Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആര്‍ത്തവ സമയം ഭാര്യയുടെ സ്വഭാവം മാറുന്നോ? ഭര്ത്താവറിയേണ്ടവ ഇതാണ്
ആര്‍ത്തവ സമയം ചിലരില്‍ അതിഭീകരമായ സ്വഭാവ മാറ്റങ്ങള്‍ ഉണ്ടാവുന്നു. മാനസികാവസ്ഥയിലുള്ള മാറ്റം ജീവിതത്തെ കൂടുതല്‍ ഗുരുതരമാക്കുന്നു. പലപ്പോഴും സ്വഭാവത്തില്‍ ദേഷ്യവും സങ്കടവും കരച്ചിലും പ്രശ്നങ്ങളും എന്ന് വേണ്ട ഓരോ മാറ്റങ്ങളും മാറി മാറി വരുന്നു. പലപ്പോഴും ഒരു സത്രീയുടെ ആര്‍ത്തവ ചക്രത്തിലുടനീളം ഇത്തരം മാറ്റങ്ങളുണ്ടാവുന്നു. ആര്‍ത്തവം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇത്തരം സ്വഭാവങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. ഭാര്യക്കോ പെങ്ങള്‍ക്കോ അമ്മക്കോ ഇത്തരം മാറ്റങ്ങള്‍ സ്വഭാവത്തില്‍ ഉണ്ടെങ്കില്‍ അവരെ കുറ്റപ്പെടുത്താതെ കൂടെ നില്ക്കുക.
എന്നാല്‍ സ്ത്രീകളില്‍ ഇത്തരം ഒരു മാറ്റം എന്തുകൊണ്ട് സംഭവിക്കുന്നു എന്നത് പലരേയും അത്ഭുതപ്പെടുത്തിയേക്കാം. അതിനെക്കുറിച്ച് അറിയാന്‍ പലര്‍ക്കും താല്പ്പര്യമുണ്ടായേക്കാം. എന്നാല്‍ ഇതിന് പിന്നില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് എന്നത് നിങ്ങള്‍ക്കറിയാമോ? സത്യത്തില്‍ ആര്‍ത്തവ സമയത്തുണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് പിന്നില്‍. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കാം.

ആര്‍ത്തവം ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് കാരണമാകുമോ?
ആര്‍ത്തവം എങ്ങനെയാണ് ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് കാരണമാകുന്നത് എന്നത് പലരും ചിന്തിക്കുന്നതാണ്. പലപ്പോഴും ആര്‍ത്തവ കാലത്തിലുടനീളം ഹോര്‍മോണുകള്‍ അതി സങ്കീര്‍ണമായ ഇടപെടലുകള്‍ നടത്തുന്നു. ഇത് വിവിധ തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഒന്ന്, ആര്‍ത്തവ ഘട്ടം, ഫോളികുലാര്‍ ഘട്ടം, അണ്ഡോത്പാദന ഘട്ടം, ല്യൂട്ടല്‍ ഘട്ടം എന്നിവ ഉള്‍പ്പെടുന്ന വിവിധ ഘട്ടങ്ങളായാണ് ഹോര്‍മോണ്‍ മാറ്റവും സംഭവിക്കുന്നത്.
ആര്‍ത്തവ ചക്രത്തിന്റെ ഘട്ടങ്ങള്‍
നിങ്ങളുടെ ആര്‍ത്തവചക്രത്തിന്റെ ഓരോ ഘട്ടത്തിലും നിങ്ങളുടെ ആര്‍ത്തവം നിങ്ങളുടെ ഹോര്‍മോണുകളെ ബാധിക്കുന്നു എന്നതനെക്കുറിച്ച് നമുക്ക് കൂടുതല്‍ അറിയാം. പലപ്പോഴും ആര്‍ത്തവ ചക്രത്തിന്റെ വിവിധ ഘട്ടങ്ങള്‍ എപ്രകാരം നിങ്ങളെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് സംഭവിക്കുന്നത്. നിങ്ങളുടെ ആര്‍ത്തവചക്രം വരുമ്പോള്‍ ഈസ്ട്രജനും പ്രൊജസ്ട്രോണും ഉള്‍പ്പെടുന്ന രണ്ട് ഹോര്‍മോണുകളാണ് സ്ത്രീ ശരീരത്തില്‍ മാറ്റം വരുത്തുന്നത്.
