല്‍ കാന്‍സര്‍ വരാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. സാധാരണ രീതിയില്‍ HPV വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 15 മുതല്‍ 20 വര്‍ഷം എടുത്തതിന് ശേഷമാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത്. തുടക്കത്തില്‍ ലക്ഷണങ്ങള്‍ ഉണ്ടാവുകയില്ല. പിന്നീട്, ലൈംഗിക ബന്ധത്തിന് ശേഷവും, ആര്‍ത്തവത്തിന് ഇടയിലുമെല്ലാം രക്തസ്രാവം ഉണ്ടായേക്കാം. യോനീഭാഗത്ത് നിന്നും ദുര്‍ഗന്ധം ഉണ്ടാകാന്‍ സാധ്യത. വെള്ളപോക്ക് സമയത്ത് യോനീ സ്രവത്തിന് ദുര്‍ഗന്ധം ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ പതിവാണെങ്കില്‍ ഡോക്ടറെ കാണിക്കാന്‍ മറക്കരുത്.
വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
HPV വൈറസ് തടയുന്നതിനും, സെര്‍വിക്കല്‍ കാന്‍സര്‍ വരാതിരിക്കുന്നതിനും ഇന്ന് വാക്‌സിന്‍ ലഭ്യമാണ്. 9 മുതല്‍ 14 വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ഈ വാക്‌സിന്‍ എടുക്കാവുന്നതാണ്. സാധാരണ രീതിയില്‍ ഒന്ന് മുതല്‍ രണ്ട് വാക്‌സിന്‍ വരെയാണ് എടുക്കാറുള്ളത്. രോഗപ്രതിരോധശേഷി കുറവുള്ളവര്‍ക്ക് രണ്ട് മുതല്‍ മൂന്ന് വാക്‌സിന്‍ വരെ നല്‍കുന്നതാണ്. വാക്‌സിന്‍ കൂടാതെ, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കുന്നതും ഈ വൈറസ് ശരീരത്തിലേയ്ക്ക് പ്രവേശിക്കാതിരിക്കാന്‍ സഹായിക്കുന്നതാണ്. ഒരു 30 വയസ്സ് കഴിഞ്ഞ സ്ത്രീയാണെങ്കില്‍ 5 വര്‍ഷം കൂടുമ്പോള്‍, അല്ലെങ്കില്‍ 10 വര്‍ഷം കൂടുമ്പോള്‍ സെര്‍വിക്‌സ് സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. ഈ കാന്‍സറിന്റെ സാധ്യത മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.
ചികിത്സ
HPV വൈറസിന് ചികിത്സകള്‍ ലഭ്യമല്ല. പക്ഷേ, സെര്‍വികല്‍ കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. പരമാവധി HPV വൈറസ് സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