ആര്‍ത്തവ ഘട്ടം
ആര്‍ത്തവ ഘട്ടം എന്നത് ആര്‍ത്തവ ചക്രത്തിന്റെ ആദ്യ ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് പലപ്പോഴും അണ്ഡോത്പാദനം നടക്കാത്ത ഒരു ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സമയം നിങ്ങളില്‍ ഉണ്ടാവുന്ന ഈസ്ട്രജന്, പ്രോജസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവില്‍ ഗണ്യമായ കുറവുണ്ടായേക്കാം. ആര്‍ത്തവ ചക്രത്തിന്റെ ഈ ഒരു ഘട്ടത്തില്‍ പലപ്പോഴും നിങ്ങളില്‍ ഹോര്‍മോണ്‍ നില കുറയുന്നതിന്റെ ഫലമായി മാനസികാവസ്ഥയില്‍ മാറ്റങ്ങളുണ്ടായേക്കാം.
ഫോളികുലാര്‍ ഘട്ടം
ഈ ഘട്ടം ആര്‍ത്തവ ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ആര്‍ത്തവദിനം തുടങ്ങുന്നതോടൊപ്പം അതിന്റെ അവസാനം പലപ്പോഴും അണ്ഡോത്പാദനത്തോടെയാണ് വരുന്നത്. ഈ സമയം അണ്ഡോത്പാദനത്തിന് സഹായിക്കുന്നു പിറ്റിയൂട്ടറി ഗ്രന്ഥി ഫോളിക്കിള്‍-സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (FSH) പുറപ്പെടുവിക്കുമ്പോഴാണ് ഫോളിക്കുലാര്‍ ഘട്ടം എന്ന ഒരു കാര്യം ആരംഭിക്കുന്നത്. ഇത് അണ്ഡത്തെ പക്വതയിലേക്ക് എത്തിക്കുകയും ഈസ്ട്രജന്റെ ഉത്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയം പലപ്പോഴും മാനസികാരോഗ്യം അല്പം മികച്ചതായിരിക്കാം.
അണ്ഡോത്പാദന ഘട്ടം
അടുത്തതായി വരുന്നതാണ് അണ്ഡോത്പാദന ഘട്ടം. ഈ സമയം പിറ്റിയൂട്ടറി ഗ്രന്ഥി ല്യൂട്ടിനൈസിംഗ് ഹോര്‍മോണ്‍ (എല്‍എച്ച്) പുറപ്പെടുവിക്കുന്നു. ഇത് നിങ്ങളുടെ അണ്ഡോത്പാദന കാലത്തിന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്. ആര്‍ത്തവത്തിന്റെ പതിനാലാം ദിവസത്തിലാണ് അണ്ഡോത്പാദനം സംഭവിക്കുന്നത്. ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. ശരീരത്തിന്റെ താപനിലയും വെളുത്ത നിറത്തിലുള്ള ഡിസ്ചാര്‍ജും നോക്കി നമുക്ക് ഓവുലേഷന് കണ്ടെത്താവുന്നതാണ്.
ല്യൂട്ടല്‍ ഘട്ടം
അണ്ഡോത്പാദന ഘട്ടത്തിന് തൊട്ടുപിന്നാലെയാണ് ല്യൂട്ടല്‍ ഘട്ടത്തിലേക്ക് കടക്കുന്നത്. ഈ സമയം ഗര്‍ഭധാരണത്തിന് വേണ്ടി ഗര്‍ഭപാത്രം തയ്യാറെടുക്കുക എന്നതിനെയാണ് സൂചിപ്പിക്കുന്നത്. പ്രായപൂര്‍ത്തിയായ അണ്ഡം ഫലോപിയന്‍ ട്യൂബ് വഴി ഗര്‍ഭപാത്രത്തിലേക്ക് എത്തുകയും ബീജസങ്കലനം പൂര്‍ത്തിയായാല്‍ ഗര്‍ഭധാരണം സംഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ അണ്ഡം ബീജസങ്കലനത്തില്‍ പരാജയപ്പെട്ടാല്‍ നിങ്ങളില്‍ ഗര്‍ഭധാരണം സംഭവിക്കുകയും ഇല്ല. പിന്നീട് അടുത്ത ആര്‍ത്തവത്തിനായി ശരീരം തയ്യാറെടുക്കുന്നു. ഇത് മുകളില്‍ പറഞ്ഞത് പോലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ തുടരുന്നു.
ഹോര്‍മോണ്‍ മാറ്റങ്ങള്‍ ബാധിക്കുന്നത്
നിങ്ങളുടെ ആര്‍ത്തവചക്രത്തിന്റെ ഓരോ ഘട്ടത്തിലും ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് പ്രധാന കാരണം എപ്പോഴും ഈസ്ട്രജനും പ്രൊജസ്റ്റിറോണും തന്നെയാണ്. ആര്‍ത്തവ തുടക്കത്തില്‍, പ്രോജസ്റ്ററോണും ഈസ്ട്രജനും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഗര്‍ഭാശയ ഭിത്തിയെ ആര്‍ത്തവത്തിന് വേണ്ടി തയ്യാറാക്കുന്നതിന് ശ്രദ്ധിക്കുന്നു. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
